Thursday, July 19, 2007

ഇടയന്മാര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ല. പാവപ്പെട്ടവര്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് പറയുന്നവരെ ഇരുത്തിപ്പൊറുപ്പിക്കില്ല

സര്‍ക്കാരിനെതിരേ പാലാ രൂപതയില്‍ വീണ്ടും ഇടയലേഖനം

ഇടയന്മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങള്‍ നല്കണമെന്ന് പറയുന്നവരെ വെച്ചുപൊറുപ്പിക്കില്ലായെന്ന് ഉറച്ച തീരുമാനം . പാവപ്പെട്ട കുഞ്ഞാടുകളില്‍ ചിലര്‍ രാഷ്ട്രിയ ലക്ഷ്യം വെച്ച് എന്തിനും തയ്യാറായി രംഗത്ത്. കര്‍ത്താവെ ഇതൊക്കെ കാണേണമേ.....

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായി പാലാ രൂപതയില്‍ വീണ്ടും ഇടയലേഖനം. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കൈയൊപ്പോടുകൂടിയ ഇടയലേഖനം അടുത്ത ഞായറാഴ്ച കുര്‍ബാനമധ്യേ രൂപതയിലെ എല്ലാ ദേവാലയങ്ങളിലും വായിക്കും. കഴിഞ്ഞയാഴ്ചയും ഇതേ വിഷയത്തില്‍ ഇടയലേഖനമുണ്ടായിരുന്നു.
സര്‍ക്കാരും ഇതര പ്രബല സമുദായങ്ങളും വിദ്യാഭ്യാസരംഗത്തുനിന്നും മാറിനിന്നപ്പോള്‍ ഈ വെല്ലുവിളി ഏറ്റെടുത്തു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മുന്നോട്ടുവന്നതു ക്രിസ്തീയ സമുദായമാണ്. ഇത് അവഗണിച്ചുകൊണ്ടാണു സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നിയമപരിഷ്കരണം നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള മൌലിക അവകാശമാണു മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍. ഇതനുസരിച്ചു വിദ്യാലയങ്ങള്‍ ആരംഭിക്കാനും വിശ്വാസത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും അനുസൃതമായി ഈ സ്ഥാപങ്ങള്‍ നടത്തുന്നതിനും ക്രിസ്തീയ സഭകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ന്യൂനപക്ഷ വിരുദ്ധമായ നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം അനുസരിച്ച് 2008 മാര്‍ച്ച് 31 ന് മുമ്പായി നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കണം. ഇത് അനാവശ്യമായ സാമ്പത്തികഭാരം മാനേജ്മെന്റിനെ കെട്ടിയേല്‍പിച്ചു പീഡിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
അധ്യാപക നിയമനം പബ്ളിക് സര്‍വീസ് കമ്മിഷനു നല്‍കാനുള്ള നീക്കം തികച്ചും ദുരുദ്ദേശപരമാണ്. ക്രൈസ്തവരുടെ സ്ഥാപനങ്ങളില്‍ സംശുദ്ധവും സുതാര്യവുമായ അധ്യാപക നിയമനരീതിയാണ് നടക്കുന്നത്. എന്നിട്ടും നിയമനത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും കോഴ വാങ്ങുന്നുവെന്ന പ്രചാരണം ഇത്തരം സ്ഥാപനങ്ങളെ കരിതേച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് ലേഖനത്തില്‍ പറയുന്നു.
പുതുക്കിയ പാഠ്യപദ്ധതി പരിഷ്കരണം നമ്മള്‍ അമൂല്യങ്ങളായി കരുതുന്ന ആദര്‍ശങ്ങളും ആശയങ്ങളും മൂല്യങ്ങളും അവഗണിച്ച് തികച്ചും കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ കുത്തിവയ്ക്കുന്ന രീതിയിലാണ്. മതസ്ഥാപകരെയും മതാചാര്യന്മാരെയും അവഹേളിക്കുന്നതരത്തിലാണ് പാഠഭാഗങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
നാനാജാതി മതസ്ഥര്‍ക്കു നമ്മുടെ മാനേജ്മെന്റ സ്കൂളുകളില്‍ പ്രവേശനം നല്‍കി മതസൌഹാര്‍ദ്ദത്തെ ഊട്ടിഉറപ്പിക്കുന്ന ശൈലിയാണ് സ്വീകരിച്ചുപോരുന്നത്. എന്നാല്‍ ക്രൈസ്തവരായ കുട്ടികള്‍ക്ക് അവരുടെ മതബോധനംപോലും നടത്താന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്.
ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ അവകാശത്തിനും വിദ്യാഭ്യാസ സംരക്ഷണത്തിനുമായി ജാഗ്രതാ ടീമുകളെ ഓരോ ഇടവകകളും നിയമിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്.

4 comments:

ജനശക്തി ന്യൂസ്‌ said...

ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ അവകാശത്തിനും വിദ്യാഭ്യാസ സംരക്ഷണത്തിനുമായി ജാഗ്രതാ ടീമുകളെ ഓരോ ഇടവകകളും നിയമിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്

സാല്‍ജോҐsaljo said...

പത്രത്തില്‍ വരുന്ന വാ‍ര്‍ത്തകള്‍ എടുത്ത് ഇപ്പുറത്തിടുന്ന ഈ ബോറന്‍ പരിപാടികളോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊള്ളട്ടെ. ഇത് ഒരു പാര്‍ട്ടിയെയും, മതത്തെയും ഉദ്ധരിച്ചു ഞാന്‍ എഴുതുന്ന കുറിപ്പല്ല. ഒരു സമൂഹത്തോടോ ജനത്തോടൊ ഉള്ള പ്രതിപത്തിയെക്കാള്‍, എന്തൊക്കെയോ എഴുതി ഒരു ബ്ലോഗും സൈറ്റും ഉണ്ടാക്കി നിക്ഷേപിക്കുക എന്ന ധര്‍മ്മത്തിന് ന്യൂസ് അഥവാ വാര്‍ത്ത എന്ന പേരിടരുത്.

‘വേണമെങ്കില്‍ വായിച്ചാല്‍ മതി’ എന്നൊരു ചോദ്യം ഇതിനുമറുപടിയായി ചോദിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ വേണ്ട. മലയാളം വായിക്കാന്‍ പഠിച്ചുപോയി. പക്ഷേ, നമ്മുടെ സംസ്കൃതി ഇങ്ങനെയും അധഃപതിച്ചാല്‍ എഴുതാതെ വയ്യല്ലോ!!

നിര്‍ത്തിക്കൂടേ? അല്ലെങ്കില്‍ കുറച്ചുകൂടി ആഴമുള്ളതെന്തെങ്കിലും എഴുതിക്കൂടേ? നാറിയ രാഷ്ടീയം വിട്ട് മറ്റെന്തെങ്കിലും? പ്രബുദ്ധനായ മലയാളിയുടെ ദുഷിച്ച കച്ചവട തന്ത്രം!

അഞ്ചല്‍ക്കാരന്‍ said...

നന്ദി സാല്‍ജൊ. കുറച്ച് ദിവസമായി ഈ വൃത്തികേടിനെതിരെ പ്രതികരിക്കണമെന്ന് വിചാരിച്ചിട്ട്.

സാല്‍ജോയുടെ അഭിപ്രായത്തിന് താഴെ എന്റെ ഒരു കയ്യോപ്പ്.

ജനശക്തി ന്യൂസ്‌ said...

ശ്രദ്ധിക്കപ്പെടേണ്ട വാര്‍ത്തകള്‍, ശ്രദ്ധിക്കേണ്ട വാര്‍ത്തകള്‍,വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അവരുടെ അഭിപ്രായങ്ങള്‍ നേരിട്ടറിയുകയും ഒരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട്‌ രേഖപ്പെടുത്താനുമുള്ള അവസരമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

ഒരേ വാര്‍ത്തകള്‍ തന്നെയാണ്‌ പത്രങ്ങളിലും റേഡിയോ ടിവി വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളിലൊക്കെ വരുന്നത്‌.ഇതില്‍ സമൂഹ്യപ്രതിബദ്ധതയുള്ള വാര്‍ത്തകള്‍ വായനക്കാരുടെ നേരിട്ടുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുന്നത്‌ ഇവിടെ മാത്രമാണ്‌. ആര്‍ക്കും അസഹിഷ്ണതകൂടാതെ ഒരോരുത്തരുടെ അഭിപ്രായം പറയാം. അവരുടെ സ്വന്തം വീക്ഷണത്തില്‍.

ഇടയന്മാര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ല എന്ന വാര്‍ത്ത വന്നാപ്പോള്‍ മാത്രം നമ്മുടെ ബ്ലോഗര്‍മാരില്‍ ചിലര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായോ?കേരളത്തിലെ ഇടയന്മാര്‍ കുഞ്ഞാടുകളെ കലാപത്തിലേക്ക്‌ നയിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമയത്ത്‌ ഈ വാര്‍ത്ത വളരെ പ്രസക്തമാണ്‌.