Friday, July 13, 2007

പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് താമസ^കുടിയേറ്റ വകുപ്പ്

പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് താമസ^കുടിയേറ്റ വകുപ്പ് .


പൊതുമാപ്പ് കാലാവധി നീട്ടുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന താമസ^കുടിയേറ്റ വകുപ്പ് അധികൃതര്‍ അബൂദബിയില്‍ അറിയിച്ചു. സെപ്റ്റംബര്‍ 2നാണ് പൊതുമാപ്പ് അവസാനിക്കുക. ഇത് വീണ്ടും നീട്ടാനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നില്ല.
യു.എ.ഇയിലുള്ള അനധികൃത താമസക്കാര്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരികയാണ് വേണ്ടതെന്നും പിന്നീട് പ്രയാസപ്പെടേണ്ടിവരാന്‍ ഇടയാക്കരുതെന്നും വകുപ്പുമേധാവി നാസിര്‍ അവാദി മിന്‍ഹാലി അഭിപ്രായപ്പെട്ടു. പതിനായിരങ്ങള്‍ ഇനിയും അധികൃതരെ സമീപിക്കാന്‍ ബാക്കിനില്‍ക്കുകയാണ്. പൊതുമാപ്പ് കാലത്തെ തെരക്ക് പരിഗണിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം കൂടുതല്‍ സമയമെടുത്ത് പ്രവര്‍ത്തിക്കുകയാണ്. അബൂദബിയില്‍ എമിഗ്രേഷന്‍ വിഭാഗം വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ദിനേന രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. പൊതുമാപ്പ് തീരുവോളം ഉദ്യോഗസ്ഥരുടെ എല്ലാ അവധികളും നീട്ടിവെക്കാനും മേലധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാര്‍ജയില്‍ താമസ^കുടിയേറ്റ വകുപ്പ് രാവിലെ 7 മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകീട്ട് 5 മുതല്‍ രാത്രി 8 വരെയും പ്രവര്‍ത്തിക്കും. വലിയ തിരക്കാണ് ഷാര്‍ജയിലെ ഓഫീസില്‍ അനുഭവപ്പെടുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കാന്‍ വരുന്നവരുടെ സൌകര്യം പരിഗണിച്ചാണ് പ്രവര്‍ത്തന സമയം നീട്ടിയതെന്ന് എമിഗ്രേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

പൊതുമാപ്പ് കാലാവധി നീട്ടുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന താമസ^കുടിയേറ്റ വകുപ്പ് അധികൃതര്‍ അബൂദബിയില്‍ അറിയിച്ചു. സെപ്റ്റംബര്‍ 2നാണ് പൊതുമാപ്പ് അവസാനിക്കുക. ഇത് വീണ്ടും നീട്ടാനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നില്ല.