Tuesday, December 05, 2006

വിപ്ലവകരമായ സോഷ്യലിസ്റ്റ്‌ നടപടികള്‍ക്ക്‌ തുടക്കം കുറിക്കും. ഹ്യൂഗോ ഷാവേസ്‌





പ്രസിഡണ്ട്‌ ഹ്യൂഗോ ഷാവേസ്‌ ഐതിഹാസിക ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ വെനിസ്വലന്‍ ജനത അത്യാഹ്ലാദത്തിലാണ്‌.
വാദ്യഘോഷങ്ങളോടെ റോഡിലും പ്രസിഡണ്ടിന്റെകൊട്ടാരത്തിന്റെ മുന്നിലും ആടിയും പാടിയും ജനങ്ങള്‍ അവരുടെ സന്തോഷംകൊണ്ടാടി.

പ്രസിഡണ്ടിന്റെ കൊട്ടാരത്തിന്റെ മുന്നില്‍ തടിച്ചു കൂടിയ ജനങ്ങളോട്‌ ഷാവേസ്‌ പ്രഖ്യാപിച്ചു. ' ഇത്‌ സോഷ്യലിസ്റ്റ്‌ ജനാധിപത്യത്തിന്റെ പുതുയുഗം. 21 -) നൂറ്റാണ്ടിലെ സോഷ്യലീസത്തിന്നാണ്‌ വെനിസ്വലന്‍ ജനത വോട്ടു ചെയ്തത്‌' കോരിച്ചരിഞ്ഞ മഴയിലും ആവേശത്തോടെ ജനങള്‍ ഹര്‍ഷാരവത്തോടെയാണ്‌ ആ പ്രഖ്യാപനത്തെ എതിരെറ്റത്‌. കൂടുതല്‍ വിപ്ലവകരമായ സോഷ്യലിസ്റ്റ്‌ നടപടികള്‍ക്ക്‌ തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച ഷാവേസ്‌ തുല്യതയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രിയ , സാമൂഹ്യ , സാമ്പത്തിക സംവിധാനമായിരിക്കും പുതിയ വെനസ്വലയില് ‍പടുത്തുയര്‍ത്തുകയെന്ന് വ്യക്തമാക്കി. ലോകാധിപത്യത്തിന്ന് ശ്രമിക്കുന്ന ചെകുത്താനുള്ള മറ്റോരു പരാജയമാണിതെന്ന് അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷിനെ സൂചിപ്പിച്ച്‌ ഷാവേസ്‌ പറഞ്ഞു.

ഔദ്യോദിക മന്ദിരത്തിന്റെ മട്ടുപ്പാവില്‍ ദേശിയഗാനം പാടിയശേഷമാണ്‌ ഷാവേസ്‌ തന്റെ ഹ്രസ്വമായ പ്രസംഗം ആരംഭിച്ചത്‌. 'സോഷ്യലിസ്റ്റ്‌ വിപ്ലവം നീണാള്‍വാഴട്ടെ, ഭാഗധേയം രചിക്കപ്പെട്ടിരിക്കുന്നു' എന്ന് പറഞ്ഞാരംഭിച്ച ഷാവേസ്‌, പുതുയുഗം ആരംഭിച്ചതായി പ്രഖ്യാപിച്ചു. വെനിസ്വല ചുവന്നതാണെന്ന്ന മ്മള്‍ കാണിച്ചിരിക്കുന്നു. സോഷ്യലീസത്തെ ആരും ഭയക്കുന്നില്ല. സോഷ്യ്‌ലിസം മാനുഷികമാണ്‌. സോഷ്യ്‌ലീസം സ്നേഹമാണ്‌. തനിക്കെതിരെ വലതുപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തന്റെ പ്രിയസഖാവ്‌ ക്യൂബന്‍ പ്രസിഡണ്ട്‌ ഫിദല്‍ കാസ്‌ട്രോയെ ഷാവേസ്‌ അഭിവാദ്യം ചെയ്തു. ജനക്ഷേമകരമായ സാമൂഹ്യ പരപാടികള് ‍ശക്തിപ്പെടുത്തുമെന്ന് ഷാവേസ്‌ ജനങ്ങള്‍ക്ക്‌ ഉറപ്പുനല്‍കി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടല്ലായ എണ്ണ വ്യവസായത്തെ തകര്‍ക്കുന്ന അട്ടിമറിസമരം നടത്തിയ വലതുപക്ഷം വീണ്ടും അട്ടിമറി സമരങ്ങള്‍ക്ക്‌ ശ്രമിക്കുമെന്ന് സൂചനയുണ്ട്‌

No comments: