Sunday, July 15, 2007

പകര്‍ച്ചവ്യാധി തടയാന്‍ ഒരുമയോടെ നീങ്ങണം.

പകര്‍ച്ചവ്യാധി തടയാന്‍ ഒരുമയോടെ നീങ്ങണം.



ഹര്‍ത്താല്‍ അസംബന്ധം:സിപിഐ എം


പകര്‍പ്പനിയുടെപേരില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ സംഘടിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനം രാഷ്ട്രീയ അസംബന്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.



പകര്‍ച്ചപ്പനി പടരാതിരിക്കാനും ഫലപ്രദമായ പരിഹാരനടപടികള്‍ സ്വീകരിക്കാനും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അതീതമായി നാട് ഒരുമയോടെ നീങ്ങുകയാണ് വേണ്ടത്. അതിനുപകരം സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെ 17ന് ഹര്‍ത്താല്‍ നടത്താനുള്ള യുഡിഎഫ് തീരുമാനം തികച്ചും അപലപനീയവും ജനദ്രോഹകരവുമാണ്.

യുഡിഎഫ് ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതം: ആരോഗ്യമന്ത്രി.

പകര്‍ച്ചപ്പനിക്കെതിരെ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കെ യുഡിഎഫ് ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ സഭയിലും സര്‍വകക്ഷിയോഗത്തിലും സ്വാഗതംചെയ്ത യുഡിഎഫിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.



3 comments:

ജനശക്തി ന്യൂസ്‌ said...

പകര്‍ച്ചവ്യാധി തടയാന്‍ ഒരുമയോടെ നീങ്ങണം.
ഹര്‍ത്താല്‍ അസംബന്ധം:സിപിഐ എം
പകര്‍പ്പനിയുടെപേരില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ സംഘടിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനം രാഷ്ട്രീയ അസംബന്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മുസ്തഫ|musthapha said...

കഷ്ടം!
ഹര്‍ത്താലിന്‍റെ ഓരോ കാരണങ്ങള്‍...

സാമാജികരുടെ വേതനവര്‍ദ്ധനവ് എന്ന ഒരൊറ്റ കാര്യത്തിലല്ലാതെ ഒത്തൊരുമയോടെ നാടിനും നാട്ടാര്‍ക്കും വേണ്ടി ഇവര്‍ എന്ന് പ്രവര്‍ത്തിക്കും???

ഇന്ന് പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നത് യു.ഡി.എഫ്. ആണെങ്കില്‍... ഭരണമില്ലാത്തപ്പോള്‍ പനി വന്നാല്‍ ഹര്‍ത്താല്‍ നടത്തുന്നത് എല്‍.ഡി.എഫ്. ആയിരിക്കും എന്നൊരു വ്യത്യാസം മാത്രം.

asdfasdf asfdasdf said...

കഴിഞ്ഞ വര്‍ഷം ചികുന്‍ ഗുനിയ തമിഴ് നാട്ടില്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവര്‍ ഒരു ദൌത്യസേനയെ ഉണ്ടാക്കി . അതിന്റെ ഫലം അപ്പോള്‍ തന്നെ കണ്ടു. ഇവിടെ സര്‍ക്കാര്‍ ദൌത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത് മൂന്നാറിലെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനാണ്.
മലയാളികളും തമിഴന്മാരും തമ്മിലെ വ്യത്യാസം ഇതാണ്. നന്നാവില്ല നമ്മള്‍. പനിയുടെ സ്വന്തം നാട്.