Thursday, September 09, 2010

മദ്യദുരന്തം കോണ്‍ഗ്രസ്സ് സൃഷ്ടിയോ....ഇതിന്റെ പിന്നില്‍ ചിറ്റൂര്‍ എം എല്‍ എ കെ. അച്യുതനോ ???അന്വേഷണം പുരോഗമിക്കുന്നു.....

പാലക്കാട്: ഇരുപത്തിആറൂ പേരുടെ മരണത്തിനിടയാക്കിയ വിഷക്കളള് വിതരണം ചെയ്തത് ചിറ്റൂരില്‍ നിന്നാണെന്ന് വ്യക്തമായതോടെ പ്രതിക്കൂട്ടിലായത് കോഗ്രസ് നേതാവ്. നാലാം ഗ്രൂപ്പുകാരനായ കോഗ്രസ് നേതാവിന്റെയും കുടുംബാംഗങ്ങളുടെയും നിയന്ത്രണത്തില്‍ ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍ മേഖലകളില്‍ 34 കള്ള്ഷാപ്പുകളുണ്ട്. ഈ ഷാപ്പുകളുടെ പരിധിയില്‍ നിന്നാണ് കള്ള് കൊണ്ടുപോകുന്നത്. ഇയാളുടെ മകനായ യൂത്ത് കോഗ്രസ് നേതാവിന്റെ നിയന്ത്രണത്തില്‍ ചിറ്റൂരില്‍ ഏഴും കൊല്ലങ്കോട് പതിനഞ്ചും, ആലത്തൂരില്‍ അഞ്ചും ഷാപ്പുകള്‍ ഉണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് പുറമെ നേതാവിന്റെ സഹോദരന്‍ പെര്‍മിറ്റ് വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരനാണ്. ഇത്തരത്തില്‍ ബിനാമി ഇടപാടിലൂടെ കള്ള്വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കോഗ്രസ് നേതാവ് തന്റെ പങ്ക് പുറത്താവുമോ എന്ന ആശങ്കയിലാണ്. മറ്റ് ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകണമെങ്കില്‍ തെങ്ങ് എവിടെയാണോ ചെത്തുന്നത് അവിടെയുള്ള ഷാപ്പിന്റെ അനുമതികൂടി വേണം. ഷാപ്പ് നേതാവിന്റെ അനുയായികളുടേതായതിനാല്‍ കള്ള് വാങ്ങാന്‍ വരുന്നവരോട് നേതാവിനെ കണ്ട് സംസാരിക്കാന്‍ അനുയായികള്‍ (ലൈസന്‍സികള്‍) പറയും. നേതാവിനെ കണ്ടാല്‍ കരാറുണ്ടാക്കും. ഒരു ലിറ്റര്‍ കള്ളിന് രണ്ട് രൂപ കമീഷനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാദ നായകനായ കോഗ്രസ് നേതാവിന്റെ വീടിനോടുചേര്‍ന്ന കള്ള് ഗോഡൌണിലാണ് മായം ചേര്‍ക്കുന്നതെന്നാണ് സൂചന. ഇവിടെനിന്നാണ് കേരളത്തിലെ 13 ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നത്. കുറ്റിപ്പുറത്ത് വ്യാജ കള്ള് വിറ്റ കേസില്‍ അറസ്റ്റിലായ ദ്രവ്യന്‍ അന്വേഷകസംഘത്തോട് പറഞ്ഞത് സ്പരിറ്റ് തത്തമംഗലത്തുനിന്നാണ് ലഭിച്ചതെന്നാണ്. ഇത് വിരല്‍ ചൂണ്ടുന്നത് കോഗ്രസ് നേതാവിന്റെ പങ്കിലേക്കാണ്. ചിറ്റൂരിലെ ഷാപ്പുകളേറെയും കോഗ്രസ് നേതാക്കളുടെതാണ്. ഇവിടെ വ്യാജക്കള്ള് നിര്‍മിച്ച് വിറ്റ് ആദ്യം അറസ്റ്റിലായതും കോഗ്രസുകാര്‍തന്നെ. വ്യാജ കള്ള് നിര്‍മിക്കുന്നതറിഞ്ഞ് മൂന്നു മാസം മുമ്പ് എക്സെസ് കമീഷണര്‍ നേരിട്ടെത്തി കുറ്റിപ്പള്ളം ഷാപ്പില്‍നിന്ന് കോഗ്രസ് നേതാവ് അയ്യാസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നു. ചിറ്റൂര്‍ റേഞ്ചിലെ 90 ഷാപ്പുകളിലെ 80 ഉം കോഗ്രസുകാരുടേതാണ്. കൊഴിഞ്ഞാമ്പാറയിലെ കോഗ്രസ്സിന്റെ ജില്ലാ നേതാവ് ബിനാമികളെ ഉപയോഗിച്ച് അതിര്‍ത്തിയിലെ എല്ലപ്പട്ടമ്മന്‍കോവില്‍, ഒഴലപ്പതി, നടുപ്പുണി, കരിമണ്ണ്, നീലംകാച്ചി, പുതൂര്‍ എന്നിവിടങ്ങില്‍ ഷാപ്പുകള്‍ നടത്തുന്നു. ഈ നേതാവ് സ്പിരിറ്റ് രാജാവായിരുന്ന കോയമ്പത്തൂര്‍ ഈശ്വരമൂര്‍ത്തിയുടെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. കര്‍ണാടകയിലെ മലയാളി ബന്ധമുള്ള ഡിസ്റ്റിലറി ഉടമയായ കോഗ്രസ് എംഎല്‍എയുടെ ആളുകള്‍ക്ക് സ്പിരിറ്റ് കടത്താനും ഈ നേതാവ് കൂട്ടു നിന്നിട്ടുണ്ട്്.

2 comments:

ജനശക്തി ന്യൂസ്‌ said...

chithrakaran:ചിത്രകാരന്‍ said...

സ്വന്തം വിഴുപ്പ് ആരുടേയെങ്കിലും തലയിലേക്ക് എറിയുന്ന സൂത്രം കൊള്ളാം :)