Saturday, October 21, 2006

അക്കാദമികള്‍ പുന:സംഘടപ്പിച്ചു.


അക്കാദമികള്‍ പുന:സംഘടപ്പിച്ചു.

പുതിയ നിയമനങ്ങള്‍ നടത്തിക്കൊണ്ട്‌ സാംസ്കാരിക അക്കാദമികള്‍ പുന:സംഘടിപ്പിച്ചു.കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി എം മുകുന്ദനെയും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നടന്‍ മുരളിയെയും കലാമണ്ഡലം ചെയര്‍മാനായി ഒ എന്‍ വി കുറുപ്പിനെയും നിയമിച്ചു.

2 comments:

ബെന്യാമിന്‍ said...

മൂന്നുപേര്‍ക്കും അഭിനന്ദനങ്നള്‍..!

Anonymous said...

അക്കാദമിയുടെ പുന:സംഘടനയുടെ സന്ദര്‍ഭത്തില്‍ കല്ലുകടിയായി ഒ.എന്‍.വിയുടെ പ്രസ്താവന.
പദവി ഏറ്റെടുക്കാമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.എന്നോട് ആരും അന്വേഷിച്ചില്ല.
മുകുന്ദനെക്കാള്‍ സീനിയറായ,പ്രഖ്യാപിത ഇടതുപക്ഷക്കാരനായ ഒ.എന്‍.വി എന്ന സാഹിത്യകാരനെ സാഹിത്യ അക്കാദമിയില്‍ നിറുത്താതെ കലാമണ്ഡലത്തില്‍ ഒതുക്കിയത് ശരിയായില്ല.
വി.എസ് പക്ഷക്കാരെ ഒന്നോടെ പുറത്തു നിറുത്തി നടത്തിയ ഈ സാംസ്കാരികവിപ്ലവം കസറി.ബേപ്പൂരിലെ മുന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പുനത്തിലിനടക്കം സ്ഥാനമുള്ള അക്കാദമിയില്‍ എം.എന്‍.വിജയന്‍ ബന്ധത്തിന്റെ പേരില്‍ പടിക്കു പുറത്തു നില്ക്കേണ്ടി വന്ന പുരോഗമനസാഹിത്യകാരന്മാരുടെ ദു;ഖം ആരു കാണാന്‍?