Saturday, January 06, 2007

കോടതിവിധികള്‍ ഏകപക്ഷിയമാകരുത്‌

കോടതിവിധികള്‍ ഏകപക്ഷിയമാകരുത്‌

സ്വാശ്രയ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി.
കേരളത്തില്‍ സാധാണക്കാര്‍ക്കെറ്റ വന്‍ തിരിച്ചടി.യു ഡി എഫും സ്വാശ്രയകോളേജ്‌ മേനേജുമെന്റും തമ്മിലുള്ള ഒത്തുകളിതുടരുകയാണ്‌.

കോടതികളുടെ ധനികരെ മാത്രം സംരക്ഷിക്കുന്ന നയം ഒരിക്കല്‍കൂടി വെളിവാക്കപ്പെട്ടിരിക്കുന്നു

ഇന്ത്യന്‍ ഭരണഘടനയെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്ത്‌ ജഡ്ജിമാര്‍ തന്നിഷ്ടപ്രകാരം സാമൂഹ്യനീതിക്കെതിരായ വിധികള്‍ പ്രസ്താവിക്കപ്പെടുന്നു

കേരളത്തിലെ പഠിക്കാന്‍ മിടുക്കന്മാരായ വിദ്യാര്‍ത്ഥിക്ക്‌ ഏക ആശ്രയമായിരുന്ന സ്വാശ്രയനിയമത്തിലെ സുപ്രധാന വകുപ്പുകളൊക്കെ ഹൈക്കോടതിയിലെ കണ്ണില്‍ കറുത്ത തുണികൊണ്ട്‌ കെട്ടി നീതിയുടെ തുലാസുമായി നില്‍ക്കുന്ന നീതി ദേവതയുടെ കാവല്‍ക്കാര്‍ നീതിക്ക്‌ നിരക്കാത്ത രീതിയില്‍ റദ്ദാക്കിയിരിക്കുന്നു.

പ്രൊഫഷണല്‍ കോളേജിലെ പ്രവേശന രീതി സെന്‍ട്രലൈസ്‌ കൗണ്‍സലിംഗ്‌ മുഖേനേയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സെക്‍ഷന്‍ മൂന്നും

50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ്‌കൊടുത്താല്‍ മതിയെന്നു വ്യവസ്ഥചെയ്യുന്ന സെക്‍ഷന്‍ ഏഴും കോടതി റദ്ദ്‌ ചെയ്തിരിക്കുന്നു.

ന്യൂപക്ഷ കോളേജുകളെ നിര്‍ണ്ണയിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സെക്‍ഷന്‍ എട്ടും പിന്നോക്കക്കാര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും വികലാംഗര്‍ക്കും മറ്റ്‌ സാമ്പത്തികമായി പിന്നണിയില്‍ നില്‍ക്കുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ സംവരണം വ്യവസ്ഥ കെയ്യുന്ന സെക്‍ഷന്‍ പത്തും റദ്ദാക്കിയ ഹൈക്കോടതി സാമൂഹ്യനീതിക്കു നേരെ കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌.
സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ ഈ വിധി സഹായകരമല്ലായെന്ന് മാത്രമല്ല ധനികവര്‍ഗ്ഗത്തെ കണ്ണടച്ച്‌ തുണക്കുന്ന ഈ വിധിയിലൂടെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ കേരളിയരെ പുഛിച്ച്‌ തള്ളാനാണ്‌ ഹൈക്കോടതി ശര്‍മിച്ചിരിക്കുന്നത്‌.


ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ നമുക്കൊന്നും ചിന്തിക്കാന്‍ പോലും സാധിക്കാത്ത സഹചര്യമായിരിക്കും സംജാതമാകുന്നത്‌.
കേരളത്തെ പരിപൂര്‍ണ്ണമായി അരാജകത്വത്തിലേക്കും തികഞ്ഞ അസ്വസ്ഥതകളിലേക്കും നയിക്കുന്നതിന്റെ ആദ്യത്തെ കാല്‍വെപ്പായിരിക്കും ഹൈക്കോടതിയുടെ പക്ഷപാതിത്തപരമായ ഈ വിധി.

സ്വാശ്രയകോളേജ്‌ മേനേജ്മെന്റുകള്‍ ചോദിക്കുന്ന കണക്കില്ലാത്തത്തത്ര പണം നല്‍കി ഒരു വിഭാഗം മാത്രം പഠിക്കുകയും പണം മുടക്കാന്‍ സഹചര്യമില്ലാത്ത പഠിക്കാന്‍ മിടുക്കരായവര്‍ തഴയപ്പെടുകയും ചെയ്യുന്നത്‌ യുവജനങ്ങളില്‍ കടുത്ത നിരാശക്കും എതിര്‍പ്പിന്നും കണമായിത്തിരും.
സാമൂഹ്യനീതി സംരക്ഷിക്കാനുള്ള നിയമങ്ങളെ പണവും സമൂഹത്തിലെ കഷ്ടപ്പാടും ദുരിതങ്ങളൂം മനസിലാക്കാന്‍ കഴിയാത്ത ജഡ്ജിമാരുടെ കാഴ്ചപ്പാടും ധനികരെ മാത്രം സഹായിക്കുന്ന അവരുടെ ഉറച്ച തീരുമാനങ്ങളും വിധികളുടെ രൂപത്തില്‍ പുറത്തുവരുന്നത്‌ രാജ്യത്തിന്റെ ഐക്യത്തിന്നും മുന്നോട്ടുള്ള പ്രയാണത്തിന്നും കാര്യമായ പ്രയാസങ്ങള്‍ വരുത്തിവെയ്ക്കുമെന്ന് ഉറപ്പാണ്‌.


സാമൂഹ്യ നീതിക്കെതിരായ ഇത്തരം വിധികള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്മാരാകെണ്ടതിന്റെ ആവശ്യകത തള്ളിക്കളയാവുന്നതല്ല.

1 comment:

ജനശക്തി ന്യൂസ്‌ said...

സാമൂഹ്യനീതി സംരക്ഷിക്കാനുള്ള നിയമങ്ങളെ പണവും സമൂഹത്തിലെ കഷ്ടപ്പാടും ദുരിതങ്ങളൂം മനസിലാക്കാന്‍ കഴിയാത്ത ജഡ്ജിമാരുടെ കാഴ്ചപ്പാടും ധനികരെ മാത്രം സഹായിക്കുന്ന അവരുടെ ഉറച്ച തീരുമാനങ്ങളും വിധികളുടെ രൂപത്തില്‍ പുറത്തുവരുന്നത്‌ രാജ്യത്തിന്റെ ഐക്യത്തിന്നും മുന്നോട്ടുള്ള പ്രയാണത്തിന്നും കാര്യമായ പ്രയാസങ്ങള്‍ വരുത്തിവെയ്ക്കുമെന്ന് ഉറപ്പാണ്‌.

സാമൂഹ്യ നീതിക്കെതിരായ ഇത്തരം വിധികള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്മാരാകെണ്ടതിന്റെ ആവശ്യകത തള്ളിക്കളയാവുന്നതല്ല.