Sunday, October 15, 2006

യുവത്വത്തിന്റെ തുടിപ്പും മാക്സിസം ലെനിനസത്തിന്റെ കരുത്തും ഉല്‍ക്കൊണ്ട നേതാവ്‌

ചുരുങ്ങിയകാലംകൊണ്ട്‌ കേരളരാഷ്ട്രിയത്തില്‍ ഏറെ ശ്രദേധയനായ യുവനേതക്കളില്‍ പ്രമുഖനാണ്‌ വെള്ളിയാഴ്ച അന്തരിച്ച മത്തായി ചാക്കോ. കഴിവും കരുത്തും അര്‍പ്പണബോധവും പ്രതികരണശേഷിയും സമ്മേളിച്ച ആ വ്യക്തിത്വം എല്ലാവര്‍ക്കും പ്രിയങ്കരമായതില്‍ അത്ഭുതമില്ല. വിദ്യാര്‍ഥി,യുവജനപ്രസ്ഥാനങ്ങളില്‍ നിന്ന് മത്തായി ചാക്കോ സി.പി.എം മ്മിന്റെ നേതൃത്വനിരയിലെത്തുന്നത്‌ പോരാട്ടത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാതയിലുടെയാണ്‌. സമരവീര്യവും നിലപാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ കാണിച്ച നിര്‍ഭയത്വവുമാണ്‌ പഠനകാലത്ത്‌, അദ്ദേഹത്തെ പ്രക്ഷോഭകാരിയായ വിദ്യാര്‍ത്‌ഥിനേതാവാക്കിയത്‌. യുവജന നേതാവായതോടെ മത്തായി ചാക്കോയിലെ പോരാളിക്ക്‌ കരുത്തേറി.

അണികളില്‍ ആവേശമുയര്‍ത്തിക്കോണ്ട്‌ ഒട്ടേറെ സമരങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. പാരലല്‍ കോളേജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ യാത്രാനുകൂല്യത്തിനുവേണ്ടിയും പോളിടെക്‍നിക്‌ സ്വകാര്യവല്‍ക്കരണത്തിന്നെതിരെയും നടത്തിയ സമരങ്ങള്‍ ശക്തമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ വലുതാണ്‌. കോഴിക്കോട്‌ ജില്ലയില്‍ വനംകൊള്ളക്കെതിരെ അദ്ദേഹം സമരം നയിച്ചു.

അബായത്തോട്‌ മിച്ച ഭൂമിസമരത്തിനും അദ്ദേഹം നേത്രത്വം നല്‍കി. പോലീസ്‌ മര്‍ദ്ദനവും ജയില്‍ വാസവുമെല്ലാം മത്തായി ചാക്കോയുടെ ആവേശം വര്‍ദ്‌ധിപ്പിച്ചെതേയുള്ളു. പോലീസ്‌ അതിക്രമത്തിന്നെതിരായി ശബ്ദം ഉയര്‍ത്താനും ആ സമരഭടന്‍ മടിച്ചില്ല. 27-)വയസ്സില്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. 2001 ല്‍ മേപ്പയൂരില്‍ നിന്ന് വിജയിച്ച്‌ നിയമസഭയില്‍ എത്തി. ഏതു സഭവവും ജനകിയകാഴ്ചപ്പാടോടെ വിലയിരുത്തി അവതരിപ്പിക്കനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ അനിതസാധാരണമായിരുന്നു.

കഴിഞ്ഞ തിരഞ്ഞടുപ്പില്‍ തിരുവബാടിയില്‍ നിന്ന് മത്സരിച്ചു ജയിച്ചുവെങ്കിലും രോഗബാധിതനായതിനാല്‍ നിയമസഭയില്‍ പങ്കെടുക്കന്‍ കഴിഞ്ഞിരുന്നില്ല. കുടിയെറ്റമേഖലയില്‍ നിന്ന് സി പി എംന്റെ നെതൃത്വനിരയില്‍ എത്തിയവരില്‍ പ്രമുഖനായ മത്തയി ചാക്കോ മലയോര മേഖലയുടെ സമഗ്ര വികസനപദധികള്‍ മുന്നോട്ടു വെച്ചാണി‍ ഇക്കുറി ജനവിധി തേടിയത്‌. ആശുപത്രിയിലായിരുന്നിട്ടും പല പദധികള്‍ക്കും തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്നത്‌ എടുത്തുപറയേണ്ടതാണ്‌.ആദര്‍ശങ്ങള്‍ക്കും ജനതാത്പര്യത്തിന്നും വേണ്ടി നിലകൊണ്ട നേതാവിന്റെ അകാലത്തിലുള്ള നിര്യാണം പ്രസ്ഥാനത്തിന്ന് മാത്രമല്ല പൊതുജീവിതത്തിന്നകെ കനത്ത നഷ്ടമാണ്‌

No comments: