Tuesday, September 26, 2006

കോള വിധി

കോള വിധി - സുപ്രീം കോടതിയെ സമീപിക്കണം - ജസ്റ്റിസ്‌ വി. ആര്‍ കൃഷ്ണയ്യര്‍

പെപ്സിയും കൊക്കകോളയും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതിവിധി ഒട്ടും ശരിയായില്ല. കൊക്കകോളയ്ക്കും പെപ്സിക്കും അനുകൂലമായ വിധി വരികയെന്നാല്‍ അമേരിക്കന്‍ ഇമ്പീരിയലിസ്റ്റ്‌ സിന്‍ഡ്രോം ഇവിടെ അടിച്ചേല്‍പ്പിക്കുവാന്‍ നീക്കം നടക്കുന്നുവെന്നുതന്നെ വേണം കരുതുവാന്‍. യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനി ഭോപ്പാലില്‍ സൃഷ്ടിച്ച്‌ ദുരിതം ഇന്നും നമുക്കു മറക്കുവാന്‍ കഴിയില്ല. അവിടെ മരിച്ചുവീണ ആയിരങ്ങള്‍ക്ക്‌ ഇന്നും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. അമേരിക്കന്‍ മുതലാളിത്തത്തിന്റെ പ്രതിനിധികളായ ഇത്തരം കമ്പനികളെ അകറ്റി നിര്‍ത്തിയേ പറ്റു. ഇതിനെതിരെ എത്രയും പെട്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ രീതിയില്‍ ഭേദഗതി നടത്തി ഈ വിധിക്കെതിരെ മറികടന്നേ പറ്റൂ. സുപ്രീം കോടതിയെ സമീപിച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരും. ജനങ്ങളുടെ ജീവനാണ്‌ വലുത്‌. ജനങ്ങളെ വിഷം കുടിപ്പിച്ച്‌ കൊല്ലാക്കൊല ചെയ്യുന്ന ഒരു കമ്പനിയും നമുക്കു വേണ്ട. സുപ്രീം കോടതിയെ സമീപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്‌. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്നുതന്നെ തീരുമാനം എടുക്കുവാന്‍ വൈകുകയും അരുതെന്ന് ജസ്റ്റിസ്‌.വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു.

No comments: