Thursday, August 16, 2007

ആണവ പരീക്ഷണം നടത്തിയാല്‍ പിന്‍മാറുമെന്ന് യുഎസ്

ആണവ പരീക്ഷണം നടത്തിയാല്‍ ഇന്ത്യയുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇതിനുള്ള വ്യവസ്ഥ 123 കരാറില്ണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര കാര്യ വക്താവ് സീന്‍ മക്്കോര്‍മാക് പറഞ്ഞു.

ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നത് കരാറിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിക്കുള്ള മറുപടിയെന്നോണമാണ് അമേരിക്കന്‍ ആഭ്യന്തരകാര്യ വക്താവിന്റെ പ്രസ്താവന

No comments: