Sunday, September 23, 2012

168 ഗള്‍ഫ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.ഈ കൊള്ളക്കെതിരെ നെറികേടിന്നെതിരെ പ്രതികരിക്കണം

168 ഗള്‍ഫ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.ഈ കൊള്ളക്കെതിരെ നെറികേടിന്നെതിരെ പ്രതികരിക്കണം



168 ഗള്‍ഫ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.ഈ കൊള്ളക്കെതിരെ നെറികേടിന്നെതിരെ പ്രതികരിക്കണം



168 ഗള്‍ഫ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി...ഗള്‍ഫ് മലയാളി നിരന്തരം കഷ്ടപ്പെടുത്തുന്ന , കൊള്ളയടിക്കുന്ന,മറ്റ് എയര്‍ ലൈനുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം സൃഷ്ടിക്കുന്ന എയര്‍ ഇന്ത്യയുടെ നയങള്‍ക്കെതിരെ , കേന്ദ്രമന്ത്രിയുടെ നിലപാടിന്നെതിരെ പ്രവാസി സംഘടനകള്‍ ശക്തമായി രംഗത്തുവരണം....ഈ കൊള്ളക്കെതിരെ നെറികേടിന്നെതിരെ പ്രതികരിക്കണം


തിരു: കേന്ദ്രമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള 168 വിദേശ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദു ചെയ്തു. ഗള്‍ഫിലേക്കുള്ള ഇത്രയധികം സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് പ്രവാസി മലയാളികളെ കടുത്ത ദുരിതത്തിലാഴ്ത്തി. കേന്ദ്ര വ്യോമയാന മന്ത്രി അജിത്സിങ്ങിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. മന്ത്രിയുടെ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനാണത്രേ ഇത്. കഴിഞ്ഞ 17 മുതലാണ് തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിത്തുടങ്ങിയത്. ഡിസംബര്‍ വരെ റദ്ദാക്കല്‍ തുടരാന്‍ സാധ്യതയുണ്ട്. റദ്ദുചെയ്ത സര്‍വീസുകള്‍ ഏറിയപങ്കും ഷാര്‍ജ, ദുബായ്, റിയാദ്, ബഹറിന്‍ ദോഹ സര്‍വീസുകളാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ആശ്രയിക്കുന്ന, എയര്‍ ഇന്ത്യക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കികൊടുക്കുന്ന സര്‍വീസുകളാണിവ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഴ്ചയില്‍ 36 സര്‍വീസുണ്ടായിരുന്നത് ഏഴാക്കി ചുരുക്കി. കൊച്ചിയില്‍നിന്ന് 423 യാത്രക്കാരെ വീതം കൊണ്ടുപോകാന്‍ കഴിയുന്ന രണ്ട് ജംബോജറ്റും കരിപ്പൂരില്‍നിന്ന് നാലും സര്‍വീസ് പിന്‍വലിച്ചിട്ടുണ്ട്. മംഗളൂരുവില്‍നിന്ന് ശനിയാഴ്ച അബുദാബിക്ക് പോകേണ്ട വിമാനവും റദ്ദാക്കി. മലയാളികളടക്കമുള്ള നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. അടുത്ത ശനിയാഴ്ചയും ഈ സര്‍വീസ് ഉണ്ടാവില്ല. നേരത്തെ ടിക്കറ്റെടുത്ത ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. സമയത്തിന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുള്ളവരും ഏറെയുണ്ട്. വിമാനം റദ്ദാക്കിയതിനെക്കുറിച്ചുള്ള വിവരം നല്‍കുന്നതിലും എയര്‍ ഇന്ത്യ അമാന്തം കാട്ടുകയാണ്. യാത്രക്കാര്‍ താവളങ്ങളിലെത്തുമ്പോഴാണ് വിമാനമില്ലെന്ന വിവരം അറിയുന്നത്. ഷാര്‍ജ വിമാനം റദ്ദാക്കിയത് ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ സംഘര്‍ഷത്തിന് കാരണമായി. അതിനിടെ കേരളത്തില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകളും എയര്‍ഇന്ത്യ റദ്ദു ചെയ്തു തുടങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരം- ബംഗ്ലൂര്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. അവസരം മുതലെടുത്ത് സ്വകാര്യ വിമാനകമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഗള്‍ഫിലേക്ക് 12,000 മുതല്‍ 35,000 വരെയാണ് നിരക്ക് വര്‍ധന.

1 comment:

ജനശക്തി ന്യൂസ്‌ said...

168 ഗള്‍ഫ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.ഈ കൊള്ളക്കെതിരെ നെറികേടിന്നെതിരെ പ്രതികരിക്കണം