Thursday, February 08, 2007

സ്മാര്‍ട്ട്‌‍സിറ്റി യാഥാര്‍ത്ഥ്യമാകുന്നു


സ്മാര്‍ട്ട്‌‍സിറ്റി യാഥാര്‍ത്ഥ്യമാകുന്നു







കേരളം വികസന രംഗത്ത്‌ സംസ്ഥാനത്തിന്റെ താല്‍പര്യം പരിപൂണ്ണമായി സംരക്ഷിച്ച്‌ ശക്തമായ മുന്നേറ്റത്തിന്ന് തുടക്കം കുറിച്ചിരിക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പലരുടെയും കുത്തിത്തിരിപ്പുകളെയും അതിജിവിച്ചാണ്‌ കൊച്ചിയില്‍ ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി ആരംഭിക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുക്കുന്നത്‌
വികസന വിരോധിയെന്ന് യു ഡി എഫും അവര്‍ക്ക്‌ ഓശാന പാടുന്ന മാധ്യമങ്ങളില്‍ വരുന്നതെന്തും വേദവാക്യമായി കരുതുന്ന അരാഷ്‌ട്രിയ ' ബുദ്ധിജീവികളും ' നിരന്തരം അധിക്ഷേപിച്ചിരുന്ന വി എസ്‌ അച്ചുതാനന്ദന്‍ മുന്നോട്ട്‌ വെച്ച എല്ലാ നിബന്ധനകളും അംഗികരിച്ചുകൊണ്ടാണ്‌ കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ത്ഥമാകാന്‍ പോകുന്നത്‌.നാടിന്നും നാട്ടുകാര്‍ക്കും ഹാനികരമായ രീതിയില്‍ നാടിന്റെ സമ്പത്ത്‌ മുഴുവന്‍ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും കണ്ണില്‍ കണ്ടവര്‍ക്കെല്ലാം വാരിക്കൊടുക്കുന്നതിനെ എതിര്‍ത്തവരെ വികസനവിരുദ്ധരായി ചിത്രികരിച്ച്‌ പൊതുജന മധ്യത്തില്‍ അവരെ അവഹേളിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് മാത്രമല്ല ,അതിന്ന് ശ്രമിച്ചവര്‍ സ്വയം പരിഹാസിതരായിരിക്കുകയുമാണ്‌.

No comments: