Wednesday, November 08, 2006

സാമ്രാജിത്ത അധിപനെ പ്രോസിക്യുട്ട്‌ ചെയ്യണം

സാമ്രാജിത്ത അധിപനെ പ്രോസിക്യുട്ട്‌ ചെയ്യണംഅമേരിക്കന്‍ സാമ്രാജിത്ത ശക്തികളുടെ കണ്ണിലെ കരടായ സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും അവിടിത്തെ എണ്ണ സമ്പത്ത്‌ കൈക്കലാക്കാനും അമേരിക്ക കളിച്ച കളി അറിയാത്തവരായി ആരാണിവിടെയുള്ളത്‌. കുവൈത്തിനെപ്പോലും ആക്രമിക്കാനും കീഴടക്കാനും ഇറാഖിന്‌ എല്ലാവിധ ഒത്താശകളും ചെയ്ത്‌ കൊടുത്തതുംഅമേരിക്ക തന്നെയയിരുന്നില്ലെ?.

സദ്ദാം ഹുസൈനെ കുടുക്കാന്‍ അമേരിക്ക വെച്ച കെണിയില്‍ ഒരിക്കല്‍ വീണ സദ്ദാമിനെ അമേരിക്കയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പാവയാക്കി വളര്‍ത്തിക്കൊണ്ടുവരാമെന്ന അമേരിക്കന്‍ ‍സമ്രാജിത്ത അധിപന്മാരുടെ മോഹം നടപ്പില്ലായെന്നു കണ്ടതുമുതല്‍ സദ്ദാമിനെ ഭരണത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യാനുള്ള പദ്ധതികള്‍ക്ക്‌ രൂപംകൊടുക്കാന്‍ കോടികളാണ്‌ അമേരിക്ക പൊടിച്ചത്‌.
എന്നാല്‍ അമേരിക്കയുടെ എല്ലാ തന്ത്രപരമായ നീക്കങ്ങളെയും സദ്ദാമും ഇറാഖി ജനതയും ധീരമായി ചെറുത്ത്‌ ‌തോല്‍പ്പിച്ചു

അവസാനം അമേരിക്കയുടെ കയ്യില്‍ പാവയായി കളിക്കുന്ന യു എന്‍ സക്യുരിറ്റികൗണ്‍സിലിനെ ഉപയോഗിച്ച്‌ കൊല്ലങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഉപരോധംനടപ്പാക്കി ഇറാഖി ജനതയെ സദ്ദാമിന്നെതിരെ തിരിച്ചു വിടാമെന്ന അമേരിക്കന് ‍മോഹവും തകര്‍ന്നു. ഉപരോധം നീണ്ടുപോകുന്തോറും അമേരിക്കക്ക്‌ എതിരായ ജനരോഷം ആളിപ്പടരുകയാണ്‌ ചെയ്തത്‌. സദ്ദാമിന്ന് സ്വന്തം രാജ്യത്ത്‌ കുടുതല്‍ശക്തി സംഭരിക്കാനും കഴിഞ്ഞു. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും നിര്‍ബധ്ധത്തിന്ന് വഴങ്ങി യു എന്‍ നടപ്പാക്കിയ ഉപരോധം കൊണ്ട്‌ മരുന്നുംഭക്ഷണവും മറ്റ്‌ അത്യാവശ്യ സാധനങ്ങളും കിട്ടാതെ കുട്ടികളടക്കം ലക്ഷക്കണക്കിന്നാളുകളെല്ലെ മരിച്ചത്‌. എന്നിട്ടും ലോകമനസാക്ഷി ഉണര്‍ന്നില്ലായെന്നതത്‌ അത്യന്തം ക്രുരതയല്ലേ.
സദ്ദാം ഹുസൈനെ ഇറാഖിന്റെ ഭരണാധികാരത്തില്‍ നിന്നു മാറ്റി അമേരിക്കന് ‍പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ്‌ മാരകമായ ആയുധങ്ങല്‍ സദ്ദാമിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞുപരത്തുകയും, അമേരിക്കന്‍ പക്ഷപാതികളായവക്ക്‌ ഇറാഖില്‍ പരിശോധനയെന്ന പേരില്‍ ചാരപ്രവത്തനം നടത്താന്‍ എല്ലവിധ ഒത്താശകളും യു എന് ‍ചെയ്തുകൊടുത്തത്‌. എന്നിട്ടും യാതൊരു ആയുധങ്ങല്‍ളും പിടിച്ചെടുക്കാന്‍ അമേരിക്കന്‍ സില്‍ബന്തികള്‍ക്ക്‌ കഴിഞ്ഞില്ല. പിന്നിട്‌ യു എന്നിനെപ്പോലും ധിക്കരിച്ചാണ്‌ അമേരിക്കയും സഖ്യ‌ ശക്തികളും സ്വാതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കന്നാക്രമിച്ച്‌ സകലതും തകര്‍ത്ത്‌ തരിപ്പണമാക്കി ഇറാഖിന്റെ ഭരണാധികാരി സദ്ദാം ഹുസൈനെ പിടികൂടിയത്‌. ജനാധിപത്യവും മനുഷാവകാശങ്ങളും ചവട്ടിമെതിച്ച്‌ അമേരിക്ക നടത്തിയ അധിനിവേശത്തില്‍ ലക്ഷക്കണക്കിന്ന് ജനങ്ങളാണ്‌ കൊലചെയ്യപ്പെട്ടത്‌. നിവധിപേര്‍ക്ക്‌ അംഗഭഗം സംഭവിച്ചു. സ്ത്രികളെയും കുട്ടികളെയും നിര്‍ദ്ദാക്ഷിണ്യം കൊന്നൊടുക്കി. ജയിലറകളൊക്കെ കൂട്ടകൊലയറകളാക്കി.
അല്‍ഹരീബ്‌ അടക്കമുള്ള ജയിലികളില്‍ അമേരിക്കന്‍ ഗുണ്ടാപ്പട നത്തിയ പീഡനങ്ങല്‍ മനുഷ്യ മനസാക്ഷിയെ ആകെ ഞെട്ടിപ്പിച്ചു . സ്ത്രികളും പെണ്‍കുട്ടികളും അമേക്കന്‍ പട്ടളത്തിന്റെ കാമഭ്രാന്ത്‌ തീര്‍ക്കനുള്ള ഉപകരണങ്ങളായി. ഇത്രയും ക്രൂരവും പൈശാചികവുമായ അക്രമമുറക ള്‍ചരിത്രത്തില്‍ തന്നെ ആദ്യമാണ്‌.
ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന മര്‍ദ്ദന മുറകളാണ്‌ ആധുനികയുഗത്തില്‍ അഭിനവ ഹിറ്റ്‌ലര്‍ ജോര്‍ജ്ബുഷ്‌ ഇറാഖില്‍ നടത്തിയത്‌. അധിനിവേശത്തിന്ന് ശേഷം മാത്രം ആറര ലക്ഷം പേരെ കൊലചെയ്തുവെന്നു അമേരിക്കയിലെ ഒരു യുണിവേഴ്സിറ്റി നടത്തിയ സര്‍വെയില്‍ ‍വെളിവാക്കപ്പെട്ടത്‌. ചരത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത പൈശാചികതയാണ്‌ ബുഷ്‌ ഭരണകൂടം ഇറാഖില്‍ നടത്തിയത്‌, നടത്തുന്നത്‌. ദുജയിലില്‍ 148 പേരെ കൂട്ടക്കൊല ചെയ്തുവെന്ന ആരോപണാത്തിന്റെ പേരിലാണ്‌ അമേരിക്കന്‍ പാവക്കോടതി സദ്ദാമിന്ന് വധ ശിക്ഷ വിധിച്ചിരിക്കുന്നത്‌. ഉപരോധമടക്കം ലക്ഷക്കണക്കിന്ന് നിരപരാധികളെ കൂട്ടകൊലചെയ്യാന്‍ ഉത്തരവിട്ട ജോര്‍ജ്‌ ബുഷിന്നു എന്തു ശിക്ഷയായിരിക്കും വിധിക്കുക. സദ്ദാം ചെയ്ത തെറ്റുകളൊക്കെ അധികാരഗര്‍വ്വ്‌ മൂത്ത സോച്ഛാധിപതിയായ ജോര്‍ജ്‌ ബുഷ്‌ ഇറാഖില്‍ നടത്തിയ കൊടുംക്രുരതക്കു മുന്നില്‍ നിഷ്‌പ്രഭമായിരിക്കുന്നു.

ആള്‍ ബലവും ആയുധ ബലവുംഉപയോഗിച്ച്‌ ലോകത്തെത്തന്നെ കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജിത്ത ദുഷ്ടശക്തികളെ തടഞ്ഞു നിര്‍ത്തിയെ മതിയാകു. സദ്ദാം ഇന്നു സമ്രാജിത്തവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്‌. സദ്ദാമിന്റെ ജീവന്‍ രക്ഷിക്കാന്‍ ലോകമെമ്പാടും നടക്കുന്ന പോരാട്ടത്തില്‍ നമുക്കും അണിചേരാം. സാമ്രാജിത്വം തുലയെട്ടെ...ജനാധിപത്യം വാഴട്ടെ...എന്ന്മര്‍ദ്ദിത ജനതയോടൊപ്പം നമുക്കും വിളിക്കം
.

5 comments:

അതുല്യ said...

പ്രിയ ശ്രീ നാരായണനോട്‌,

നിങ്ങളിതൊക്കെ ആരോടാണു പറയുന്നത്‌? ദിവസവും 18 മണിക്കുറോളം നെറ്റിന്റെ മുമ്പിലും ന്യൂസിന്റെ മുമ്പിലുമൊക്കെ ഇരിയ്കുന്നവരാണി പിന്മൊഴിയിലെയും ബ്ലോഗ്ഗിലേയും ആളുകള്‍.

അറ്റ്‌ലീസ്റ്റ്‌. ഈ ചുവപ്പ്‌ അക്ഷരമെങ്കിലും ഒഴിവാക്കു. ചുവന്ന നിറത്തിനു ചവറു വില എന്ന് പിന്മൊഴിയില്‍ വന്നതിനു ആരെങ്കിലും പറയുമ്പോഴ്‌ നെഞ്ചില്‍ ഒരു വേദന. ചുവപ്പിനെ ചുമ്മാ വിട്‌.

Anonymous said...

dear friend,
there are lot of spelling mistake in ur article. Please make a note of it.

Blogger Almighty said...

When will these communists be saved from the 'imperialism' fixation ?
Grow up!
Kerala has somany problems already - fix them first, then look out

പട്ടാനൂര്‍ said...

ബാക്കിയൊക്കെ പോകട്ടെ. അക്ഷരത്തെറ്റ് ഒഴിവാക്കരുതെന്ന് മാര്‍ക്സ് പറഞ്ഞോ,അതോ ഇ.എം.എസ് പറഞ്ഞോ.

Anonymous said...

ഈ ബ്ലോഗ്ഗിലെ വായനക്കാരില്‍ കാര്യമായ അഭിപ്രായം പറയാനോ ചര്‍ച്ച ചെയ്യാനോ ആരും തയ്യാറാകത്തത്‌ എന്തുകൊണ്ടാണ്‌ . ഇതേ ആര്‍ക്കിള്‍ മാതൃഭൂമി ചര്‍ച്ച വേദിയില്‍ കാര്യമായ ചര്‍ച്ച നടക്കുന്നുണ്ട്‌. കൂടുതല്‍ നല്ല ആര്‍ട്ടിക്കിളുകള്‍ പ്രതിക്ഷിക്കുന്നു...

ഷിജു. ഒമാന്‍.
shiju@hotmail.com