Sunday, November 12, 2006

സദ്ദാമിന്റെ വധശിക്ഷ . ലീഗും കോണ്‍ഗ്രസ്സും അമേരിക്കയുടെ ആജ്ഞാവര്‍ത്തികള്‍.പിണറായി വിജയന്‍.



സദ്ദാമിന്റെ വധശിക്ഷ . ലീഗും കോണ്‍ഗ്രസ്സും അമേരിക്കയുടെ ആജ്ഞാവര്‍ത്തികള്‍.

പിണറായി വിജയന്‍.

സദ്ദാം ഹുസൈന്‌ വധ ശിക്ഷ വിധിച്ച അമേരിക്കയെ പ്രീണിപ്പിക്കുന്നതില്‍ മുസ്ലീലീഗിന്നും കോണ്‍ഗ്രസിന്നും ഒരേ നിലപാടാണെന്ന് സി പി ഐ എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സദ്ദാമിന്റെ വധ ശിക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതു രാജ്യത്തിന്ന് അപമാനകരമാണ്‌. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്നില്ലയെന്ന് ലീഗ്‌ പറയുന്നത്‌ വഞ്ചനയായെ കണാനാകു. ഇല്ലെങ്കില്‍ ലീഗ്‌ നയത്തിന്നെതിരായി നിലപാടെടുക്കുന്ന ഭരണത്തില്‍ ഇ അഹമ്മദ്‌ എങ്ങിനെ മന്ത്രിയായി തുടരുന്നു. മന്ത്രിക്ക്‌ ഒരു നയവും പാര്‍ടിക്ക്‌ മറ്റൊരു നയവുമെന്നത്‌ ജനങ്ങളെ പറ്റിക്കാനാണ്‌. എല്‍ ഡി എഫിന്റെ തിരുവമ്പാടി മണ്ഡലം തെരെഞ്ഞടുപ്പ്‌ കമ്മറ്റി രുപികരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുയായിരുന്നു പിണറായി.
അമേരിക്കയെയും ജോര്‍ജ്ജ്‌ ബുഷിനെയും പിന്തുണക്കുക വഴി രാജ്യത്തിന്റെ മഹത്തായ സാമ്രാജിത്വ വിരുദ്ധവികാരവും ജനാഭിപ്രായവും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ തിരസ്കരിച്ചിരിക്കുകയാണ്‌.

ബുഷിന്നും അമേരിക്കക്കും എതിരായി ശബ്ദം ഉയര്‍ത്താതെ ഇന്ത്യയെ ലോകവേദിയില്‍ അപമാനിച്ചിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. അമേരിക്കന്‍പ്രീണന വിദേശ നയത്തിന്ന് നേതൃത്വം നല്‍കുന്നത്‌ ലീഗ്‌ നേതാവായ വിദേശ സഹമന്ത്രി അഹമ്മദാണ്‌. സദ്ദാമിന്റെ ജീവന്‍ രക്ഷിക്കാന്‍ മിണ്ടാത്ത അഹമ്മദിന്റെ നയത്തെ മുസ്ലിം ലീഗ്‌ ഇതുവരെ എതിര്‍ത്തിട്ടില്ല. അതിനാല്‍ത്തന്നെ ശിഹാബ്‌ തങ്ങളും കൂട്ടരും പറയുന്നത്‌ വഞ്ചനയും കാപട്യവുമാണ്‌. നയമല്ല കസേരയാണ്‌ പ്രധാനമെന്നാണ്‌ ഇതു തെളിയിക്കുന്നത്‌.

No comments: