Tuesday, October 31, 2006

എന്റെ കേരളം, തിരിഞ്ഞുനോക്കുമ്പോള്‍

എന്റെ കേരളം, തിരിഞ്ഞുനോക്കുമ്പോള്‍ . സുകുമാര്‍ അഴീക്കോട്‌


അമ്പതു കൊല്ലത്തിന്റെ വളര്‍ച്ചയില്‍ കേരളത്തെ തിരിഞ്ഞു നോക്കുമ്പോള്‍ നാം പലതരം വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു പോകുന്നു. ചില വലിയ ലക്ഷ്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ നേരിട്ട്‌ പ്രാപിക്കാന്‍ നമുക്ക്‌ സാധിച്ചു .

ഭൂ പരിഷ്കരണം, വിദ്യഭ്യാസ സമ്പ്രായത്തില്‍ കാതലായ പരിഷ്ക്കാരങ്ങല്‍,ചില വ്യവസായങ്ങളുടെ തുടക്കം തുടങ്ങി നമുക്ക്‌ അഭിമാനിക്കാവുന്ന പലതും ചെയ്തുവെച്ചിട്ടുണ്ട്‌.

‌പക്ഷെ അവയുടെ പിന്തുടര്‍ച്ച വേണ്ടത്ര വേഗത്തിലോ വേണ്ടരീതിയിലോ നടത്തി ഈ തുടക്കങ്ങളെ പൂര്‍ത്തികരിക്കാന്‍ പല രംഗത്തും നമുക്ക്‌ സാധിച്ചിട്ടില്ല.
50-60 കളില്‍ നാം പറഞ്ഞുകേട്ട പല പദ്ധതികളുടെയും പേരുകള്‍ ഇപ്പോഴും ആവര്‍ത്തിച്ചു കേള്‍ക്കുന്നു.
അതിനുമപ്പുറത്ത്‌ സാമൂഹ്യജീവിതത്തില്‍ വഗീയതയും അന്ധവിശ്വാസങ്ങളും അടിത്തട്ടില്‍നിന്നുള്ള അകലവും അഴിമതിയും കഴിവുകേടും കൂടിക്കൂടി വരികയാണു. ഇതിനിടയില്‍ പ്രതിഷേധത്തിന്റെ സ്വരം യുവാക്കളിലും രാഷ്ട്രിയരംഗത്ത്‌ ചില കോണുകളിലും മാത്രം അവശേഷിക്‌ചിരിക്കുകയാണ്‌.
അമ്പതുകൊല്ലത്തെപ്പറ്റി പുനരാലോചിക്കുമ്പോള്‍ വരാന്‍ പോകുന്ന 50 കൊല്ലമാണ്‌ എന്റെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി നില്‍ക്കുന്നത്‌. എങ്കിലും ഒരു ജനത ഒരിക്കലും പരാജയപ്പെടില്ലന്ന വിശ്വാസം എനിക്ക്‌ ധൈര്യം പകരുകയും ചെയ്യുന്നുണ്ട്‌.

No comments: