Sunday, October 29, 2006

മാവേലി നാട്‌ ഇരുപതാംനൂറ്റാണ്ടില്‍. ഇ.എം എസ്‌


മാവേലി നാട്‌ ഇരുപതാംനൂറ്റാണ്ടില്‍. ഇ.എം .എസ്‌

ഐക്യ കേരളം എന്ന ആശയത്തിന്നും അതിനുവേണ്ടിയുള്ള പോരട്ടത്തിനും ആവേശവും ഉത്തേജനവും നല്‍കിയതയിരുന്നു ഇ.എം.എസ്‌ 1946 ജനുവരിയില്‍ എഴുതി പ്രസിദ്ധികരിച്ച "ഒന്നേകാല്‍ കൊടി മലയാളികള്‍" എന്ന ലഘുലേഖ. അതില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പുതിയ കേരളത്തെ എങ്ങനെ വിഭവാനം ചെയ്യുന്നു എന്നാണ്‌ വിവരിച്ചത്‌. ഐക്യകേരളത്തിന്റെ അന്‍പതാം വാര്‍ഷിക വേളയില്‍ അരുപതുകൊല്ലം മുന്‍പു ഇ.എം.എസ്‌ എഴുതിയ ആ വാക്കുകല്‍ക്കു തിളക്കമുറ്റ പ്രസക്തി കൈവരുന്നു.ലഘുലേഖയിലെ "മവേലിനട്‌ ഇരുപതാം നൂറ്റാണ്ടില്‍" എന്ന ചെറുഭാഗം ഞങ്ങല്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.

മാവേലിനടു്‌ ഇരുപതാം നൂറ്റാണ്ടില്‍ .

ഇ.എം.എസ്‌


ബ്രിട്ടനെ കൂട്ടുപിടിച്ചു നാട്ടുകാരെ ദ്രോഹിക്കുന്ന ഈ ജനദ്രോഹികളെ ഇല്ലാതാക്കി നാട്ടുകാര്‍ക്കു സുഖമായും സ്വൈരമായും ജീവിക്കാറക്കുകയെന്നതാണു കമ്മുണിസ്റ്റ്‌ പര്‍ട്ടിയുടെ പരിപാടി. ഓരാളും മറ്റൊരാളുടെ അടിമയകാതെ, എല്ലാവര്‍ക്കും ഭക്ഷണവും മറ്റത്യാവശ്യ ജീവിത സൗകര്യങ്ങളും കിട്ടാന്‍ സൗകര്യപ്പെട്ടുകൊണ്ടു ജീവിക്കാന്‍ കഴിയുക- ഇതാണ്‌ കമ്മുണിസ്റ്റ്‌ പാര്‍ട്ടിയുടെ അഭിപ്രായതില്‍ സ്വാതന്ത്ര്യം. ഇതിന്റെ അര്‍ഥം കേരളത്തെ സംബന്ധിച്ചു തഴെ പരയുന്നവയണൂ്‌:
1. ബ്രിട്ടീഷ്‌ മലബാര്‍,കൊച്ചി, തിരുവിതാംകൂര്‍ എന്ന മൂന്നു കൃത്രിമ ഖണ്ഡങ്ങളായി വേര്‍തിരിഞ്ഞു കിടക്കുന്ന കേരളം ഒന്നായിതീരും. കൊച്ചിയിലെയും തിരുവിതാംകൂറിലെയും ജനപ്രതിനിധി സഭകള്‍ അവ വെറെ നില്‍ക്കണമെന്നു തീരുമനിക്കുകയാണങ്കില്‍ പോലും പൊതുപ്രശ്നങ്ങളില്‍ സഹകരിക്കുകയെന്ന നയം മലയാളികല്‍ എടുക്കാതിരിക്കുകയില്ല.
2. ഇന്നു യുറോപ്യന്‍ മുതലളിമാരുടെ കൈവശം നില്‍ക്കുന്ന രബ്ബര്‍, ചയ മുതലയ തോട്ടങ്ങല്‍ നമ്മുടെ സ്വത്തായി തീരും; അവയില്‍ നിന്നുള്ള ആദായം നമ്മുടെ ആവശ്യങ്ങല്‍ക്കു തനെ ഉപയോഗിക്കാന്‍ കഴിയും
തരിശു നിലങ്ങള്‍ കൃഷി ചെയ്യുക, കൃഷി തന്നെ കൂടുതല്‍ ശാസ്ത്രീയമാക്കുക, അണകള്‍ കെട്ടിയും തോടുകള്‍ കുഴിച്ചും മറ്റും ജലസേചന സൗകര്യമുണ്ടാക്കുക- ഇതെല്ലാം ചെയ്ത്‌ കാര്‍ഷികോല്‍പാദനം വളരെയധികം വര്‍ധിപ്പിക്കാന്‍ സാധിക്കും; നമുക്കു വേണ്ട അരിക്ക്‌ റങ്കൂണിനെയും അക്യാബിനെയും മറ്റും ആശ്രയിക്കേണ്ടി വരുന്ന ഇന്നതെ നില അവസാനിപ്പിക്കാന്‍ സാധിക്കും.
4 .പശ്ചിമ ഘട്ടത്തിലുള്ള കാടുകള്‍ കുറെകൂടി ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തുകയും ഈ കാടുകളിലെ ഉല്‍പന്നങ്ങളെ അടിസ്ഥാനപ്പെടുത്തിയിയിട്ടുള്ള പല വ്യവസായങ്ങ്‌അളും നടത്തുകയും ചെയ്യാന്‍ സാധിക്കും.
5. പള്ളിവാസലില്‍ ഇന്നു നടക്കുന്നതും പെരിങ്ങല്‍ക്കുതില്‍ തുടങ്ങാന്‍ പോകുന്നതും മണ്ണാര്‍ക്കാട്ടു ഇന്നു സര്‍വെ ചെയ്തുവരുന്നതും മറ്റു പലേടത്തും ഇനി കണ്ടുപിടിക്കപ്പെടുന്നതുമായ ഇലക്ട്രിസിറ്റി പദ്ധതികല്‍ വളര്‍ത്തി ഒരു വമ്പിച്ച ഇലക്ട്രിഫിക്കേഷന്‍ പദ്ധതി കേരളതിന്നാകെ നടപ്പില്‍ വരുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ വന്‍കിട വ്യവസയങ്ങല്‍ വളര്‍ത്തുകയും ചെയ്യാം.
6 .നീണ്ടുകിടക്കുന്ന കടലോരവും ഒന്നാന്തരമൊരു ഹര്‍ബറുമുള്ള നമ്മുക്ക്‌ ഒരു നല്ല നിലയിലുള്ള കപ്പല്‍ വ്യവസയം തുടങ്ങാന്‍ സാധിക്കുമെന്നതിനു സംശയമില്ല. 7 .മല്‍സ്യ വ്യവസായം, എണ്ണ വ്യവസായം, ഇരുമ്പു വ്യവസായം മുതലായി മറ്റു പല വ്യവസായങ്ങളും വന്‍തോതില്‍ നടത്തനുള്ള സാധ്യതകളും നമ്മുക്കിവിടെയുണ്ടു. 8 .കൃഷിയിലും വ്യവസായതിലും വരുന്ന ഈ വളര്‍ച്ച ആയിരമായിരം മലയാളികള്‍ക്കു ജോലി ഉണ്ടാക്കാന്‍ ഉപകരിക്കും. സ്വന്തം നാട്ടില്‍ പണികിട്ടതെ മലയായിലെക്കും ബര്‍മ്മയിലേക്കും സിലോണിലേക്കും മറ്റും പ്‌ഓവുകയെന്ന പതിവു നിര്‍ത്താന്‍ കഴിയും; പ്രവര്‍ത്തിയെടുക്കാന്‍ കെല്‍പുള്ള ഓരോ മലയാളിക്കും കേരളത്തില്‍ തന്നെ ജോലിയും കൂലിയും കിട്ടാനുള്ള എര്‍പ്പാടും ഉണ്ടാക്കും.

9 .ഗവര്‍ണ്മണ്ട്‌ ഉദ്യോഗവും കമ്പനിയിലെ ക്ലര്‍ക്ക്‌ ജോലിയും മത്രം അന്വേഷിക്കുന്ന അഭ്യസ്ത വിദ്യര്‍ക്കു എഞ്ചിനീയര്‍മാരും വിദഗ്ദ തൊഴിലാളികളുമയി കുടുതല്‍ നല്ല ജീവിതം നയിക്കാന്‍ സാധിക്കും. ഇതിന്റെ ഫലമയി ഗവര്‍ണ്മെണ്ട്‌ ഉദ്യോഗതിനുള്ള മത്സരതിന്റെ മൂര്‍ച്ച കുറയും.
10 . വ്യവസായത്തിന്റെയും ശാസ്ത്രീയ കൃഷിയുദെയും വളര്‍ച്ച്‌ സയന്‍സിന്റെയും മറ്റു നവീന വിജ്ഞാന വകുപ്പുകളുടെയും വളര്‍ച്ചക്ക്‌ വഴിവെക്കും; ഒരു നവീന കേരള സംസ്കാരം ഉയര്‍ന്നു വരാന്‍ തുടങ്ങും.
11. ഈ നവീന കേരളസംസ്കാരത്തിന്റെ അടിയൊഴുക്കില്‍ പെട്ടു കേരളത്തില്‍ ഇന്നു നിലനീന്നു വരുന്ന ജാതി സമ്പ്രദയവും മറ്റ്‌ അനാചാരങ്ങളും അന്ധ വിസ്വാസങ്ങളും നശിക്കും.

ചുരുക്കത്തില്‍ സമത്വവും സ്വാതന്ത്ര്യവും നിറഞ്ഞ, പട്ടിണിയും പണിയില്ലായ്മയും ഇല്ലാത ഒരു പുതിയ കേരളം ഉയര്‍ന്നു വരാന്‍ തുടങ്ങും. നമ്മുടെ ഭാവനയില്‍ മാത്രമുള്ള മാവേലി നാടു ഈ ഇരുപതാം നൂറ്റാണ്ടിലെ യാഥാര്‍ത്യമായി തീരും. ആതിനു വേണ്ടിയണു കമ്മുണിസ്റ്റു പാര്‍ട്ടി പ്രവര്‍തികുന്നത്‌.

No comments: