Tuesday, March 22, 2011

അന്നം മുടക്കികളെ കരുതിയിരിക്കുക...നിങളെ ജനം തൂത്തെറീയും,ഓരോ വോട്ടും എല്‍ ഡി എഫിന്ന്

അന്നം മുടക്കികളെ കരുതിയിരിക്കുക...നിങളെ ജനം തൂത്തെറീയും,ഓരോ വോട്ടും എല്‍ ഡി എഫിന്ന്



അരിയുടെ രാഷ്ട്രിയം എന്നും കേരളത്തെ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രത്തിന്റെ കയ്യിലെ തുരുപ്പ് ശിട്ടാണു...കേരളത്തിന്ന് അര്‍ഹതപ്പെട്ട അരി നല്‍കാതിരിക്കാന്‍ എന്നും കെന്ദ്ര ശ്രമിക്കാറുണ്ട്.ഇതിന്നെതിരെ ശക്തമായ ചെറു ത്തു നില്പ്പും കേരള ജനത സംഘടിപ്പിക്കാറൂണ്ട്...എന്നാല്‍ അത്തരത്തിലുള്ള എല്ലാവിധ അവഗണനയും തിരുത്തിക്കുറിക്കുന്നതായിരുന്നു കേരളത്തിലെ ഇടതു പക്ഷ മുന്നണി സര്‍ക്കാറിന്റെ പുതിയ തീരുമാനംഎപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ രണ്ടു രൂപയ്ക്ക് അരി എല്ലാ കുടുംബത്തിനും നല്‍കാന്‍ ഫെബ്രുവരി 23ന്റെ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതാകട്ടെ മാര്‍ച്ച് ഒന്നിനും
പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് കാര്‍ഡുടമകള്‍ക്ക് രണ്ടുരൂപ നിരക്കില്‍ 14,235 റേഷന്‍കടയിലൂടെ വിതരണം ചെയ്യുക. 70 ലക്ഷത്തിലേറെ കുടുംബത്തിന് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിമാസം 27 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഇതിലൂടെ ഏറ്റെടുത്തത്. 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ രണ്ടര ഏക്കറില്‍ കൂടുതല്‍ സ്ഥലമോ ഉള്ളവര്‍ക്ക് ഈ ആനുകൂല്യമില്ല. (രണ്ടുലക്ഷത്തില്‍ താഴെ കാര്‍ഡുടമകളേ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടൂകയുള്ളു)സര്‍ക്കാര്‍ തീരുമാനം തടയണമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ടി എന്‍ പ്രതാപന്‍ എംഎല്‍എ എന്നിവര്‍ നല്‍കിയ പരാതിയിലാണ് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ അരി തടയാന്‍ ഉത്തരവിട്ടത്.എന്നാല്‍ രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പാണ് മന്ത്രിസഭ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. അതുകൊണ്ടുതന്നെ ചട്ടലംഘനമാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ പൊതുവിതരണ ശൃംഖലയില്‍നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനം എല്ലാ കുടുംബത്തിനും രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ സര്‍ക്കാര്‍ തുടക്കമിട്ടത്. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന ബിപിഎല്‍ അരി രണ്ടുരൂപയ്ക്ക് വിതരണം ചെയ്യുമ്പോള്‍ കിലോക്ക് 4.20 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നു. എപിഎല്‍ കുടുംബങ്ങള്‍ക്കായി 8.90 രൂപയ്ക്ക് കിട്ടുന്ന അരിയും 6.70 രൂപയ്ക്ക് തരുന്ന ഗോതമ്പും രണ്ടുരൂപ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ യഥാക്രമം 6.90 രൂപയും 4.70 രൂപയും സബ്സിഡി നല്‍കുന്നു. എല്ലാ കുടുംബത്തിലേക്കും രണ്ടുരൂപയുടെ അരി എത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റം തടയുന്നതില്‍ നിര്‍ണായകമാകും.

1 comment:

san joseph/saanjose in twitter said...

too late . If they bring the plan in last year I would support.This is just an election soap.