Sunday, September 12, 2010

മാവോയിസ്റ് ഭീകരത

മാവോയിസ്റ് ഭീകരത

ഒരുവിഭാഗം ബുദ്ധിജീവികള്‍ മാവോയിസ്റുകളെ പിന്തുണയ്ക്കുകയാണ്. 1960കളിലെയും '70കളിലെയും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്നാണ് സിപിഐ (മാവോയിസ്റ്) അവകാശപ്പെടുന്നത്. അന്ന് ആ പ്രസ്ഥാനം ഭരണകൂടത്തിനെതിരെ സായുധസമരം നടത്തി ഇന്ത്യയില്‍ ചൈനീസ് വിപ്ളവത്തെ അന്ധമായി അനുകരിക്കാനാണ് ശ്രമിച്ചത്. 'ചൈനയുടെ ചെയര്‍മാന്‍, നമ്മുടെ ചെയര്‍മാന്‍' എന്നായിരുന്നു അവരുടെ മുദ്രാവാക്യം. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ഒരു വലിയ വിഭാഗം നക്സലൈറ്റുകള്‍ക്ക് തെറ്റ് ബോധ്യമായി. സിപിഐ (എംഎല്‍) ലിബറേഷന്‍, സിപിഐ (എംഎല്‍) ഡെമോക്രസി തുടങ്ങിയ പാര്‍ടികള്‍ സായുധസമരം ഉപേക്ഷിക്കുകയും പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുകയും ചെയ്തു. നേപ്പാളിലെ മാവോയിസ്റുകള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെട്ടു. ഒരു റിപ്പബ്ളിക്കന്‍ ഭരണഘടനയ്ക്ക് രൂപംനല്‍കാനുള്ള പ്രക്രിയയിലാണ് നേപ്പാളിലെ മാവോയിസ്റ്റുകള്‍. എന്നാല്‍, ഇന്ത്യന്‍ മാവോയിസ്റുകള്‍, നിരപരാധികളായ ദരിദ്രരെ 'പൊലീസ് ഒറ്റുകാരെ'ന്ന് മുദ്രകുത്തി നിഷ്ഠുരമായി കൊലപ്പെടുത്തുകയാണ്. ഫോറസ്റ് കോട്രാക്ടര്‍മാരില്‍നിന്നും നിയമവിരുദ്ധ ഖനി ഉടമകളില്‍നിന്നും പണം വാങ്ങുന്നു. അഴിമതിക്കാരായ ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി അവരുമായി കരാറുകളില്‍ ഏര്‍പ്പെടുന്നു. ഇങ്ങനെ ജീര്‍ണിച്ച് അധഃപതിച്ചവരാണ് ഇന്ത്യന്‍ മാവോയിസ്റ്റുകള്‍. കപട വിപ്ളവ മുദ്രാവാക്യങ്ങള്‍ ഉരുവിട്ടുകൊണ്ട് ഈ നിഹിലിസ്റ് അരാജകവാദികള്‍ ഗിരിവര്‍ഗ ജനതയെ ചൂഷണം ചെയ്യുകയാണ്. ഗിരിവര്‍ഗ ജനതയുടെ ന്യായവും ജനാധിപത്യപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി ബഹുജനമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നത് തടയുകയാണ്. പശ്ചിമ മിഡ്നാപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളിലെ ഗിരിവര്‍ഗക്കാര്‍ അധിവസിക്കുന്ന വനപ്രദേശങ്ങളില്‍ സിപിഐ എമ്മിന്റെ താഴെ തലങ്ങളിലുള്ള പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മാവോയിസ്റുകള്‍ തൃണമൂല്‍ കോഗ്രസുമായി കൂട്ടുചേര്‍ന്നിരിക്കുകയാണ്. ഈ മൂന്നു ജില്ലയിലായി 2004 മെയ് മാസത്തിനു ശേഷം നൂറ്റമ്പതിലധികം സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും മാവോയിസ്റുകള്‍ കൊന്നൊടുക്കി. ഇവരില്‍ ഏറെപ്പേരും ദളിത്-ആദിവാസി കുടുംബങ്ങളില്‍നിന്നുള്ള ദരിദ്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. 2008 നവംബറില്‍ പശ്ചിമ മിഡ്നാപ്പുരില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കുഴിബോംബു സ്ഫോടനത്തിലൂടെ വധിക്കാന്‍ ശ്രമിച്ചു. മാവോയിസ്റുകള്‍ക്കെതിരായ സുരക്ഷാസേനയുടെ നടപടികള്‍ക്കിടെ നിരപരാധികള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. വനവാസികളായ ആളുകള്‍ക്ക് പട്ടയം നല്‍കല്‍, തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കല്‍, പൊതുവിതരണ കേന്ദ്രങ്ങള്‍ തുറക്കല്‍, ഗിരിവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്, ഗിരിവര്‍ഗ ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പ്രാദേശിക ജനവിഭാഗങ്ങള്‍ മാവോയിസ്റ്റുകളെ എതിര്‍ക്കുകയും സുരക്ഷാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുമുണ്ട്. സുരക്ഷാസേനയുടെയും ഗ്രാമീണരുടെയും ശക്തമായ ഇടപെടലുണ്ടായതോടെ മാവോയിസ്റുകളുടെ കരുത്തു ക്ഷയിക്കുകയാണ്. നിരവധി കേഡര്‍മാര്‍ അറസ്റിലാകുകയോ കീഴടങ്ങുകയോ ചെയ്തു

1 comment:

ജനശക്തി ന്യൂസ്‌ said...