Friday, September 14, 2007

ബീഹാറില്‍ 10 മോഷ്ടാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

ബീഹാറില്‍ 10 മോഷ്ടാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു .


ബീഹാര്‍ : കാട്ടുനീതിക്കു കുപ്രസിദ്ധമായ ബീഹാറില്‍ ജനക്കൂട്ടം പത്തുമോഷ്ടാക്കളെ തല്ലിക്കൊന്നു. ഒരാളെ അടിച്ച് ഇഞ്ചപ്പരുവമാക്കി.വൈശാലി ജില്ലയിലെ ധേല്‍പൂര്‍വ ഗ്രാമത്തില്‍ വ്യാഴാഴ്ച വെളുപ്പിനാണ് ഈ ഭീകരത അരങ്ങേറിയത്. മാല പിടിച്ചുപറിച്ചകേസില്‍ ജനക്കൂട്ടം തല്ലിച്ചതച്ച യുവാവിനെ പൊലീസ് ബൈക്കിനുപിന്നില്‍ കെട്ടിവലിച്ചിഴച്ച സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം മോചിതമാകുന്നതിന് മുന്‍പാണ് ജനം നിയമം കൈയിലെടുത്ത് ഈ കൂട്ടക്കുരുതി നടത്തിയത്.തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ സഹികെട്ടാണത്രേ ഗ്രാമീണര്‍ കാത്തിരുന്ന് തസ്കരസംഘത്തെ കെണിയില്‍ പിടിച്ചത്. കൈയില്‍ക്കിട്ടിയ സകല ആയുധങ്ങളുമായി അവര്‍ കള്ളന്മാരെ നേരിടുകയായിരുന്നു. പത്തുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. പതിനൊന്നാമനും മരിച്ചെന്നുകരുതി ജനം ഉപേക്ഷിച്ചുപോവുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്നുകണ്ട് ആശുപത്രിയിലാക്കി. സമഷ്ടിപ്പൂര്‍ ജില്ലക്കാരാണ് കൊല്ലപ്പെട്ട മോഷ്ടാക്കള്‍. എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അജ്ഞാതരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. വിവരമറിയിച്ചിട്ടും തക്കസമയത്ത് ഇടപെടാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഐ.ജി. കൃഷ്ണ ചൌധരി പറഞ്ഞു.ധേല്‍പൂര്‍വ ഗ്രാമത്തിലും പരിസരങ്ങളിലും മോഷണംകൊണ്ട് ജനം പൊറുതിമുട്ടി കഴിയുകയായിരുന്നു. കള്ളന്മാരെ പിടിക്കാന്‍ നാട്ടുകാര്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് റോന്തുചുറ്റല്‍ പതിവാക്കിയിരുന്നു. സീതാറാംസിംഗ് എന്നയാളുടെ വീട്ടില്‍ മോഷണത്തിനുകയറിയ 13 അംഗ സംഘമാണ് റോന്തുചുറ്റല്‍ സംഘത്തിന്റെ പിടിയിലായത്. രണ്ടുകള്ളന്മാര്‍ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കുനേരെ ജനക്കൂട്ടം പകതീര്‍ക്കുകയായിരുന്നു.ബീഹാറില്‍ ഭരണമേ ഇല്ലെന്ന അവസ്ഥ ഒരിക്കല്‍ക്കൂടി തെളിയിച്ച സംഭവമാണിതെന്ന് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയുമായ ലാലുപ്രസാദ് യാദവ് പറഞ്ഞു. ദളിതുകളെയാണ് തല്ലിക്കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

ബീഹാറില്‍ 10 മോഷ്ടാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു
രാജപകാര്‍ (ബീഹാര്‍) : കാട്ടുനീതിക്കു കുപ്രസിദ്ധമായ ബീഹാറില്‍ ജനക്കൂട്ടം പത്തുമോഷ്ടാക്കളെ തല്ലിക്കൊന്നു. ഒരാളെ അടിച്ച് ഇഞ്ചപ്പരുവമാക്കി.
വൈശാലി ജില്ലയിലെ ധേല്‍പൂര്‍വ ഗ്രാമത്തില്‍ വ്യാഴാഴ്ച വെളുപ്പിനാണ് ഈ ഭീകരത അരങ്ങേറിയത്. മാല പിടിച്ചുപറിച്ചകേസില്‍ ജനക്കൂട്ടം തല്ലിച്ചതച്ച യുവാവിനെ പൊലീസ് ബൈക്കിനുപിന്നില്‍ കെട്ടിവലിച്ചിഴച്ച സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം മോചിതമാകുന്നതിന് മുന്‍പാണ് ജനം നിയമം കൈയിലെടുത്ത് ഈ കൂട്ടക്കുരുതി നടത്തിയത്.
തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ സഹികെട്ടാണത്രേ ഗ്രാമീണര്‍ കാത്തിരുന്ന് തസ്കരസംഘത്തെ കെണിയില്‍ പിടിച്ചത്. കൈയില്‍ക്കിട്ടിയ സകല ആയുധങ്ങളുമായി അവര്‍ കള്ളന്മാരെ നേരിടുകയായിരുന്നു. പത്തുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. പതിനൊന്നാമനും മരിച്ചെന്നുകരുതി ജനം ഉപേക്ഷിച്ചുപോവുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്നുകണ്ട് ആശുപത്രിയിലാക്കി. സമഷ്ടിപ്പൂര്‍ ജില്ലക്കാരാണ് കൊല്ലപ്പെട്ട മോഷ്ടാക്കള്‍. എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അജ്ഞാതരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. വിവരമറിയിച്ചിട്ടും തക്കസമയത്ത് ഇടപെടാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഐ.ജി. കൃഷ്ണ ചൌധരി പറഞ്ഞു.
ധേല്‍പൂര്‍വ ഗ്രാമത്തിലും പരിസരങ്ങളിലും മോഷണംകൊണ്ട് ജനം പൊറുതിമുട്ടി കഴിയുകയായിരുന്നു. കള്ളന്മാരെ പിടിക്കാന്‍ നാട്ടുകാര്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് റോന്തുചുറ്റല്‍ പതിവാക്കിയിരുന്നു. സീതാറാംസിംഗ് എന്നയാളുടെ വീട്ടില്‍ മോഷണത്തിനുകയറിയ 13 അംഗ സംഘമാണ് റോന്തുചുറ്റല്‍ സംഘത്തിന്റെ പിടിയിലായത്. രണ്ടുകള്ളന്മാര്‍ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കുനേരെ ജനക്കൂട്ടം പകതീര്‍ക്കുകയായിരുന്നു.
ബീഹാറില്‍ ഭരണമേ ഇല്ലെന്ന അവസ്ഥ ഒരിക്കല്‍ക്കൂടി തെളിയിച്ച സംഭവമാണിതെന്ന് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയുമായ ലാലുപ്രസാദ് യാദവ് പറഞ്ഞു. ദളിതുകളെയാണ് തല്ലിക്കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.

മഴവില്ലും മയില്‍‌പീലിയും said...

കിരാതമായ നടപടി...ബീഹാറില്‍ ആകുബൊള്‍ പിന്നെ പറയാനില്ല,...ദളിതരായലും കള്ളന്‍ ആയാലും മനുഷ്യര്‍ തെന്നെ എന്നു എന്നാ ആളുകള്‍ തിരിച്ചറൈയുക...