Wednesday, February 21, 2007

കേരള ഞെട്ടിച്ച ദാരുണ സംഭവം.


കേരള ഞെട്ടിച്ച ദാരുണ സംഭവം.


ഉല്ലാസയാത്രക്ക്‌ പോയ 15 വിദ്യാര്‍ത്ഥികളും 3 അധ്യാപികമാരും അപകടത്തില്‍ പെട്ട്‌ മരിച്ച ദാരുണസംഭവം കേരളത്തെയാകെ കണ്ണിരണിയിച്ച്രിക്കുകയാണ്‌.


അപകടങ്ങള്‍ ഉണാകുമ്പോള്‍ മാത്രം സുരക്ഷയെപ്പറ്റിയും സാങ്കേതികതയെപ്പറ്റിയും പറയുന്ന അധികൃതരും അലമുറയും അക്രോശവും നടത്തുന്ന ജനനേതാക്കളും നാട്ടുകാരും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ട സമയമാണിത്‌.

നിയമങ്ങല്‍ അനുസരിക്കുന്നതിലും അധികം നിയമം ലംഘിക്കപ്പെടുന്ന നാടാണ്‌ നമ്മുടേത്‌.
വിനോദയാത്രകള്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണെങ്കിലും വളരെ വിവേകപൂര്‍വ്വമായ രിതിയില്‍ പ്ലാന്‍ ചെയ്യാനുള്ള ഉത്തരവാദിത്തം സ്കൂള്‍ അധികൃതരുടെതാണ്‌.

ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ അധികൃതരുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്നവരെ കണ്ടുപിടിക്കാനും അവരുടെ മരണത്തിലേക്ക്‌ മനുഷ്യരെ തള്ളിവിടുന്ന സേവനം അവസാനിപ്പിക്കാനും ജനങ്ങല്‍ മുങ്കയ്യെടുക്കേണ്ടതായിട്ടുണ്ട്‌.

അപകടത്തില്‍പ്പെട്ട്‌ മരിച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും കുടുംബത്തിന്റെ അഗാധമായ ദു:ഖത്തില്‍ അനുശോചനം രേഖപ്പ്‌എടുത്തുന്നു.





No comments: