Thursday, November 16, 2006

ജനങ്ങളുടെ ജീവനും സ്വത്തിന്നും പരമാവധി സംരക്ഷണം ഉറപ്പുവരുത്തണം

ജനങ്ങളുടെ ജീവനും സ്വത്തിന്നും പരമാവധി സംരക്ഷണം ഉറപ്പുവരുത്തണം










മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതി വിധി കേരളത്തിലെ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പിക്കാത്തതാണ്‌. നീതിയും നിയമവും മനുഷന്റെ രക്ഷക്കായിരിക്കണമെന്ന നിഗമനത്തേയും കാഴ്ചപ്പാടിനേയും ഈ വിധി അപ്പാടെ നിരാകരിക്കുന്നു. 111 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം കൊണ്ട്‌ പണിതീര്‍ത്തതാണത്രെ. ഈ അണക്കെട്ടിന്നാണ്‌ 999 വര്‍ഷത്തെ കരാര്‍ ഉണ്ടാകിയിട്ടുള്ളത്‌. ഇതിന്നു പിന്നിലുള്ള കാപട്യം വിശേഷബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്‌. സാങ്കേതിക വിദ്യ അത്രക്ക്‌ ഒന്നും വികസിച്ചിട്ടില്ലാത്ത കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട്‌ ഇത്രയും കാലം നിലനിന്നതു തന്നെ അത്ഭതമാണ്‌ . ഈ അണക്കെട്ടിന്റെ ബലക്ഷയത്തെ പ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏകദേശം 30 വര്‍ഷമായിരിക്കുന്നു .

അത്യന്താധുനിക സാങ്കേതിക മികവൊടെ നിമ്മിക്കുന്ന ഡാമുകക്കുപോലും 50-60 വര്‍ഷത്തെ ആയുശ്ശ്‌ മാത്രമെ കണക്കറുള്ളു.

ആ കണക്കിന്ന് 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്ന് ബലക്ഷയം സംഭവ്ച്ചിട്ടുണ്ട്‌ എന്ന നിഗമനം തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നിട്ടും ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്ന് മനസ്സിലായിട്ടില്ലായെന്നത്‌ ആശ്ചര്യജനകമാണ്‌ . മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ്‌ 138 അടിയില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌ പെരിയാരിന്റെ തീരങ്ങളീല്‍ താമസിക്കുന്ന ലക്ഷ ക്കണക്കിന്ന് ജനങ്ങളെ അത്യന്തം ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്‌
കേരളത്തിലെ ലക്ഷക്കണക്കിന്ന് ജനങ്ങള്‍ക്ക്‌ ജീവഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയും തമിഴ്‌നാട്‌ സര്‍ക്കാരും കൈക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാജനകമാണ്‌. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല തമിഴ്‌നാടിന്ന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന്ന് അനുകൂലമായ വിധിയാണ്‌ സുപ്രീകോടതിയില്‍നിന്നും വന്നിട്ടുള്ളത്‌. തമിഴ്‌നാടിന്ന് കേരളത്തില്‍നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങല്‍ക്ക്‌ ജീവഹാനി സംഭവിക്കാവുന്ന രീതിയിലേക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തിലായിട്ടുപോലും അത്‌ അംഗീകരിക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌നാട്‌ കൈക്കൊണ്ടിട്ടുള്ളത്‌. ഇത്‌ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നുകൊണ്ടു പോകാന്‍ സഹായകരമല്ലയെന്ന് പറയേണ്ടിയിരിക്കുന്നു.

കേരളത്തിന്ന് പരമപ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിന്ന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കൊ സര്‍ക്കറിന്നൊ ഇല്ല. ഇത്‌ മിതമായ ഭാഷയില്‍ തമിഴ്‌നാടിനേയും സുപ്രീകോടതിയേയും എത്രയും പെട്ടന്ന് അറിയിച്ചേ മതിയാകു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷകരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരളസര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസനിയവുമാണ്‌.


മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകരുന്ന സ്ഥിതിയുണ്ടായാല്‍ ഫലം ഭയാനകമായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന്ന് കഴില്ലായെന്നതാണ്‌ യാഥാര്‍ത്ഥ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്ന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന്ന്


ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന്ന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രത നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിന്നും പരമാവധി സംരക്ഷണം ഉറപ്പുവരുത്തണം

No comments: