Thursday, March 31, 2011

ചെന്നിത്തലക്ക് ഓര്‍മ്മയുണ്ടോ ഈ മുഖം,ഓര്‍മ്മ വരാതിരിക്കില്ല.....ലോട്ടറി രാജാക്കന്മാരുടെ തോഴന്‍ ഉമ്മന്‍‌ചാണ്ടിയുടെ നേതാവ്

ചെന്നിത്തലക്ക് ഓര്‍മ്മയുണ്ടോ ഈ മുഖം,ഓര്‍മ്മ വരാതിരിക്കില്ല.....ലോട്ടറി രാജാക്കന്മാരുടെ തോഴന്‍ ഉമ്മന്‍‌ചാണ്ടിയുടെ നേതാവ്കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് മറവിരോഗം ബാധിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ കള്ളം പറയാന്‍ തെല്ലും വൈമനസ്യമില്ലാത്ത ഗാന്ധിശിഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന നിഗമനത്തില്‍ എത്തണം. അല്ലെങ്കില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുചെലവ് വഹിക്കുന്നത് ലോട്ടറി മാഫിയയാണെന്ന പഴകി പുളിച്ചുനാറിയ കള്ളം വീണ്ടും ഛര്‍ദിക്കാന്‍ അദ്ദേഹം ഒരുമ്പെടുമായിരുന്നില്ല. ലോട്ടറി രാജാവെന്ന് വിളിക്കുന്ന സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേസ് വാദിക്കാന്‍ കേരളത്തില്‍ വന്ന കോണ്‍ഗ്രസ് നേതാക്കളെ രമേശ് ചെന്നിത്തല ഓര്‍ക്കാതിരിക്കില്ല. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഔദ്യോഗികവക്താവ് അഭിഷേക് മനു സിങ്വി ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയത് ചെന്നിത്തലയോടൊപ്പമാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നു. സിങ്വി വന്നത് കോണ്‍ഗ്രസിന്റെ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനല്ല. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ലോട്ടറിക്കേസ് വാദിക്കാനായിരുന്നു. അഭിഷേക് സിങ്വി വന്ന സമയം പിശകിപ്പോയി. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് അഭിഷേക് സിങ്വി ലോട്ടറിക്കേസ് വാദിക്കാന്‍ വന്നത്. സിങ്വി വന്നത് പെട്ടെന്ന് വിവാദമായി. തുടര്‍ന്നാണ് കോണ്‍ഗ്രസിനുണ്ടായ നാണക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ അഭിഷേക് സിങ്വിയെ താല്‍ക്കാലികമായി അഖിലേന്ത്യാ വക്താവിന്റെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തിയത്. തെരഞ്ഞെടുപ്പ് അവസാനിച്ച ഉടന്‍തന്നെ സിങ്വിയെ വക്താവായി വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്തു. അഭിഷേക് മനു സിങ്വിക്കുമുമ്പ് ലോട്ടറിക്കേസ് വാദിക്കാന്‍ വന്നത് സാക്ഷാല്‍ ചിദംബരമായിരുന്നു. ചിദംബരത്തിന്റെ ഭാര്യ നളിനിയും ലോട്ടറിക്കേസ് വാദിക്കാന്‍ കോടതിയില്‍ ഹാജരായി. പാരമ്പര്യവും പരിചയവും പ്രാഗത്ഭ്യവുമുള്ള മറ്റൊരു അഭിഭാഷകനെ കിട്ടാത്തതുകൊണ്ടല്ല കോണ്‍ഗ്രസ് നേതാക്കളെത്തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചതെന്ന് വ്യക്തമാണ്. തന്റെ കേസ് വാദിക്കാന്‍ അഭിഭാഷകരായ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഉണ്ടായിരിക്കണമെന്നത് മാര്‍ട്ടിന്റെ പ്രത്യേക താല്‍പ്പര്യമാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഈടുറ്റബന്ധം മറനീക്കി പുറത്തുവരികയാണ്. കോണ്‍ഗ്രസ് നേതൃത്വവും ലോട്ടറി രാജാവ് മാര്‍ട്ടിനുമായുള്ള അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ബന്ധവും ഒളിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല. ലോട്ടറിക്കേസ് വാദിക്കാന്‍ പ്രാപ്തിയും പരിചയസമ്പത്തുമുള്ള അഭിഭാഷകരെ കിട്ടാന്‍ വിഷമമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിലുള്ള അഭിഭാഷകരെത്തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ തെരഞ്ഞുപിടിക്കാന്‍ ഇടയായതെന്ന് പമ്പരവിഡ്ഢികള്‍പോലും കരുതാനിടയില്ല. കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കള്‍തന്നെ വേണമെന്ന മാര്‍ട്ടിന്റെ നിര്‍ബന്ധംതന്നെയാണ് ചിദംബരവും നളിനിയും അഭിഷേക് മനു സിങ്വിയും ഉള്‍പ്പെടെയുള്ളവര്‍ കേസ് വാദിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നതെന്ന് വ്യക്തം. മണികുമാര്‍ സുബ്ബയെന്ന ലോട്ടറി മഹാരാജാവിനെയും ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്ല പരിചയമാണ്. അസമില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു സുബ്ബ. കോണ്‍ഗ്രസിന് പ്രതിവര്‍ഷം 6000 കോടി രൂപ നല്‍കുന്ന ധനാഢ്യന്‍. മണികുമാര്‍ സുബ്ബ ഉള്‍പ്പെടെയുള്ള ലോട്ടറി മഹാരാജാക്കന്മാരുടെ പണമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാലത്ത് ഒഴുക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ശീതളച്ഛായയില്‍ തഴച്ചുവളര്‍ന്ന 53 ശതകോടീശ്വരന്മാര്‍ വേറെയുമുണ്ട്. ഇന്ത്യയെ കൊള്ളയടിച്ച പണം വിദേശബാങ്കുകളില്‍ സുരക്ഷിതമായി സൂക്ഷിച്ച "രാജ്യസ്നേഹി"കളുടെ നിര്‍ലോഭമായ സഹായവും കോണ്‍ഗ്രസിന് വേണ്ടുവോളമുണ്ട്. അതായത് ലോട്ടറി രാജാക്കന്മാരുടെ പണമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നിര്‍ലോഭം ലഭിക്കുന്നത്. ഈ സത്യം മൂടിവയ്ക്കാനാണ് ഇടയ്ക്കിടെ സാന്റിയാഗോ മാര്‍ട്ടിന്‍ ഇടതുപക്ഷത്തെ സഹായിക്കുന്നു എന്ന പുകമറ സൃഷ്ടിക്കുന്നത്. അത് ഇനിയും വിലപ്പോകില്ല. ജനങ്ങള്‍ക്ക് എല്ലാം മനസിലാക്കാനുള്ള കണ്ണുണ്ടെന്ന് അറിയുക.

