Tuesday, March 29, 2011

ടു ജി സ്പെക്ട്രം അഴിമതി ഉള്‍പ്പെടെ കോടികള്‍ വെട്ടിച്ച കോണ്‍ഗ്രസ്സ് ,അഴിമതി തുക തിരെഞ്ഞെടുപ്പില്‍ കത്തിക്കുന്നു.കേരളത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് 100 കോട

ടു ജി സ്പെക്ട്രം അഴിമതി ഉള്‍പ്പെടെ കോടികള്‍ വെട്ടിച്ച കോണ്‍ഗ്രസ്സ് ,അഴിമതി തുക തിരെഞ്ഞെടുപ്പില്‍ കത്തിക്കുന്നു.കേരളത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് 100 കോടി.

തിരു: നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി ഒരുകോടി രൂപവീതം നല്‍കും. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന 82 സ്ഥാനാര്‍ഥികള്‍ക്കാണ് തുക വിതരണംചെയ്യുന്നത്. ആദ്യഗഡുവായി 60 ലക്ഷം വീതം തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. ഈ തുക പ്രത്യേക ദൂതന്മാര്‍ മുഖേന അതത് സ്ഥാനാര്‍ഥികള്‍ക്ക് ഉടനെ എത്തിക്കും. അതീവ രഹസ്യമായി പ്രത്യേക കേന്ദ്രങ്ങളില്‍ വച്ചാണ് തുക കൈമാറുന്നത്. പണം ഏറ്റുവാങ്ങിയ കെപിസിസി നേതൃത്വംതന്നെയാണ് സ്ഥാനാര്‍ഥികള്‍ക്ക് പണം എത്തിക്കുന്നതിന് ഏര്‍പ്പാട് ചെയ്യുന്നത്. മൊത്തം നൂറുകോടിയാണ് ഇത്തവണ ദേശീയനേതൃത്വം കേരള ഘടകത്തിന് കൈമാറുന്നതെന്നാണ് സൂചന. ചില പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് ഒരുകോടിയിലധികം നല്‍കും. ഇതു കൂടി കണക്കിലെടുത്താണ് 100 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വീതമാണ് എഐസിസി നല്‍കിയത്. ഇത് ഒരുകോടിയാക്കിയത് പണമൊഴുക്കി ഏത് വിധേനയും ഭരണം പിടിച്ചെടുക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ്. എഐസിസി വിഹിതത്തിന് പുറമെ കെപിസിസിയും സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേകം പണം നല്‍കും. കൂടാതെ സ്ഥാനാര്‍ഥികള്‍ സ്വന്തം നിലക്ക് വലിയ തോതില്‍ പിരിവും നടത്തുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്ര ഭീമമായ തുക സംസ്ഥാനത്ത് ഒഴുക്കുന്നത് ഇതാദ്യമാണ്. മുന്‍കാലങ്ങളില്‍ ജില്ലാകോഗ്രസ് കമ്മിറ്റികള്‍ മുഖാന്തരം പണം കൈമാറിയപ്പോള്‍ ചിലയിടങ്ങളില്‍ പണം കാണാതായ അവസ്ഥയുണ്ടായിരുന്നു. രേഖയിലില്ലാത്ത പണമായതിനാല്‍ ഇതുസംബന്ധിച്ച് പൊലീസ് കേസിനും സാധ്യമല്ല. ഇത് കണക്കിലെടുത്താണ് ഇത്തവണ സ്ഥാനാര്‍ഥികള്‍ക്ക് പണം നേരിട്ട് എത്തിക്കുന്നത്. പണത്തിനുപുറമെ രണ്ട് ഹെലികോപ്റ്ററും കോഗ്രസ് നേതൃത്വം സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ കയറി രമേശ് ചെന്നിത്തല പ്രചാരണവും തുടങ്ങിയിരുന്നു. ഒരുദിവസം ചുരുങ്ങിയത് കാല്‍ക്കോടി രൂപയാണ് ഒരു ഹെലികോപ്റ്ററിന്റെ വാടക. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കഴിയുന്നതുവരെ രണ്ട് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന് പത്ത് കോടിയിലേറെ രൂപ ചെലവാകും. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് കോടി വീതമാണ് എഐസിസി നല്‍കിയത്. ഈ തുക കൊണ്ടുവരുന്നതിനിടയില്‍ വടകര ലോക്സഭാസ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ദൂതന്‍ ഒരു പങ്ക് തട്ടിയെടുത്തത് കോഗ്രസില്‍ വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. എഐസിസിയുടെ വിഹിതം ആവശ്യമില്ലാത്ത ചില സമ്പന്ന സ്ഥാനാര്‍ഥികളും ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവരുടെ വിഹിതം കെപിസിസി നേതൃത്വം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് കോഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.എം രഘുനാഥ്

1 comment:

ജനശക്തി ന്യൂസ്‌ said...

ടു ജി സ്പെക്ട്രം അഴിമതി ഉള്‍പ്പെടെ കോടികള്‍ വെട്ടിച്ച കോണ്‍ഗ്രസ്സ് ,അഴിമതി തുക തിരെഞ്ഞെടുപ്പില്‍ കത്തിക്കുന്നു.കേരളത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് 100 കോടി.



തിരു: നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി ഒരുകോടി രൂപവീതം നല്‍കും. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന 82 സ്ഥാനാര്‍ഥികള്‍ക്കാണ് തുക വിതരണംചെയ്യുന്നത്. ആദ്യഗഡുവായി 60 ലക്ഷം വീതം തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. ഈ തുക പ്രത്യേക ദൂതന്മാര്‍ മുഖേന അതത് സ്ഥാനാര്‍ഥികള്‍ക്ക് ഉടനെ എത്തിക്കും. അതീവ രഹസ്യമായി പ്രത്യേക കേന്ദ്രങ്ങളില്‍ വച്ചാണ് തുക കൈമാറുന്നത്. പണം ഏറ്റുവാങ്ങിയ കെപിസിസി നേതൃത്വംതന്നെയാണ് സ്ഥാനാര്‍ഥികള്‍ക്ക് പണം എത്തിക്കുന്നതിന് ഏര്‍പ്പാട് ചെയ്യുന്നത്. മൊത്തം നൂറുകോടിയാണ് ഇത്തവണ ദേശീയനേതൃത്വം കേരള ഘടകത്തിന് കൈമാറുന്നതെന്നാണ് സൂചന. ചില പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് ഒരുകോടിയിലധികം നല്‍കും. ഇതു കൂടി കണക്കിലെടുത്താണ് 100 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വീതമാണ് എഐസിസി നല്‍കിയത്. ഇത് ഒരുകോടിയാക്കിയത് പണമൊഴുക്കി ഏത് വിധേനയും ഭരണം പിടിച്ചെടുക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ്. എഐസിസി വിഹിതത്തിന് പുറമെ കെപിസിസിയും സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേകം പണം നല്‍കും. കൂടാതെ സ്ഥാനാര്‍ഥികള്‍ സ്വന്തം നിലക്ക് വലിയ തോതില്‍ പിരിവും നടത്തുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്ര ഭീമമായ തുക സംസ്ഥാനത്ത് ഒഴുക്കുന്നത് ഇതാദ്യമാണ്. മുന്‍കാലങ്ങളില്‍ ജില്ലാകോഗ്രസ് കമ്മിറ്റികള്‍ മുഖാന്തരം പണം കൈമാറിയപ്പോള്‍ ചിലയിടങ്ങളില്‍ പണം കാണാതായ അവസ്ഥയുണ്ടായിരുന്നു. രേഖയിലില്ലാത്ത പണമായതിനാല്‍ ഇതുസംബന്ധിച്ച് പൊലീസ് കേസിനും സാധ്യമല്ല. ഇത് കണക്കിലെടുത്താണ് ഇത്തവണ സ്ഥാനാര്‍ഥികള്‍ക്ക് പണം നേരിട്ട് എത്തിക്കുന്നത്. പണത്തിനുപുറമെ രണ്ട് ഹെലികോപ്റ്ററും കോഗ്രസ് നേതൃത്വം സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ കയറി രമേശ് ചെന്നിത്തല പ്രചാരണവും തുടങ്ങിയിരുന്നു. ഒരുദിവസം ചുരുങ്ങിയത് കാല്‍ക്കോടി രൂപയാണ് ഒരു ഹെലികോപ്റ്ററിന്റെ വാടക.