Monday, July 16, 2007

ഫ്ലോട്ടിംഗ് ബ്രിഡ്ജും വാട്ടര്‍ ബസും നഗരത്തിന് സമര്‍പ്പിച്ചു

ഫ്ലോട്ടിംഗ് ബ്രിഡ്ജും വാട്ടര്‍ ബസും നഗരത്തിന് സമര്‍പ്പിച്ചു .

ദുബൈ: ഗതാഗത രംഗത്ത് ആവിഷ്കരിച്ച രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നഗരത്തിന് മറ്റൊരു വിസ്മയമായി. ദുബൈ ക്രീക്കിന് കുറുകെ നിര്‍മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെയും ക്രീക്കില്‍ ഏര്‍പ്പെടുത്തിയ വാട്ടര്‍ ബസിന്റെയും ഉദ്ഘാടന ചടങ്ങാണ് ശ്രദ്ധേയമായത്.
യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇരു പദ്ധതികളും ഇന്നലെ രാത്രി നഗരത്തിന് സമര്‍പ്പിച്ചത്. റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും മറ്റും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പശ്ചിമേഷ്യയിലെ തന്നെ ജലയാത്രാ രംഗത്തെ ശ്രദ്ധേയമായ സംരംഭമായാണ് വാട്ടര്‍ ബസ്. ക്രീക്കിന്റെ ഇരു കരകളെയും ബന്ധിപ്പിച്ച് നാല് റൂട്ടുകളിലായാണ് വാട്ടര്‍ ബസ് സംവിധാനം. ഒരു ഭാഗത്തേക്ക് പോകാന്‍ നാല് ദിര്‍ഹമാണ് താല്‍ക്കാലിക നിരക്ക്. ഭാവിയില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്. ക്രീക്ക് പരിസരത്തായി അഞ്ച് വാട്ടര്‍ ബസ് സ്റ്റേഷനുകളാണിപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ബസുകള്‍ ഇന്നലെ രാത്രി മുതല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് വാട്ടര്‍ ബസില്‍ യാത്ര ചെയ്തായിരുന്നു ഉദ്ഘാടനം.

1 comment:

ജനശക്തി ന്യൂസ്‌ said...