Tuesday, August 07, 2007

ആന്ധ്ര സര്‍ക്കാരിന്പ്രകാശ് കാരാട്ടിന്റെ അന്ത്യശാസനം

ആന്ധ്രപ്രദേശിലെ ഖമ്മത്തുണ്ടായ വെടിവയ്പിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. എട്ടു പേരെ വെടിവച്ചു കൊന്ന പൊലീസുകാര്‍ക്കെതിരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ചു പുറത്തുപോകണം. പ്രശ്നത്തില്‍ സോണിയ ഗാന്ധി ഇടപെടണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വെടിവയ്പില്‍ മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്നതിനു പകരം, ഭൂമിയില്ലാത്തവര്‍ക്കു മിച്ചഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടി എത്രയും വേഗം എടുക്കണം. ഇൌ സംഭവങ്ങള്‍ക്കൊണ്ടൊന്നും ഭൂപരിഷ്കരണ സമരങ്ങള്‍ അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

2 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കാരാട്ടിന്റെ ഒക്കെ ഒരു പവറേ. ഹായ്‌ കുളിരു കോരുന്നു

വിദ്യാര്‍ത്ഥി said...

വെടിവെപ്പിന്റെ യു ട്യൂബ് കണ്ടപ്പൊള്‍ തോന്നിയതു്‌. ഈ കമ്മ്യുണിസ്റ്റുകാര്‍ വെടി കൊണ്ട പാവങ്ങളെ ആശുപത്രിയില്‍ കൊണ്ടു പോകാതെ വീഡിയൊ പിടിച്ചതു കൊണ്ടല്ലേ ആ പാവങ്ങള്‍ മരിച്ചത്? എന്തായാലെന്താ കുറച്ചു രക്തസാക്ഷികളെ കിട്ടി അല്ലേ