Friday, July 20, 2007

സ്വാശ്രയ പ്രശ്നത്തില്‍ സമവായമെന്നുപറഞ്ഞ് പ്രതികാരനടപടിയെടുക്കുന്നത് ശരിയല്ല

സ്വാശ്രയ പ്രശ്നത്തില്‍ സമവായമെന്നുപറഞ്ഞ് പ്രതികാരനടപടിയെടുക്കുന്നത് ശരിയല്ല

സ്വാശ്രയ പ്രശ്നത്തില്‍ സമവായമെന്നുപറഞ്ഞ് പ്രതികാരനടപടിയെടുക്കുന്നത് ശരിയല്ല സമവായം എന്നുപറയുകയും പ്രതികാരനടപടിയെടുക്കുകയും ചെയ്യുന്നത് ശരിയല്ലന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സ്വാശ്രയ കോളേജുകളുടെ അഫിലിയേഷന്‍ പിന്‍വലിച്ചത് പ്രതികാരനടപടിയുടെ ഭാഗമായിത്തന്നെയാണ്. സ്വാശ്രയ കോളേജുകള്‍ അമിതഫീസ് വാങ്ങിയെന്ന് തെളിയിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സര്‍ക്കാരിനോട് വെല്ലുവിളിച്ചു. സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സ്വാശ്രയ പ്രശ്നത്തില്‍ ചര്‍ച്ചയല്ലാതെ മറ്റൊന്നും നടക്കുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടത്. സഭ ഏറ്റുമുട്ടലിന്റെ പാതയിലാണെന്നാണ് വ്യാപകമായ ആക്ഷേപം. ഏറ്റുമുട്ടലിന്റെ പാതയിലാരാണെന്ന് എല്ലാവര്‍ക്കുമറിയാം_ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
57_ലെ സഭയുമല്ല പാര്‍ട്ടിയുമല്ല 2007_ലെ പാര്‍ട്ടിയും സഭയും. ഇത് തിരിച്ചറിയാനുള്ള യുക്തി എല്ലാവര്‍ക്കുമുണ്ട്. 56_ലെ വിമോചനസമരം ആവര്‍ത്തിക്കാന്‍ സഭയ്ക്ക് താല്‍പര്യവുമില്ല. ആരെങ്കിലും പറഞ്ഞാല്‍ പിന്‍വലിക്കാനുള്ളതല്ല ഇടയലേഖനം.സഭയുടെ കൂടെ എത്രപേരുണ്ടാവുമെന്നത് അവസരം വരുമ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു ഓര്‍ഡിനന്‍സ് മതി. ഇത്തരത്തില്‍ സാമൂഹിക പ്രതിബദ്ധത കാണിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കാതെ സഭയെ വിദ്യഭ്യാസകച്ചവടക്കാരെന്നുവിളിക്കുന്നത് ശരിയല്ല.സാമൂഹിക നീതിയെന്നത് പ്രസ്താവനയ്ക്കപ്പുറം പ്രവൃത്തിയിലേയ്ക്ക് വരട്ടെ. പത്ത് വിദ്യാര്‍ത്ഥികളെയെങ്കിലും സൌജന്യമായി പഠിപ്പിക്കാന്‍ ഞങ്ങളുടെ കോളേജ് തയ്യാറാകുമ്പോള്‍ ഒരുവിദ്യാര്‍ത്ഥിയെയെങ്കിലും പഠിപ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറയാത്തത് എന്തുകോണ്ടെന്ന് അദ്ദേഹം ചോദിച്ചു. പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെ സ്കോളര്‍ഷിപ്പ് നല്‍കി സഭപഠിപ്പിക്കുന്നുണ്ട്. ഇതില്‍തന്നെ അക്രൈസ്തവവിദ്യാര്‍ത്ഥികളുമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു
.

3 comments:

ജനശക്തി ന്യൂസ്‌ said...

സ്വാശ്രയ പ്രശ്നത്തില്‍ സമവായമെന്നുപറഞ്ഞ് പ്രതികാരനടപടിയെടുക്കുന്നത് ശരിയല്ല സമവായം എന്നുപറയുകയും പ്രതികാരനടപടിയെടുക്കുകയും ചെയ്യുന്നത് ശരിയല്ലന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സ്വാശ്രയ കോളേജുകളുടെ അഫിലിയേഷന്‍ പിന്‍വലിച്ചത് പ്രതികാരനടപടിയുടെ ഭാഗമായിത്തന്നെയാണ്. സ്വാശ്രയ കോളേജുകള്‍ അമിതഫീസ് വാങ്ങിയെന്ന് തെളിയിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സര്‍ക്കാരിനോട് വെല്ലുവിളിച്ചു. സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സ്വാശ്രയ പ്രശ്നത്തില്‍ ചര്‍ച്ചയല്ലാതെ മറ്റൊന്നും നടക്കുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടത്. സഭ ഏറ്റുമുട്ടലിന്റെ പാതയിലാണെന്നാണ് വ്യാപകമായ ആക്ഷേപം. ഏറ്റുമുട്ടലിന്റെ പാതയിലാരാണെന്ന് എല്ലാവര്‍ക്കുമറിയാം_ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
57_ലെ സഭയുമല്ല പാര്‍ട്ടിയുമല്ല 2007_ലെ പാര്‍ട്ടിയും സഭയും. ഇത് തിരിച്ചറിയാനുള്ള യുക്തി എല്ലാവര്‍ക്കുമുണ്ട്. 56_ലെ വിമോചനസമരം ആവര്‍ത്തിക്കാന്‍ സഭയ്ക്ക് താല്‍പര്യവുമില്ല. ആരെങ്കിലും പറഞ്ഞാല്‍ പിന്‍വലിക്കാനുള്ളതല്ല ഇടയലേഖനം.

Anonymous said...

സഭ സര്‍ക്കാറിനേയും ജനങ്ങളെയും വീണ്ടും വെല്ലുവിളിക്കുന്നു. സഭക്ക്‌ സ്വന്തമായ ഭരണഘടന സ്വന്തമായ സമ്പത്തിക ശ്രോതസ്സ്‌ സ്വന്തമായൊരു സേന കൊള്ളം...കൊള്ളാം....

വിശ്വാസികളെ തീവ്രവാദത്തിന്റെ പാതയിലേക്ക്‌ നയിക്കാനുള്ള ശ്രമം കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ക്ക്‌ ഇടവരുത്തും.

ന്യുനപക്ഷങ്ങളുടെ പേരില്‍ സഭക്ക്‌ എന്തും ചെയ്യാനുള്ള അവകാശം ഏത്‌ ഭറണഘടയിലാണ്‌ ഉറപ്പ്‌ നല്‍കിയിരിക്കുന്നത്‌.

Anonymous said...

ആട്ടും തോലണിഞ്ഞ ചെന്നായ്ക്കള്‍ എന്ന് യേശു പറഞ്ഞത് ഇത്തരക്കാരെക്കുറിച്ചായിരിക്കും.

എഞ്ചിചീയറിംഗ് കോളേജുകളും, മെഡിക്കല് കോളേജുകളും പൈസയുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണെന്ന് നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാമെന്നിരിക്കെ സഭയിലെ പ്രമാണിമാ‍രുടെ പണക്കുമ്പ വീര്‍പ്പിക്കാനായി “വിമോചന സമരം”, എന്തൊ സംരക്ഷണസേന തുടങ്ങിയ വിഡ്ഡിത്തരങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ വിശ്വാസികള്‍ കഴുതകളല്ല എന്ന് ഓര്‍ക്കുനന്നത് നല്ലത്.

പിന്നെ, ഡോളറിന്റെ വില അനുദിനം കുറഞ്ഞു വരികയാണെന്നും, ഇനി പണ്ടത്തെപ്പോലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും പണം ഉണ്ടാക്കാന്‍ പറ്റില്ല എന്ന് ഇവരെയൊക്കെ ആരെങ്കിലും ധരിപ്പിച്ചാല്‍ പിന്നെ വിമോചന സമരവുമുണ്ടാകില്ല സേനയും ഉണ്ടാകില്ല.

ഒരു പാവം ക്ര്യിസ്ത്യാനി.