Friday, September 07, 2007

ഐഎസ്ആര്‍ഒയ്ക്ക്സര്‍ക്കാര്‍ ഭൂമി നല്‍കും



ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സൌജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഭൂമി നല്‍കുകയെന്നും ഐഎസ്ആര്‍ഒ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍തന്നെ ഭൂമി ലഭിക്കണമെന്നാണ് വിഎസ്എസ്സി മേധാവികള്‍ ആവശ്യപ്പെട്ടത്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ തീരുമാനത്തെ വിഎസ്എസ്സി സര്‍വാത്മനാ സ്വാഗതം ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രസ്താവനകളും പ്രചാരണവും ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് നഷ്ടപ്പെടുത്താനേ സഹായിക്കൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നിലപാടില്‍നിന്ന് പ്രതിപക്ഷം പിന്‍തിരിയുമെന്ന് ആശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് 2000ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് 2003ല്‍ യുഡിഎഫ് അട്ടിമറിച്ചതുകൊണ്ടാണ് മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവ ഇപ്പോഴത്തെ ഉടമകളുടെ കൈയിലെത്തിയത്. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ചെറുക്കാനായിരുന്നു 2000ലെ എല്‍ഡിഎഫ് ഓര്‍ഡിനന്‍സ്. ഇത് മാണിയുടെ കാലത്ത് മാറ്റി. ഭൂപരിഷ്കരണത്തെ അട്ടിമറിക്കാനും പരിസ്ഥിതിയെ തുരങ്കംവയ്ക്കാനും സഹായിച്ച യുഡിഎഫ് നിയമത്തിന്റെ മറവിലാണ് ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം പലരും കൈയടക്കിയത്. ഈ അവസ്ഥമാറ്റി ഭൂപരിഷ്കരണത്തിന്റെ അന്തസ്സത്ത സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ സര്‍വശക്തിയുമെടുത്ത് പ്രവര്‍ത്തിക്കും. ഇതാണ് കുറേനാളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും കുത്സിതശ്രമങ്ങളെ ചെറുക്കും.
മാഫിയകള്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടികളുടെ ഫലമാണ്് മലപ്പുറത്ത് കണ്ടത്. 200 ഏക്കറിന് 400 കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ പിടിച്ചു. ഹവാല ഇടപാടുകാര്‍ ഭൂമിയിലാണ് പണം പൂഴ്ത്തുന്നത്. ഇപ്പോള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ 2000ലെ എല്‍ഡിഎഫ് ഓര്‍ഡിനന്‍സും 2003ലെ യുഡിഎഫിന്റെ നിയമവും പരിശോധിക്കണം. ഭൂപരിഷ്കാരനിയമത്തെ തോല്‍പ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. 2000ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സംരക്ഷിക്കാനുള്ള ബാധ്യത ഈ സര്‍ക്കാര്‍ നിറവേറ്റും. മൂന്നാറില്‍ തുടങ്ങി കേരളത്തിലാകെ വ്യാപിച്ച പൊതുസ്വത്ത് വീണ്ടെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ പ്രതിപക്ഷത്തിന്റെയും അവര്‍ക്കുവേണ്ടി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളുടെയും സംശയം തീരും.

1 comment:

ജനശക്തി ന്യൂസ്‌ said...

ഐഎസ്ആര്‍ഒയ്ക്ക്
സര്‍ക്കാര്‍ ഭൂമി നല്‍കും
ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സൌജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഭൂമി നല്‍കുകയെന്നും ഐഎസ്ആര്‍ഒ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍തന്നെ ഭൂമി ലഭിക്കണമെന്നാണ് വിഎസ്എസ്സി മേധാവികള്‍ ആവശ്യപ്പെട്ടത്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ തീരുമാനത്തെ വിഎസ്എസ്സി സര്‍വാത്മനാ സ്വാഗതം ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രസ്താവനകളും പ്രചാരണവും ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് നഷ്ടപ്പെടുത്താനേ സഹായിക്കൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നിലപാടില്‍നിന്ന് പ്രതിപക്ഷം പിന്‍തിരിയുമെന്ന് ആശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.