Monday, March 28, 2011

മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം

മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം പാലക്കാട്: വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മത്സരിക്കാത്തത് കോഗ്രസ്- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെ ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എംby Narayanan Veliancode on Monday, March 28, 2011 at 2:22pm
മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം

പാലക്കാട്: വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മത്സരിക്കാത്തത് കോഗ്രസ്- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെ ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.