Sunday, September 12, 2010

പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക്...

പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക്...
മുഖ്യമന്ത്രിക്ക് അങ്ങ് എഴുതിയ തുറന്നകത്ത് വായിച്ചു. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിനെ സംബന്ധിച്ച് അങ്ങേക്ക് പുതിയ ചില തിരിച്ചറിവുകളുണ്ടായി എന്നാണ് ഈ കത്ത് തെളിയിക്കുന്നത്. ഈ വകുപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ധാരണ ഏതു ചരിത്രഘട്ടത്തില്‍വച്ചാണ് തലതിരിഞ്ഞത് എന്ന ചോദ്യം പ്രസക്തമല്ലേ. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിലെ ഒന്നൊഴികെ എല്ലാ വ്യവസ്ഥയും ചെയ്യേണ്ടവയും പാലിക്കേണ്ടവയുമാണെന്ന് താങ്കള്‍ പറയുന്നു. ഇവ ലംഘിച്ചാല്‍ പിഴയോടുകൂടി രണ്ടുവര്‍ഷം തടവു കിട്ടുമെന്നും വാറന്റില്ലാതെ പൊലീസിന് അറസ്റുചെയ്യാമെന്നുമാണ് അങ്ങയുടെ വാദം. 2005 ഫെബ്രുവരി ഏഴിന് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് താങ്കള്‍ അയച്ച കത്തില്‍ പക്ഷേ, ഇതല്ല നിലപാട്. ബിആര്‍ എന്റര്‍പ്രൈസസ് കേസിലെ സുപ്രീംകോടതി വിധിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായമാണെന്നും നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും താങ്കള്‍ എഴുതിയിട്ടുണ്ട്. കേരള ലോട്ടറിനടത്തിപ്പില്‍ നേരിടുന്ന പ്രശ്നങ്ങളും നിയമവിരുദ്ധമായി നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ സൃഷ്ടിക്കുന്ന ആപല്‍ക്കരമായ സാഹചര്യവും ചൂണ്ടിക്കാട്ടുന്നു എന്ന സൂചനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പ് നഗ്നമായി ലംഘിച്ചാണ് മേഘാലയ, അരുണാചല്‍ പ്രദേശ്, സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറികള്‍ നടത്തുന്നതെന്നും നിയമലംഘനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന കത്തുകള്‍ 12-01-2004, 23-08-2004 തീയതികളില്‍ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും താങ്കള്‍ പരാമര്‍ശിക്കുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൂടി കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ആ കത്ത് താങ്കള്‍ അവസാനിപ്പിക്കുന്നത്. ശിവരാജ് പാട്ടീലില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാത്തതു കൊണ്ട് 2005 ഏപ്രില്‍ ആറിന് അങ്ങ് പ്രധാനമന്ത്രിക്ക് കത്തെഴുതി. കേന്ദ്ര ലോട്ടറിനിയമത്തിന്റെ ആത്മാവും ഹൃദയവും അതിന്റെ നാലാംവകുപ്പാണെന്ന കാവ്യാത്മകമായ പരാമര്‍ശം അതിലുണ്ട്. അന്യസംസ്ഥാന ലോട്ടറികള്‍ ഈ വകുപ്പ് നഗ്നമായി ലംഘിക്കുന്നുവെന്നും അക്കാര്യം വിശദമായ റിപ്പോര്‍ട്ട് സഹിതം പലതവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഈ കത്തില്‍ സൂചിപ്പിക്കുന്നു. തുറന്ന കത്തിലും അടച്ച കത്തിലും രണ്ടു നിലപാട് എങ്ങനെ വന്നു? നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയെങ്കില്‍ എന്തിനായിരുന്നു, അങ്ങ് ഈ കത്തുകളെഴുതിയത്. ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പ് ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അങ്ങേക്ക് ഒരു സംശയവുമില്ലായിരുന്നു. പിന്നെ എവിടെവച്ചാണ് നാലാംവകുപ്പിനെക്കുറിച്ച് താങ്കള്‍ക്ക് പുതിയ തിരിച്ചറിവുണ്ടായത്? നികുതി കുത്തനെ കൂട്ടി യുഡിഎഫ് അന്യസംസ്ഥാന ലോട്ടറികളെ 'വരിഞ്ഞുമുറുക്കി'യെന്നാണ് തുറന്ന കത്തില്‍ അങ്ങ് അവകാശപ്പെടുന്നത്. താങ്കളുടെ കാലത്ത് സാധാരണ നറുക്കിന് രണ്ടരലക്ഷവും ബമ്പര്‍ നറുക്കിന് 10 ലക്ഷവുമായിരുന്നു നികുതി. ഇപ്പോഴത് ഏഴുലക്ഷവും 17 ലക്ഷവുമാണ്. ഇനിയും ഉയര്‍ത്താന്‍ ഓര്‍ഡിനന്‍സും തയ്യാറായിവരുന്നു. ഇതിലേതാണ് യഥാര്‍ഥ 'വരിഞ്ഞുമുറുക്കല്‍'? യുഡിഎഫിന്റെ കാലത്ത് മുന്നൂറിലധികം റെയ്ഡും 544 പൊലീസ് കേസും എടുത്തെന്ന് തുറന്ന കത്തില്‍ അങ്ങ് ഊറ്റംകൊള്ളുന്നു. അവയില്‍ ചില കേസ് കോടതിയലക്ഷ്യമായെന്നും ചീഫ് സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടായെന്നും ഒഴുക്കന്‍മട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ചിലത് കോടതിയലക്ഷ്യമായപ്പോള്‍, അതിന്റെ മറവില്‍ ആകെയെടുത്ത 544 കേസും ആവിയാക്കിയ മായാജാലത്തിന്റെ പൊരുളെന്താണെന്ന് അങ്ങ് ഏതു കാലത്ത് തുറന്നുപറയും? സുപ്രീംകോടതിയുടെ നിര്‍ദേശത്തെ മറികടന്ന്, കോടതിയലക്ഷ്യം ക്ഷണിച്ചുവരുത്തുംവിധം നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയത് ആരാണ്? ചീഫ് സെക്രട്ടറിയെ സുപ്രീംകോടതിയുടെ പ്രതിക്കൂട്ടിലെത്തിച്ച നാടകത്തിന് തിരക്കഥയെഴുതിയത് ആരാണ്? എടുത്ത നടപടികളൊക്കെ പിന്‍വലിക്കുമെന്നും ഇനിയൊരു നടപടിയും സ്വീകരിക്കില്ലെന്നുമുള്ള അതിവിചിത്രമായ ഉറപ്പ് സുപ്രീംകോടതിക്ക് നല്‍കിക്കൊണ്ട് ആരെയൊക്കെയാണ് രക്ഷിച്ചെടുത്തത്? ഈ നാടകത്തിന്റെ മറവില്‍ കൈമറിഞ്ഞ കോടികളെത്ര? പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടീ, ഈ ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അങ്ങേക്ക്് സംവാദങ്ങളില്‍നിന്ന് ഒളിച്ചോടിയേ മതിയാകൂ. പത്രസമ്മേളനങ്ങളും പൊതുയോഗങ്ങളും തുറന്ന കത്തെഴുത്തുമാണ് അങ്ങയെ സംബന്ധിച്ച സുരക്ഷിതമായ മാര്‍ഗങ്ങള്‍. നേര്‍ക്കുനേരെ വന്ന് സംസാരിക്ക്, എന്ന തോമസ് ഐസക്കിന്റെ വെല്ലുവിളി നേരിടാന്‍ താങ്കള്‍ക്കാകില്ല. മുഖ്യമന്ത്രിയായിരിക്കെ താങ്കള്‍ എഴുതിയ രണ്ടു കത്ത്, യുഡിഎഫ് ഭരണകാലത്ത് കേന്ദ്രത്തിന് ഹാജരാക്കിയ വെല്‍ ഡോക്യുമെന്റഡ് റിപ്പോര്‍ട്ടുകള്‍ ഇവയെ സംബന്ധിച്ച് ഒരു ചോദ്യത്തിനും മറുപടി പറയാതെ ഒരുപാട് കാലം ഒളിച്ചുകളിക്കാമെന്ന് അങ്ങ് കരുതരുത്.
എം എ അനസ് മോന്‍, പനമറ്റം