1 comment:

ജനശക്തി ന്യൂസ്‌ said...

ചെന്നിത്തലക്ക് ഓര്‍മ്മയുണ്ടോ ഈ മുഖം,ഓര്‍മ്മ വരാതിരിക്കില്ല.....ലോട്ടറി രാജാക്കന്മാരുടെ തോഴന്‍ ഉമ്മന്‍‌ചാണ്ടിയുടെ നേതാവ്

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് മറവിരോഗം ബാധിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ കള്ളം പറയാന്‍ തെല്ലും വൈമനസ്യമില്ലാത്ത ഗാന്ധിശിഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന നിഗമനത്തില്‍ എത്തണം. അല്ലെങ്കില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുചെലവ് വഹിക്കുന്നത് ലോട്ടറി മാഫിയയാണെന്ന പഴകി പുളിച്ചുനാറിയ കള്ളം വീണ്ടും ഛര്‍ദിക്കാന്‍ അദ്ദേഹം ഒരുമ്പെടുമായിരുന്നില്ല.

ലോട്ടറി രാജാവെന്ന് വിളിക്കുന്ന സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേസ് വാദിക്കാന്‍ കേരളത്തില്‍ വന്ന കോണ്‍ഗ്രസ് നേതാക്കളെ രമേശ് ചെന്നിത്തല ഓര്‍ക്കാതിരിക്കില്ല. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഔദ്യോഗികവക്താവ് അഭിഷേക് മനു സിങ്വി ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയത് ചെന്നിത്തലയോടൊപ്പമാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നു. സിങ്വി വന്നത് കോണ്‍ഗ്രസിന്റെ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനല്ല. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ലോട്ടറിക്കേസ് വാദിക്കാനായിരുന്നു.

അഭിഷേക് സിങ്വി വന്ന സമയം പിശകിപ്പോയി. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് അഭിഷേക് സിങ്വി ലോട്ടറിക്കേസ് വാദിക്കാന്‍ വന്നത്. സിങ്വി വന്നത് പെട്ടെന്ന് വിവാദമായി. തുടര്‍ന്നാണ് കോണ്‍ഗ്രസിനുണ്ടായ നാണക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ അഭിഷേക് സിങ്വിയെ താല്‍ക്കാലികമായി അഖിലേന്ത്യാ വക്താവിന്റെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തിയത്. തെരഞ്ഞെടുപ്പ് അവസാനിച്ച ഉടന്‍തന്നെ സിങ്വിയെ വക്താവായി വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്തു.

അഭിഷേക് മനു സിങ്വിക്കുമുമ്പ് ലോട്ടറിക്കേസ് വാദിക്കാന്‍ വന്നത് സാക്ഷാല്‍ ചിദംബരമായിരുന്നു. ചിദംബരത്തിന്റെ ഭാര്യ നളിനിയും ലോട്ടറിക്കേസ് വാദിക്കാന്‍ കോടതിയില്‍ ഹാജരായി. പാരമ്പര്യവും പരിചയവും പ്രാഗത്ഭ്യവുമുള്ള മറ്റൊരു അഭിഭാഷകനെ കിട്ടാത്തതുകൊണ്ടല്ല കോണ്‍ഗ്രസ് നേതാക്കളെത്തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചതെന്ന് വ്യക്തമാണ്. തന്റെ കേസ് വാദിക്കാന്‍ അഭിഭാഷകരായ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഉണ്ടായിരിക്കണമെന്നത് മാര്‍ട്ടിന്റെ പ്രത്യേക താല്‍പ്പര്യമാണ്.

ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഈടുറ്റബന്ധം മറനീക്കി പുറത്തുവരികയാണ്. കോണ്‍ഗ്രസ് നേതൃത്വവും ലോട്ടറി രാജാവ് മാര്‍ട്ടിനുമായുള്ള അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ബന്ധവും ഒളിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല. ലോട്ടറിക്കേസ് വാദിക്കാന്‍ പ്രാപ്തിയും പരിചയസമ്പത്തുമുള്ള അഭിഭാഷകരെ കിട്ടാന്‍ വിഷമമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിലുള്ള അഭിഭാഷകരെത്തന്നെ സാന്റിയാഗോ മാര്‍ട്ടിന്‍ തെരഞ്ഞുപിടിക്കാന്‍ ഇടയായതെന്ന് പമ്പരവിഡ്ഢികള്‍പോലും കരുതാനിടയില്ല. കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കള്‍തന്നെ വേണമെന്ന മാര്‍ട്ടിന്റെ നിര്‍ബന്ധംതന്നെയാണ് ചിദംബരവും നളിനിയും അഭിഷേക് മനു സിങ്വിയും ഉള്‍പ്പെടെയുള്ളവര്‍ കേസ് വാദിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നതെന്ന് വ്യക്തം.

മണികുമാര്‍ സുബ്ബയെന്ന ലോട്ടറി മഹാരാജാവിനെയും ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്ല പരിചയമാണ്. അസമില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു സുബ്ബ. കോണ്‍ഗ്രസിന് പ്രതിവര്‍ഷം 6000 കോടി രൂപ നല്‍കുന്ന ധനാഢ്യന്‍. മണികുമാര്‍ സുബ്ബ ഉള്‍പ്പെടെയുള്ള ലോട്ടറി മഹാരാജാക്കന്മാരുടെ പണമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാലത്ത് ഒഴുക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ശീതളച്ഛായയില്‍ തഴച്ചുവളര്‍ന്ന 53 ശതകോടീശ്വരന്മാര്‍ വേറെയുമുണ്ട്.

ഇന്ത്യയെ കൊള്ളയടിച്ച പണം വിദേശബാങ്കുകളില്‍ സുരക്ഷിതമായി സൂക്ഷിച്ച "രാജ്യസ്നേഹി"കളുടെ നിര്‍ലോഭമായ സഹായവും കോണ്‍ഗ്രസിന് വേണ്ടുവോളമുണ്ട്. അതായത് ലോട്ടറി രാജാക്കന്മാരുടെ പണമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നിര്‍ലോഭം ലഭിക്കുന്നത്. ഈ സത്യം മൂടിവയ്ക്കാനാണ് ഇടയ്ക്കിടെ സാന്റിയാഗോ മാര്‍ട്ടിന്‍ ഇടതുപക്ഷത്തെ സഹായിക്കുന്നു എന്ന പുകമറ സൃഷ്ടിക്കുന്നത്. അത് ഇനിയും വിലപ്പോകില്ല. ജനങ്ങള്‍ക്ക് എല്ലാം മനസിലാക്കാനുള്ള കണ്ണുണ്ടെന്ന് അറിയുക.