Wednesday, October 18, 2006

ഗാന്ധിജിയെ മറന്നത്‌ വലിയ തെറ്റായിപ്പോയെന്ന് നോബല്‍ കമ്മറ്റി.





ഇന്‍ഡ്യയുടെ രഷ്ട്രപിതാവായ മഹത്മ ഗാന്ധിക്ക്‌ സമാധാനത്തിന്നുള്ള നോബല്‍ സമ്മാനം കൊടുക്കാതെ പോയതില്‍ നോര്‍വീജിയന്‍ നോബല്‍ കമ്മറ്റിക്കു അഗാധമായ ഖേദം.
106 വര്‍ഷത്തെ നോബല്‍ ചരിത്രത്തിലെ എറ്റവും വലിയ തെറ്റായിരുന്നു ഇതെന്ന്നോബല്‍ സമ്മാന സമിതി സിക്രട്ടാറി ഗെയര്‍ ലാന്‍ഡസ്റ്റഡ്‌ പറഞ്ഞു.

ഗാന്ധിജി അഞ്ചു പ്രവശ്യം സമാധാനത്തിന്നുള്ള നോബല്‍ സമ്മനത്തിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

1937, 38 , 39 ,47, എന്നി വര്‍ഷങ്ങളിലും 1948ല്‍ വധിക്കുന്നതിന്ന് തൊട്ടു മുന്‍പുമാണ്‌ ഗാന്ധിജി നോബല്‍ സമ്മാനത്തിന്ന് നാമനിര്‍ദ്ദേശംചെയ്യപ്പെട്ടത്‌.

1948-ല്‍ ഗാന്ധിജിക്കുണ്ടയിരുന്ന സാധ്യത ചിലരുടെ ഇടപെടല്‍ കാരണം അട്ടിമറിക്കപ്പെടുകയാണുണ്ടായത്‌.

No comments: