Tuesday, July 17, 2007

രണ് ടാം വിമോചനസമരത്തെ പിന്തുണയ്ക്കും: ടി എം ജേക്കബ്

രണ് ടാം വിമോചനസമരത്തെ പിന്തുണയ്ക്കും: ടി എം ജേക്കബ്.



രണ് ടാം വിമോചനസമരം പഴയ മോഡലിലല്ലെന്നും വിദ്യാഭ്യാസത്തിനു മോചനം ആവശ്യമാണെന്നും അതിനു പിന്തുണനല്‍കുമെന്നും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ ടി എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തുകളെ സ്കൂളുകള്‍ ഏല്‍പ്പിക്കുന്നതു വലിയ കടന്നുകയറ്റമാണ്. കെ.ഇ.ആര്‍ പരിഷ്കരണം ഗുരുതരമായ ഭവിഷ്യത്തുകളുണ് ടാക്കും. പാര്‍ട്ടി വളര്‍ത്താന്‍ സ്കൂള്‍ ഒഴിവാക്കി വേറെ സ്ഥലം നോക്കണം. വ്യാജപട്ടയം നല്‍കിയ രവീന്ദ്രനെ അറസ്റ് ചെയ്യണമെന്നും അദ്ദേ ഹം പറഞ്ഞു.നാളത്തെ യു.ഡി.എഫ് ഹര്‍ത്താലിനെ പാര്‍ട്ടി പിന്തുണയ്ക്കുന്നതായി ജേക്കബ് അറിയിച്ചു. പനിബാധിതര്‍ക്കു ദിനബത്ത നല്‍കണമെന്നും സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പനിബാധിതരുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

മുക്കുവന്‍ said...

some blogger earlier wrote... pani maarikkooo, UDF hartal varunnooo.. pani onnum illathirikkalley, anna pinney kurachu hartal undakkiyekkaam. LDF anel ippol oru century hartal kazhijeney. UDF orennam enkilum nadathandey. alkaarey kittanilla athukondayirikkum