19 ഉന്നതോദ്യോഗസ്ഥര്‍ വിജിലന്‍സ് കേസില്‍
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരടക്കം സര്‍വീസിലുള്ളവരും വിരമിച്ചവരുമായ 19 ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസുകളില്‍ പ്രതികളാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പി സി ജോര്‍ജിനെ രേഖാമൂലം അറിയിച്ചു.
പി ജെ തോമസ്, ജിജി തോംസണ്‍, സോമസുന്ദരം എ ഷറഫുദ്ദീന്‍, ടി ജി രാജേന്ദ്രന്‍, ടി ജെ മാത്യു, കെ ആര്‍ മുരളീധരന്‍ എന്നീ ഐഎഎസ് ഉദ്യോഗസ്ഥര്‍, ഐപിഎസ് ഉദ്യോഗസ്ഥനായ ടോമിന്‍ തച്ചങ്കരി, ഐഎഫ്എസ് ഉദ്യോഗസ്ഥരായ അമിത് മാലിക്, എന്‍ ശശിധരന്‍ പി വി മോഹനന്‍, സി കെ ഉണ്യാല്‍, ജി ഹരികുമാര്‍, സി എസ് യലാഖി, മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍നായര്‍, മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി കെ രാജന്‍, മുന്‍ ചീഫ് ടൌണ്‍ പ്ളാനര്‍ പി രാമചന്ദ്രന്‍, മുന്‍ ആര്‍ക്കിയോളജി ഡയറക്ടര്‍ ടി സത്യമൂര്‍ത്തി എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസ് നിലവിലുള്ളതെന്ന് മന്ത്രി അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment