Sunday, March 25, 2007

മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ കൂട്ടുനില്‍ക്കരുത്‌. ശിഹാബ്‌ തങ്ങള്‍.

മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ കൂട്ടുനില്‍ക്കരുത്‌.

ശിഹാബ്‌ തങ്ങള്‍.

മതമൈത്രിക്കും സമാധാനത്തിന്നും പ്രസിദ്ധിനേടിയ മലപ്പുറം ജില്ലയെ കലാപ ഭൂമിയാക്കാനുള്ള ശ്രമത്തിന്ന് ആരും കൂട്ടുനില്‍ക്കരുതെന്ന് മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നുമാസമായി ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് അശുഭകരമായ വാര്‍ത്തകളാണ്‌ കേള്‍ക്കുന്നത്‌.

മതത്തിന്റെയും രാഷ്‌ട്രിയത്തിന്റെയും മേല്‍വിലാസത്തില്‍ ചില സംഘങ്ങള്‍ നിക്ഷിപ്ത താല്‍പര്യത്തൊടെ നടത്തുന്ന അതിക്രമങ്ങള്‍ മൂന്നു പേരുടെ ജീവഹാനിക്കും നിരവധി പേരുടെ അംഗവൈകല്യത്തിന്നും കാരണമായി.ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോഴും വര്‍ഗിയതയുടെ തിപടരാതെ ജില്ലയുടെ സൗഹൃദ അന്തരീക്ഷം കാത്തു സൂക്ഷിച്ച മലപ്പുറത്തുകാര്‍ രാജ്യത്തീന്ന് മാതൃകയായവരാണ്‌.

.

No comments: