Sunday, October 22, 2006

ഒരു കൊടുംഭീകരന്‍ സ്വന്തം ജീവനുവേണ്ടി യാചിക്കുന്നു.

ഒരു കൊടുംഭീകരന്‍ സ്വന്തം ജീവനുവേണ്ടി യാചിക്കുന്നു.2001 ഡിസംബര്‍ 13 ന്‌ ഇന്ത്യന്‍ പാര്‍ലിമന്റ്‌ മന്ദിരം അക്രമിച്ച്‌ 14 പേരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക്‌ എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്ത അഫ്‌സല്‍ ഗുരുവിനെ ദല്‍ഹിയിലെ കീഴ്‌ക്കോടതി വധശിക്ഷക്ക്‌ വിധിക്കുകയാണ്‌ ചെയ്തത്‌. പിന്നീട്‌ ഈ വിധി ഹൈക്കോടതിയും സുപ്രീക്കോടതിയും ശരിവെക്കുക്കുകയും ചെയ്തു
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാണമെന്നാവശ്യപ്പെട്ടു അഫ്‌സലിന്റെ മാതാവും ഭാര്യയും രാഷ്ട്രപതിക്ക്‌ ദയാഹാര്‍ജിനല്‍കിയിരിക്കുകയാണ്‌. ദയാഹാര്‍ജി തിരുമാനം എടുക്കുന്നതുവരെ വധശിക്ഷ നടപാക്കുന്നത്‌ നിര്‍ത്തിവെച്ചിരിക്കുന്നത്‌. വധശിക്ഷക്ക്‌ വിധിക്കപ്പെട്ടയാള്‍ ദയാഹാര്‍ജി നല്‍കിയാല്‍ ഇതില്‍ തീരുമാനം ഉണ്ടാകുന്നതു വരെ ശിക്ഷ നടപ്പാക്കാതെ ഇരിക്കുകയെന്നതാണ്‌ സാധാരണ നടപടിക്രമം. അഫ്‌സല്‍ ഗുരുവും സ്വന്തം നിലയില്‍ രാഷ്ട്രപതിക്ക്‌ ദയ യാചിച്ചുകൊണ്ട്‌ ഹാര്‍ജി നല്‍ക്കുന്നുണ്ട്‌.


അയിരക്കണക്കിന്ന് നിരപരാധികളെ കൂട്ടകൊലചെയ്യുകയും രാജ്യത്തെഛിന്നഭിന്നമാക്കാനും ജന ജീവിതം താറുമാറാക്കാനും വന്‍പദ്ധതിക്കള്‍ക്ക്‌ അണിയറയില്‍ തീവ്രവാദികള്‍ കരുക്കള്‍നീക്കീകൊണ്ടിരിക്കുകയാണ്‌.

എന്തിനുവേണ്ടിയാണ്‌ ഇവര്‍ ഈ കൊട്ടുംക്രുരത ചെയുന്നത്‌. ഇന്ത്യയില്‍ പതിനായിരങ്ങള്‍ ഇവരുടെ അക്രമണതില്‍പ്പെട്ടു മരിക്കുകയും മരണവുമായി മല്ലടിച്ചു കഴിഞ്ഞുകൂടുകയും ചെയ്യുന്നുണ്ട്‌
ഇന്നും ഇന്ത്യയിലെ പല ഭാഗത്തും ജനങ്ങള്‍ തീവ്രവാദികളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നവക്കും ഇന്ത്യയില്‍ സ്വൈരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇന്ത്യ പുരോഗതിയിലേക്കു കുതിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തീവ്രവാദികള്‍ അടിക്കടിയുണ്ടാക്കുന്ന ആക്രമണങ്ങള്‍ തിരിച്ചടിയാകുന്നുണ്ട്‌.

ആധുനികകാലഘട്ടത്തില്‍ വധശിക്ഷ പ്രകൃതമായനടപടിയണ്‌ എന്ന വാദം തള്ളിക്കളയാവുന്നതല്ല. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളോടും തീവ്രവാദികളോടും കര്‍ശനമായായ നിലപാടുകള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്‌. ഇന്ത്യന്‍ പാര്‍ലിമന്റ്‌ ആക്രമിച്ച്‌ 14 പേരെ കൊലപ്പെടുത്തിയ കേസ്സിലെ പ്രധാന സൂത്രധാരകനായ അഫ്‌സല്‍ ഗുരുവിന്ന് പരമാവധി ശിക്ഷ ലഭിച്ചിരിക്കണം. കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബത്തിന്ന് ജീവിക്കനാവശ്യമായ തുക നഷ്ട പരിഹാരമായി നല്‍കുകയും വേണം. ഇന്ത്യന്‍ ജയിലുകളില്‍ നിസ്സാര കുറ്റങ്ങള്‍ ചെയ്തവര്‍ക്കും കുറ്റം ചെയ്യാത്തവര്‍ക്കും കുറ്റം ആരോപിക്കപ്പെട്ടവര്‍ക്കുപോലും ശിക്ഷ ലഭിക്കുകയും ജ്യമ്യം പോലും കിട്ടാതെ കഴിയേണ്ടിവരുകയും ചെയ്യൂമ്പോള്‍ യഥാര്‍ത്ത കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

3 comments:

Anonymous said...

ജനസക്തി ന്യൂസിന്‌
ഇതു തീര്‍ച്ചയായും ചര്‍ച്ചപ്പെടെണ്ട വിഷയം തന്നെയാണ്‌

ഇന്ത്യയില്‍ വധ ശിക്ഷ നിര്‍ത്തലാക്കണമെന്ന കര്യയത്തില്‍ ഞാനും അനുകൂലിക്കുന്നു.അത്‌ തീവ്രവാദികളെ രക്ഷിക്കാനവരുത്‌.വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ എത്രയൊപേര്‍ കേരളത്തിലെ ജയിലിലടക്കം കഴിയുന്നുണ്ട്‌. അവരോടൊന്നും ഇല്ലാത്ത സ്നേഹമാണ്‌ ചിലര്‍ക്ക്‌ തീവ്രവാദികളോട്‌. ഈ നയം തീവ്രവാദികള്‍ അവര്‍ക്കുള്ള ജനസമ്മതിയായിട്ടനു കരുതുന്നത്‌

മുഹമ്മത്‌ അഷറഫ്‌.
ദോഹ.ഖത്തര്‍

ഡ്രിസില്‍ said...

പ്രിയ ജനശക്തി എഡിറ്റര്‍ക്ക്
ജനശക്തിയോട് വായനക്കാര്‍ക്കുള്ള മതിപ്പ് നിങളുടെ എടുത്തുചാടിയുള്ള എഴുത്തുകുത്തുകളിലൂടെ ഇല്ലാതാക്കരുത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ കുറിച്ച് എഴുതുമ്പോല്, കുറഞ പക്ഷം കേസ് എന്താണെന്ന് എങ്കിലും താങ്കള്‍ പഠിക്കണമായിരുന്നു. 'കൊല്ലപ്പെട്ട 14 നിരപരാധികളുടെ കുടുംബത്തിന്ന് ' ഈ വാക്യം തന്നെ മതി, നിങള്ക്ക് കേസിന്റെ കുറിച്ചുള്ള അറിവ് എത്ര മാത്രമാണെന്ന് അളക്കാന്. അവിടെ കൊല്ലപ്പെട്ട 5 ഭീകരവാദികളെയും ചേര്ത്താണ്‌ 14 തികയുന്നത്. അതോ, നിങള്‍ അക്രമികളേയും നിരപരാധികളില്‍ പെടുത്തിയോ? പിന്നെ, ഒരാളെ ഭീകരവാദി, വര്ഗ്ഗീയവാദി എന്നൊക്കെ വിളിക്കുന്നതിനു മുമ്പ് കാഅര്യങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നത് നന്നായിരിക്കുമ്. കുറഞ പക്ഷമ്, നിങള്‍ മലയാളത്തിലെ പത്രമാധ്യമമാണെന്നെങ്കിലും ഓര്ക്കുക. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷക്കെതിരെ സമ്സാരിക്കുന്നവരുടെ വാദങള്‍ എന്താണെന്നെങ്കിലും പഠിക്കുക. അതിന്‌ വലിയ പുസ്‌തകങള്‍ തേടി പോകേണ്ടതൊന്നുമില്ല. ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമമങള്‍ ദിനേന ഒരു വട്ടം വായിച്ചാല്‍ മതിയാകുമ്. എന്നിട്ട് കാര്യഗൌരവത്തോട് കൂടി ലേഖനങള്‍ തയ്യാറാക്കുക. സമയക്കുറവ് മൂലം കൂടുതല്‍ എഴുതുന്നില്ല.

Siju | സിജു said...

ഡ്രിസില്‍ പറഞ്ഞതിനോട്‌ പൂര്‍ണമായും യോജിക്കുന്നു.
ഇത്തരം കാര്യങ്ങള്‍ നിഷ്പക്ഷമായാണു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതു.
സുപ്രീം കോടതി വിധിച്ചതു കൊണ്ടു മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ല. ആ വിധി വരാനുണ്ടായ സാഹചര്യങ്ങളും വധശിക്ഷ നടപ്പാക്കിയാല്‍ കാശ്മീരില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രശ്നങ്ങളും മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെ ഒരു ലേഖനം എഴുതുമായിരുന്നില്ല
ഇതിനെ കുറിച്ചു യാസീന്‍ മാലിക്‌, ഗുലാം നബി ആസാദ്‌ എന്നിവരുടെ വീക്ഷണങ്ങള്‍ പഠിക്കുന്നതു നല്ലതായിരിക്കും