Sunday, October 22, 2006

സ്വകാര്യ പോസ്റ്റോഫീസുകള്‍ വരുന്നു.

സ്വകാര്യ പോസ്റ്റോഫീസുകള്‍ വരുന്നു.

തപാല്‍ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി രാജ്യത്ത്‌ വിവിധ ഭാഗങ്ങളിലായി 100 സ്വകാര്യ പൊസ്റ്റോഫീസുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ വിഞ്ജാപനം ഇറക്കി.കേരളത്തില്‍ തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളില്‍ 3 പോസ്റ്റോഫീസുകള്‍ക്കും ആദ്യഘട്ടത്തില്‍ അനുമതി നല്‍കും.ഹയര്‍സെക്കന്‍ഡറി വിദ്യഭ്യാസ യോഗ്യതയുള്ള 18 വയസു തികഞ്ഞ ഏതൊരു പൗരനും പോസ്റ്റ്‌ ഓഫീസ്‌ നടത്താവുന്നതാണെന്ന് വിഞ്ജാപനത്തില്‍ പറയുന്നു.ആദ്യഘട്ടത്തില്‍ 100 ആണെങ്കില്‍ രണ്ടാം ഘട്ടത്തില്‍ പൂര്‍ണ്ണമായും സ്വകാര്യ വല്‍ക്കരണം ഏര്‍പ്പെടുത്താനാണു തീരുമാനം.

No comments: