Thursday, April 21, 2011

എപ്രില്‍ 25 ന്റെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ഗള്‍ഫ് മലയാളികളും പങ്കാളികളാവുക..

എപ്രില്‍ 25 ന്റെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ ദിനാചരണത്തില്‍ ഗള്‍ഫ് മലയാളികളും പങ്കാളികളാവുക..

മനുഷ്യന്റെ ജീവനും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും വന്‍ ഭീഷണി ഉയര്‍ത്തുന്ന എന്‍ഡൊസള്‍ഫാന്‍ എന്ന മാരക കീടനാനിനിക്കെതിരെ ജനങളുടെ വന്‍ പ്രതിഷേധം വീണ്ടും ഉയര്‍ന്നിരിക്കുകയാണു..എന്‍ഡോസല്‍ഫാന്റെ ഉപയോഗം കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവന്നവര്‍ ഇന്നും അനുഭവിക്കുന്നവര്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശിയ കണ്‍‌വെന്‍ഷന്‍ ഇന്ത്യ ഒട്ടാകെ എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണു...ഇത് തികച്ചും ന്യായമായ ആവശ്യമാണു.ഇതിന്നും മുമ്പും അവിടത്തെ ജനങള്‍ ഈ ആവശ്യം ഊന്നയിച്ചിരുന്നതാണു.കേരളം മൊത്തത്തില്‍ ഈ ന്യായമായ ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ നിലപാടും സ്വീകരിച്ചിരുന്നു.അതിന്റെ ഫലമായി കേരളത്തില്‍ ഇതിന്റെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചതുമാണു.കേരളത്തില്‍ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും ഇന്ത്യ ഒട്ടുക്ക് നിരോധിച്ചാലെ അതിന്റെ ഫലം ലഭിക്കുകയുള്ളുവെന്ന തിരിച്ചറിവാണു ദേശിയ അടിസ്ഥാനത്തില്‍ സംഘടിക്കാന്‍ എന്‍ഡൊസള്‍ഫാന്‍ വിരുദ്ധ സമര സമിതിയെ പ്രേരിപ്പിച്ചത്.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ: വന്ദന ശിവ ഉല്പ്പെടെയുള്ളവര്‍ പങ്കെടുത്ത എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദേശിയ കണ്‍‌വെനഷന്‍ എന്‍ഡോസള്‍ഫാനെതിരെ ശക്തമായ പോരാട്ടത്തിന്നാണു ആഹ്വാനം നല്‍കിയിരിക്കുന്നത്

ഏപ്രില്‍ ഇരുപത്തിയഞ്ചിന്ന് ജനീവയില്‍ നടക്കുന്ന രാജാന്തര കണ്‍‌വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കനമെന്ന നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നും ദേശിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി ശക്തമായി ആവശ്യപ്പെടുന്നു.രാജ്യാന്തര തലത്തില്‍ തന്നെ എന്‍ഡൊസള്‍ഫാന്റെ ഗുരുതരമായ പ്രത്യാഘാതങളും ജനങള്‍ അനുഭവിക്കുന്ന തീരാദുരിതങളും ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്നാണു ഇത്തരത്തിലുള്ള നിലപാട് എടുക്കണമെന്ന് പറയുന്നത്...എന്നാല്‍ ഇന്ത്യ ഇത്തരത്തിലൂഅ നിലപാട് സ്വികരിക്കുമെന്ന് കരുതാന്‍ യാതൊരു വഴിയുമില്ല കാരണം ഇന്ത്യയില്‍ ഇത് നിരോധിക്കണമെന്ന ആവ്ശ്യം അംഗികരിക്കാത്തവര്‍ രാജ്യാന്തര വേദിയില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ തയ്യാറാകുമോ????

കേന്ദ്ര സര്‍ക്കാറിന്റെയും കേന്ദ്ര കൃഷിമന്തി ശരത് പവാറിന്റെയും നിലപാട് ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണു.നിരോധനത്തിന്നുവേണ്ടി വാദിക്കുന്നവരെ എതിര്‍ക്കുകയും എന്‍ഡോസള്‍ഫാന്‍ കീടനാശിനി മനുഷ്യനും പ്രകൃതിക്കും യാതൊരു ദോഷവും വരുത്തില്ലായെന്ന് വാദിക്കുന്നവരുടെ കൂടെ നില്‍ക്കുകയുമാണു അദ്ദേഹം ചെയ്യുന്നത് . ശരത് പവാര്‍ ലൊകത്തിലെ വന്‍‌കിട കുത്തക കീടനാശിനി കമ്പിനികളുടെ കമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണു അദ്ദേഹത്തിന്റെ ഓരൊ പ്രവര്‍ത്തനങളും.എന്‍ഡൊസള്‍ഫാന്റെ വരുത്തിവെക്കുന്ന തീരാദുരിതങള്‍ മനസ്സിലാക്കി നൂറ്റി എന്‍പതോളം രാജ്യങളിന്നിത് നിരോധിച്ചിരിക്കുന്നു.എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തയ്യാറാകുന്നില്ല.എന്‍ഡോസള്‍ഫാന്‍ കീടങളെ മാത്രമല്ല ജങളെയും കൊല്ലുന്നുവെന്ന് തെളിഞ്ഞിട്ടും ഇത് നിരോധിക്കാനോ ഇതിന്നെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനൊ തയ്യാറാകത്തത് ഏറെ ആശങ്കക്ക് വഴിവെക്കുന്നതാണു.

കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവര്‍ നിരവധിയാണ്.
ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് നാലായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.

ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.
ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.
എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി
ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.

1 comment:

ജനശക്തി ന്യൂസ്‌ said...