ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കഴ്ചവെക്കുന്ന സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതവും സംസ്കാരവും മറ്റുള്ളവര്‍ക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഡല്‍ഹിയില്‍ കേരളപ്പിറവി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അനുസ്മരിച്ച ആഭ്യന്തരമന്ത്രി സര്ക്കാര്ഇനേയും ജനങ്ങളെയും അഭിനന്ദിച്ചു.
ഭൂരിഭാഗം ജനങ്ങളും സംതൃപ്തരായ സംസ്ഥാനം കേരളമാണ്.ജീവിത സൗകര്യങ്ങളും വിഭവങ്ങളും ഏതാണ്ട് എല്ലാവര്ക്കും ഒരുപോലെ ലഭ്യമായിട്ടുള്ള സംസ്ഥാനം വെറെയില്ല.


No comments:
Post a Comment