
കൊച്ചി : എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ച കേസില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സുപ്പിയെ സിബിഐ ചോദ്യം ചെയ്തേക്കും നാലകത്ത് സൂപ്പിക്ക് കേസുമായി പങ്കുണ്ടെന്ന് കസ്റ്റ്ഡിയിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ സിബിഐക്ക് സൂചന ലഭിച്ചതായാണ് വിവരം നാലകത്ത് സുപ്പി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പൊതു വിദ്യാഭ്യാസവകുപ്പില്‍ ഐഎഎസ് റങ്കില്‍ പെട്ട ഡയറക്ടറെ നിയമിച്ചിരുന്നില്ല. അന്ന് അഡീഷണല്‍ ദയറക്ടറും കേസില്‍ പങ്കുണ്ടെന്ന് സിബിഐ സംശയിക്കുന്നയാളുമായ എം ഗോപാലനെ ഡയറക്ടറക്കാനായിരുന്നു ഇതെന്നാണ് സിബിഐയുടെ നിഗമനം. അഡീഷണല്‍ ഡിപിഐ ആയിരുന്ന ഗോപാലന് ഡിപിഐയുടെ അധികചുമതല നല്‍കുകയായിരുന്നു. കസ്റ്റഡിയിലുള്ളവരെ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുമായി വ്യക്ത്മായ ബന്ധമുള്ളതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.


No comments:
Post a Comment