Saturday, December 16, 2006

ജനശക്തി ന്യൂസ്‌ വാര്‍ത്താവലോകനം

ജനശക്തി ന്യൂസ്‌ വാര്‍ത്താവലോകനം

പ്രതിവാര പംക്തി
സര്‍വ്വദേശിയ രംഗത്ത്‌ ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്‌ ഇറാഖണ്‌.അമേരിക്കന്‍ അധിനിവേശത്തിന്ന് ശേഷം സമാധാനം എന്താണെന്ന് ഇറാഖി ജനത അറിഞ്ഞിട്ടില്ല.അമേരിക്കന്‍ സൈന്യവും അമേരിക്കന്‍ പാവ സര്‍ക്കാരും ഇറാഖിലുണ്ടെങ്കിലും അമേരിക്കന്‍ അധിനിവേശത്തിന്നെതിരെ ഇറാഖി ജനത ആഞ്ഞടിക്കുകയാണ്‌. ഇറാഖിലെ സ്ഥിതിവിശേഷം അത്യന്തം ഗുരുതരമായ രീതിയിലാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ക്രമസമാധാനം ആകെ താറുമാറായിരിക്കുന്നു. ദിനംപ്രതി നടക്കുന്ന അക്രമസംഭവങ്ങളില്‍ നൂറുകണക്കിന്നാളുകളാണ്‌ മരിക്കുന്നത്‌.
അടു ത്ത വര്‍ഷത്തോടുകുടി ഇറാഖില്‍നിന്ന് യു എസ്‌ സൈന്യത്തെ പിന്‍വലിക്കണമെന്ന് ജെയിംസ്‌ ബേക്കര്‍ നേതൃത്വം നല്‍കുന്ന സ്റ്റഡി ഗ്രുപ്പ്‌ യു .എസ്‌ പ്രസിഡണ്ടിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.ഇറാഖില്‍ അധിനിവേശത്തിന്നു ശേഷം മരിച്ച സൈനികരുടെ എണ്ണം 2918 ആയി ഉയര്‍ന്നിരിക്കുന്നു. ലക്ഷക്കണക്കിന്ന് ഇറാഖി ജനതയെയും കൂട്ടക്കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഇറാഖ്‌ പ്രസ്നം പരിഹരിക്കാന്‍ ഇറാനുമായും സിറിയയുമായും മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച്‌ ചര്‍ച്ച നടത്തണമെന്നും യു എസ്‌ സ്റ്റഡി ഗ്രൂപ്പ്‌ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറില്ലയെന്നണ്‌ യു എസ്‌ പ്രസിണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്‌.

ഇറാഖിലെ മനുഷ്യക്കുരുതിക്ക്‌ നേതൃത്വം നല്‍കിയ യു.എസ്‌ പ്രതിരോധ സിക്രട്ടറി തനിക്ക്‌ ചെയ്യാവുന്ന മുഴുവന്‍ ക്രുരതകയും പ്രയോഗിച്ച്‌ കഴിഞ്ഞിട്ടും അമേരിക്കക്‌ ഇറാഖില്‍ കാലുറുപ്പിക്കാന്‍ കഴിഞ്ഞില്ല. റംസ്‌ഫില്‍ഡിനേക്കാള്‍ ക്രുരതകള്‍ കാണിക്കാന്‍ യു.എസിന്റെ പുതിയ പ്രതിരോധ സിക്രട്ടറിയായി റോബര്‍ട്ട്‌ ഗേറ്റ്‌ സിനെ വന്‍ ഭുരിപഷത്തോട്ടെ തിരഞ്ഞെടുത്തിരികുന്നത്‌. കണ്ടാലും കൊണ്ടാലും പഠിക്കില്ലായെന്ന വാശി ഉപേക്ഷിക്കാന്‍ ഇനിയെങ്കിലും അമേരിക്കന്‍ സാമ്രാജിത്ത അധിപന്മാര്‍ തയ്യാറായെ മതിയാകു. അമേരിക്കയുടെ എല്ലാവിധ കൊളളര്‍ഉതായ്മകള്‍ക്കും കുട്ടായി കഴിഞ്ഞ ഒരു ദശകത്തിലേറെ പ്രവര്‍ത്തിച്ചിരുന്ന ഐക്യ രാഷ്ട്ര സഭയുടെ സിക്രട്ടറി ജനറല്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അമേരിക്കയെ രൂഷമായി വിമര്‍ശിച്ചിരിക്കുന്നു.

സിക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ അമേരിക്കക്ക്‌ അടിമവേല ചെയ്തിരുന്ന കോഫി അന്നാന്റെ വിമര്‍ശനം ലോകജനതയെ ആകെ അത്ഭുതപ്പെടുത്തിരിക്കുകയാണ്‌.തീവ്രവാദത്തിന്നെതിരായ യുദ്ധത്തില്‍ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നാണ്‌ കോഫൊ അന്നാന്‍ അമേരിക്കക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. മാത്രമല്ല മറ്റു രാജ്യങ്ങക്കുമേല്‍ ആധിപത്യം സ്ഥാപിച്ച്‌ സുരക്ഷിതരാകാമെന്ന് ഒരു രാജ്യവും കരുതരുതെന്നും അദ്ദേഹം അമേരിക്കയെ ഒര്‍മ്മിപ്പിച്ചു.
തീവ്രവാദത്തിന്നെതിരായ പോരാട്ടത്തില്‍ മനുഷ്യാവകാശങ്ങളെ മാനിക്കണമെന്നും അദ്ദേഹം അമേരിക്കയോട്‌ ആവശ്യപ്പെട്ടു. അമേരിക്കയുടെ ഇറാഖ്‌ അധിനിവേശത്തെ തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ച കോഫി അന്നാന്‍ ഉത്തരവദിത്വമുള്ള ലോകനേതാവകണമെന്നും അമേരിക്കയോട്‌ താക്കിത്‌ നല്‍കാനും മറന്നില്ല. യു എസിന്റെ ഇറാഖ്‌ നയത്തില്‍ കാതലായ മാറ്റം വരുത്താന്‍ തയ്യാറകണമെന്ന ആഹ്വാനത്തോടെയാണ്‌ അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചത്‌.

യു എന്നിന്റെ സിക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് വിരമിക്കാന്‍ പോകുന്ന താന്‍ സ്‌വതന്ത്രനാണെന്ന പ്രഖ്യാപനമായിരുന്നു പ്രസംഗത്തിലുടനീളം കാണാന്‍ കഴിഞ്ഞത്‌. ഒരു രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കാന്‍ കൂട്ടുനിന്ന ഇദ്ദേഹത്തിന്ന് ചരിത്രം മാപ്പുനല്‍കുമോ.

സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ യുദ്ധം പരിഹാരമാകില്ലായെന്ന് ഇറാഖ്‌ അധിനിവേശത്തോടെ സ്പഷ്ഠമായിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ തലവന്‍ മുഹമ്മദ്‌ അല്‍ വറാദി അഭിപ്രയപ്പെട്ടു. നയതന്ത്ര ബന്ധങ്ങളിലൂടെ പ്രശ്നങ്ങള്‍ക്കു പരിഹാരംകാണാന്‍ ശ്രമിക്കാതെ ആയുധങ്ങളുമായി എടുത്തുചാടുന്നത്‌ ആപല്‍ക്കരമാണെന്ന പാഠവും ഇറാഖ്‌ അധിനിവേശം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. വൈകി ഉദിക്കുന്ന വിവേകം പോലും വിവരക്കേടിനേക്കാള്‍ അപകടകരമാണ്‌. ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഉത്തരവദിട്ടപ്പെട്ടവര്‍ക്ക്‌ വേണ്ടത്‌ വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ചിന്തിക്കേണ്ട സമയമാണിത്‌ക്കാന്‍.
പലസ്തിനിലെ മനുഷാവകാശ ലംഘനം തടയണമെന്ന് അംനസ്റ്റി ഇന്റര്‍നാഷണല്‍ യൂറോപ്യന്‍ യുണിയന്‍ നേതാക്കന്മാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നു. പലസ്തീനിലെ നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ കലാപം പരക്കുമെന്നും അത്‌ വന്‍ ദുരന്തത്തില്‍ മാത്രമെ കലാശിക്കുകയുള്ളുവെന്നും അംനസ്റ്റി ഇന്റര്‍നാഷണല്‍ സിക്രട്ടറി ജനറല്‍ ഐറിന്‍ ഖാന്‍ ഇ യു നേതാക്കള്‍ക്ക്‌ അയച്ച കത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയില്‍ ഉടനീളം വന്‍ തോതിലുള്ള മനുഷ്യാവകാശലംഘനമാണ്‌ നടക്കുന്നത്‌.ഈ മേഖലകളില്‍ നിരിക്ഷകരെ വിന്യസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിനം പ്രതി നിരായുധരായ ജനങ്ങളെയും നിരപരാധികളായ കുട്ടികളെയും വെടിവെച്ചു കൊല്ലുന്നത്‌ ഇസ്രയേല്‍ സൈന്യം വിനോദമാക്കിയിട്ട്‌ വര്‍ഷങ്ങള്‍ എത്രയായിരിക്കുന്നു.
ഇതിന്നെതിരെ ചെറുവിരല്‍ അനക്കാന്‍ മനുഷാവകാശങ്ങളെപ്പറ്റി മൈതാനപ്രസംഗം നടത്തുന്ന ആരും ഇതുവരെ തയ്യാറയിട്ടില്ലയെന്നത്‌ എത്ര ഖേദകരമാണ്‌. മനുഷ്യാവകാശം പോലും ചവിട്ടി മെതിക്കുന്നവര്‍ക്കെതിരെ ലോകം കണ്ണടക്കുന്നത്‌ എന്തിനുവേണ്ടിയാണന്നും ആര്‍ക്കുവേണ്ടിയാണെന്നും അറിയാത്തവരായി ആരാണുള്ളത്‌.
അമേരിക്കന്‍ കോണ്‍ഗ്രസ്സ്‌ അംഗീകരിച്ച ആണവ കരാര്‍ ഇന്ത്യയുടെ സുരക്ഷിതത്തിന്നും ആണവഗവേഷണ പദ്ധതികള്‍ക്കും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു. ആണവക്കരാറിനെപ്പറ്റി ഇന്ത്യയുടെ ആശങ്കകള്‍ അമേരിക്ക അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു.അമേരിക്ക അംഗീകരിച്ച സൈനികേതര ആണവക്കരാര്‍ ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകള്‍ക്ക്‌ അമേരിക്ക കല്‍പ്പിച്ചത്‌ പുല്ലുവില.പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ നല്‍കിയ വാഗ്ദാനങ്ങളൊക്കെ വെറും ജലരേഖകളായി അവശേഷിച്ചിരിക്കുന്നു. പൂര്‍ണ്ണതോതിലുള്ള പ്രതിരോധേതര ആണവ സഹകരണ കരാറാണ്‌ ഇന്ത്യ ആഗ്രഹിച്ചിരുന്നത്‌.അതൊന്നും ഈ കരാറുകൊണ്ട്‌ സാധ്യമാകില്ലായെന്ന് ഇന്ന് ബോധ്യമായിരിക്കുന്നു.
ആണവ സമ്പുഷ്ടികരണത്തിന്നൊ, പുന:സംസ്കരണത്തിന്നൊ അമേരിക്ക ഈ കരാറില്‍ ഇന്ത്യക്ക്‌ അനുമതി നല്‍കുന്നില്ല. എന്നാല്‍ എല്ലാവിധ ആണവപരിപാടികളീലും,സാധനസാമഗ്രികള്‍ ഇറക്കുമതിചെയ്യുന്നതിലും,ആണവനിലയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താന്‍ അവകാശം നല്‍കുന്നതുമായ ഈ കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യത്തിന്ന് എതിരാണ്‌. അതുകൊണ്ടുതന്നെ ഇടതുപക്ഷം ഈകരാറിനെ ശക്തമായി എതിര്‍ക്കുന്നു. രാജ്യ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള മറ്റുള്ളവര്‍ അമേരിക്കക്ക്‌ വിടുവേല ചെയ്യുന്നത്‌ ലജ്ജാവഹമാണ്‍അ്‌. രാജ്യത്തിന്റെ സുരക്ഷിതത്തിന്റെ കാര്യത്തിലെങ്കിലും ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ക്കും കോണ്‍ഗ്രസ്സിന്നും കഴിയണം
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികള്‍ തട്ടിയ വ്യാജ ബിഷപ്പിനെ അറസ്റ്റ്‌ ചെയ്തുവെന്ന വാര്‍ത്ത കേരളിയരെ സംബധ്ധിച്ചിടത്തോളം ആശ്ചര്യമുളവാക്കുന്നവരാണ്‌. സുനാമി ദുരിതബാധിതരുടെ രക്ഷകനെന്ന് ചമഞ്ഞ്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഇയാള്‍ കോടികള്‍ തട്ടിയെടുത്തത്‌.സുനാമി ദുരിതബാധിതരെ സഹായിക്കാന്‍ മലയാളികളടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ നല്‍കിയ കോടിക്കണക്കിന്ന് രൂപ തിരിമറിചെയ്ത കേരളത്തിലെ മുന്‍ ഭരണാധികാരികളുമായി ചെന്നൈയില്‍ അറസ്റ്റ്‌ ഈ വ്യാജ ബിഷപ്പിന്ന് ബധ്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സുനാമി ദുരുതബാധിതര്‍ക്ക്‌ ലഭിച്ച കോടികള്‍ തിരുമറി ചെയ്തവര്‍ ഇന്നും സമൂഹത്തില്‍ വിലസി നടക്കുമ്പോള്‍ ദുരിതബാധിതര്‍ കഷ്ടപ്പാടും വേദനയുമായി കാലം കഴിക്കുന്നു.
ഐ ജി യുടെ സ്ഥപനത്തിലെ റൈഡ്‌ ഡി ജി പി തടഞ്ഞതും ,രൈഡിന്ന് ഒരുങ്ങിയ ആന്റി പൈറസി സെല്ലിന്റെ നോഡല്‍ ഓഫിസറായ്‌ ഋഷി രാജ്‌ സിംഗിനെ ചുമതലയില്‍ നിന്ന് മാറ്റിയതും വന്‍ ഒച്ചപ്പാടിന്ന് വഴിയോരുക്കി .ഐ ജി ടൊം ജെ തച്ചങ്കരിയുടെ ഭര്യയുടെ പേരിലുള്ള റിയാന്‍ സ്റ്റുഡിയോവില്‍ നിര്‍മ്മിച്ച വ്യാജ സീഡി പിടിച്ചെടുത്തതിനോടനുബന്ധിച്ചായിരുന്നു റൈഡ്‌. പോലീസും മാഫിയ സഘങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം വിളിച്ചറിയിക്കുന്നതായിരിന്നു ഈസംഭവ വികാസങ്ങളെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട്‌ എടുത്ത ധീരമായ നടപടിയെ എല്ലാവരും അനുമോദിച്ചു .ഋഷി രാജ്‌ സിംഗിനെ വീണ്ടും ആന്റി പൈറസി സെല്ലിന്റെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തു.


പരിഷ്കരിച്ച ഗുണ്ടാ ആക്ട്‌ നിലവില്‍ വന്നു. ഗുണ്ടകളെ വിചാരണ കൂടാതെ ആറുമാസം വരെ തടവില്‍ വെയ്ക്കാമെന്ന് നിയമം അനുശാസിക്കുന്നു.പൊതുപ്രവത്തകരെ നിയമത്തിന്റെ പരിതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌.നിയമം ദുര്‍വിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്‌,വ്യാജ വാറ്റ്‌,കള്ളനോട്ട്‌ നിര്‍മ്മാണം,മണല്‍ മാഫിയ,ഹവാല,കൂലിത്തല്ലുകാര്‍,കൊള്ളപ്പലിശ,ബ്ലയിഡുകമ്പനിക്കാര്‍,പെണ്‍ഭാണീഭക്കാര്‍ തുടങ്ങിയവരൊക്കെ ഈനിയമത്തിന്റെ പരിധിയില്‍ വരും.


തിരുവമ്പാടി ഉപതിരെഞ്ഞടുപ്പ്‌ കേരള രാഷ്ട്രിയത്തില്‍ ശക്തമായ ചര്‍ച്ചക്ക്‌ വഴിയൊരുക്കിയിരിക്കുന്നു. ഭൂരിപക്ഷം കുരഞ്ഞാലും ഇടതുപക്ഷത്തിന്ന് വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞു.

No comments: