Thursday, February 22, 2007

സൂക്ഷ്മ ജീവികളെക്കുറിച്ചു

കുറേ നാളത്തെ ഇടവേളക്കുശേഷം സൂക്ഷ്മ ജീവികളെക്കുറിച്ചു എഴുതിത്തുടങ്ങട്ടെ.
ആനിമല്‍ക്യുളിന്റെ കണ്ടെത്തലോടെ ആന്റണി വാന്‍ ല്യുവന്‍ ഹൊക്‌ പുതിയൊരു ശാസ്ത്ര ശാഖയുടെ പണിപ്പുരയിലേക്‌ക്‍ തിരിഞ്ഞു. ആ സമയം ശാസ്ത്രസമൂഹം മറ്റൊരു ചര്‍ച്ചയിലായിരുന്നു. അക്കാല്‍ത്ത്‌ ഏവരും കരുതിയിരുന്നത്‌ ചെറിയ ജീവജാലങ്ങള്‍ താനെ മുളച്ചു പൊന്തുന്നതാണെന്നായിരുന്നു.(`സ്പൊന്റനെസ്‌ `ഗെനെരേഷന്‍). 17ം നൂറ്റാണ്ടില്‍ ഇറ്റലിക്കാരനായ ഫ്രാന്‍സെസ്കൊ റീഡി (1626-1697) തന്റെ പഠനത്തിലൂടെ കൊച്ചു ജീവികള്‍ ചീഞ്ഞ മാംസത്തില്‍ തനിയെ മുളച്ചു പൊന്തുകയില്ലെന്ന വദം ഉയര്‍ത്തി രംഗത്തു വന്നു. ഇത്തരം വാദപ്രതിവദങ്ങള്‍ അന്ന്തമായി നീളുന്നതിനിടയിലെ ആന്റണി വാന്‍ ല്യുവന്‍ ഹൊകിന്റെ കണ്ടുപിടുത്തം പുതിയൊരു വഴിത്തിരിവ്‌ സൃഷ്ടിക്കുക തന്നെ ചെയ്തു.
എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടാണ്‌ ജോസഫ്‌ നീധാമിന്റെ വരവ്‌. തിളപ്പിച്ചു കോര്‍ക്കുകൊണ്ടടച്ച്‌ സൂക്ഷിച്ച ബ്രോത്തില്‍ സൂക്ഷ്മ ജീവികള്‍ പ്രത്യക്ഷ്പ്പെടുന്നതു അദ്ദേഹം അവതരിപ്പിച്ചു.
ഒരു എക്സ്‌ വൈദികനും പിന്നീടു ശാസ്ത്രകാരനുമായിത്തീര്‍ന്ന ലസ്സറൊ സ്പല്ലന്‍സ്സാനി ( 1729-1799) നീധാമിനെ വെല്ലുവിളിച്ചുകൊണ്ട്‌ കടന്നു വന്നു. അദ്ദേഹം വെള്ളവും പയര്‍വര്‍ഗ്ഗങ്ങളും ചേര്‍ത്ത്‌ ഒരു മിശ്രിതം ഉണ്ടാക്കി . പിന്നീട്‌ നിരവധി ഫ്ലാസ്കുകളിലേക്ക്‌ അവ പകര്‍ന്നു. അതില്‍ ഒരു സെറ്റ്‌ ചൂടുപയോഗിച്ച്‌ സീല്‍ ചെയ്തു. മറ്റൊരു സെറ്റ്‌ (`നീധംസ്‌ `കൊന്റ്രൊല്‍) കോര്‍ക്കുപയോഗിച്ച്‌ സീല്‍ ചെയ്തു. പിന്നീട്‌ അവയോരോന്നും വിവിധ ആവര്‍ത്തികളില്‍ ചൂടാക്കി.
കുറച്ച്‌ മിനിറ്റുകള്‍മുതല്‍ ഒരു മണിക്കൂര്‍ വരെ ചൂടാക്കിയ ഫ്ലാസ്കുകളെ അടയാളപ്പെടുത്തി ഒരു നിശ്ചിത കാലയളവ്‌ സൂക്ഷിച്ചു വെച്ചു. അതിനു ശേഷം അദ്ദേഹം ആ ഫ്ലാസ്കുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു.കുറച്ചു മിനിറ്റുകള്‍ മാത്രം ചൂടാക്കിയ ഫ്ലാസ്കുകളില്‍ ആനിമല്‍ക്യുള്‍ അഥവ സൂക്ഷ്മ ജീവികളെ അദ്ദേഹം കണ്ടെത്തി.എന്നാല്‍ ഒരു മണിക്കൂര്‍ ചൂടാക്കിയ ഫ്ലാസ്കില്‍ അവയുണ്ടായിരുന്നില്ല. കോര്‍ക്ക്‌ കൊണ്ടടച്ച ഫ്ലാസ്കും തന്റെ `ഹീറ്റ്‌ `സീലെദ്‌ ഫ്ലാസ്കും തമ്മില്‍ താരതമ്യം ചെയ്തതില്‍ നിന്നും കോര്‍ക്‌ ഫ്ലാസ്കുകളില്‍ എല്ലാ ഫ്ലാസ്കിലും മാത്രം അദ്ദേഹം സൂക്ഷ്മ ജീവികളെ കണ്ടെത്തി. കോര്‍ക്‌ അടപ്പുകള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക്‌ പറ്റിയതല്ലെന്നും സൂക്ഷ്മണു ജീവികള്‍ വായുവിലൂടെയാണ്‌ വരുന്നതെന്നും അദ്ദെഹം പ്രസ്താവിച്ചു. അങ്ങനെ താനെ മുളച്ചു പൊന്തല്‍ വാദം നിരര്‍ഥമാണെന്നു തെളിയിക്കപ്പെട്ടു. പിന്നീട്‌ ലുയിസ്‌ പ്സ്ചര്‍ ലസ്സറൊ സ്പല്ലന്‍സ്സാനിയുടെ വാദഗതികള്‍ക്കനുകൂലമയ നിരവധി തെളിവുക്ല് നല്‍കുകയും പ്രെഷര്‍കുക്കറിന്റെ ശാസ്ത്ര തത്വം ഉപയോഗിച്ച്‌ അണുവിമുക്ത്മാക്കുന്ന രീതി കൊണ്ടു വരികയും ചെയ്തു.(`സ്റ്റീം അണ്ടര്‍ പ്രഷര്‍)അതിനു ശേഷം ലസ്സറൊ സ്പല്ലന്‍സ്സാനി വായുവിന്റെ അസാന്നിധ്യത്തില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികളെ കണ്ടെത്തുകയും ചെയ്തു. ലസ്സറൊ സ്പല്ലന്‍സ്സാനിയുടെയും സൂക്ഷ്മ ജീവികളുടെയും കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്തില്‍.അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദെശങ്ങള്‍ക്കും കാതോര്‍ത്ത്‌...ജയേഷ്‌