1 comment:

ജനശക്തി ന്യൂസ്‌ said...

പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക്...

മുഖ്യമന്ത്രിക്ക് അങ്ങ് എഴുതിയ തുറന്നകത്ത് വായിച്ചു. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിനെ സംബന്ധിച്ച് അങ്ങേക്ക് പുതിയ ചില തിരിച്ചറിവുകളുണ്ടായി എന്നാണ് ഈ കത്ത് തെളിയിക്കുന്നത്. ഈ വകുപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ധാരണ ഏതു ചരിത്രഘട്ടത്തില്‍വച്ചാണ് തലതിരിഞ്ഞത് എന്ന ചോദ്യം പ്രസക്തമല്ലേ. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിലെ ഒന്നൊഴികെ എല്ലാ വ്യവസ്ഥയും ചെയ്യേണ്ടവയും പാലിക്കേണ്ടവയുമാണെന്ന് താങ്കള്‍ പറയുന്നു. ഇവ ലംഘിച്ചാല്‍ പിഴയോടുകൂടി രണ്ടുവര്‍ഷം തടവു കിട്ടുമെന്നും വാറന്റില്ലാതെ പൊലീസിന് അറസ്റുചെയ്യാമെന്നുമാണ് അങ്ങയുടെ വാദം. 2005 ഫെബ്രുവരി ഏഴിന് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് താങ്കള്‍ അയച്ച കത്തില്‍ പക്ഷേ, ഇതല്ല നിലപാട്. ബിആര്‍ എന്റര്‍പ്രൈസസ് കേസിലെ സുപ്രീംകോടതി വിധിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായമാണെന്നും നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും താങ്കള്‍ എഴുതിയിട്ടുണ്ട്. കേരള ലോട്ടറിനടത്തിപ്പില്‍ നേരിടുന്ന പ്രശ്നങ്ങളും നിയമവിരുദ്ധമായി നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ സൃഷ്ടിക്കുന്ന ആപല്‍ക്കരമായ സാഹചര്യവും ചൂണ്ടിക്കാട്ടുന്നു എന്ന സൂചനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പ് നഗ്നമായി ലംഘിച്ചാണ് മേഘാലയ, അരുണാചല്‍ പ്രദേശ്, സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറികള്‍ നടത്തുന്നതെന്നും നിയമലംഘനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന കത്തുകള്‍ 12-01-2004, 23-08-2004 തീയതികളില്‍ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും താങ്കള്‍ പരാമര്‍ശിക്കുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൂടി കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ആ കത്ത് താങ്കള്‍ അവസാനിപ്പിക്കുന്നത്. ശിവരാജ് പാട്ടീലില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാത്തതു കൊണ്ട് 2005 ഏപ്രില്‍ ആറിന് അങ്ങ് പ്രധാനമന്ത്രിക്ക് കത്തെഴുതി. കേന്ദ്ര ലോട്ടറിനിയമത്തിന്റെ ആത്മാവും ഹൃദയവും അതിന്റെ നാലാംവകുപ്പാണെന്ന കാവ്യാത്മകമായ പരാമര്‍ശം അതിലുണ്ട്. അന്യസംസ്ഥാന ലോട്ടറികള്‍ ഈ വകുപ്പ് നഗ്നമായി ലംഘിക്കുന്നുവെന്നും അക്കാര്യം വിശദമായ റിപ്പോര്‍ട്ട് സഹിതം പലതവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഈ കത്തില്‍ സൂചിപ്പിക്കുന്നു. തുറന്ന കത്തിലും അടച്ച കത്തിലും രണ്ടു നിലപാട് എങ്ങനെ വന്നു? നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയെങ്കില്‍ എന്തിനായിരുന്നു, അങ്ങ് ഈ കത്തുകളെഴുതിയത്. ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പ് ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അങ്ങേക്ക് ഒരു സംശയവുമില്ലായിരുന്നു. പിന്നെ എവിടെവച്ചാണ് നാലാംവകുപ്പിനെക്കുറിച്ച് താങ്കള്‍ക്ക് പുതിയ തിരിച്ചറിവുണ്ടായത്? നികുതി കുത്തനെ കൂട്ടി യുഡിഎഫ് അന്യസംസ്ഥാന ലോട്ടറികളെ 'വരിഞ്ഞുമുറുക്കി'യെന്നാണ് തുറന്ന കത്തില്‍ അങ്ങ് അവകാശപ്പെടുന്നത്. താങ്കളുടെ കാലത്ത് സാധാരണ നറുക്കിന് രണ്ടരലക്ഷവും ബമ്പര്‍ നറുക്കിന് 10 ലക്ഷവുമായിരുന്നു നികുതി.