Thursday, July 29, 2010

സമൂഹത്തില്‍ നാശം വിതക്കുന്ന വിഷവിത്തുകളെയും രക്ത ദാഹികളെയും അനുകൂലിക്കുന്നവര്‍ മനുഷ്യരല്ല തീര്‍ച്ച...

സമൂഹത്തില്‍ നാശം വിതക്കുന്ന വിഷവിത്തുകളെയും രക്ത ദാഹികളെയും അനുകൂലിക്കുന്നവര്‍ മനുഷ്യരല്ല തീര്‍ച്ച...


1995 ഡിസംബര്‍ 29ന് വാടാനപ്പള്ളിയില്‍ രാജീവിനെ കൊലപ്പെടുത്തി. 1996 ആഗസ്ത് 9ന് തൃശൂര്‍ ജില്ലയിലെ മതിലകത്ത് സന്തോഷിനെ കൊലപ്പെടുത്തി. 1998 നവംബര്‍ 16ന് തൃശൂര്‍ പഴയന്നൂരിലെ മുഹമ്മദ് ഉപ്പാപ്പ എന്ന സിദ്ധനെ കൊലപ്പെടുത്തി. 2001ല്‍ എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് കലാധരനെ ആക്രമിക്കുകയും കൊലപ്പെടുത്തിയശേഷം വലതു കൈപ്പത്തി വെട്ടിമാറ്റുകയുംചെയ്തു. 2002 ജൂലൈ 18ന് പുനലൂരില്‍ എം എ അഷറഫിനെ കൊലപ്പെടുത്തി. 2004ല്‍ വടക്കേക്കാട്ടില്‍ മണികണ്ഠനെ വെട്ടിക്കൊന്നു. 2004 നവംബര്‍ 19ന് തൃശൂര്‍ വാടാനപ്പള്ളിയില്‍ ഉദയനെന്നയാളെ കൊലപ്പെടുത്തി. 2005 മാര്‍ച്ച് പത്തിന് കണ്ണൂര്‍ ജില്ലയിലെ പുന്നാട് വച്ച് അശ്വനികുമാറിനെ ബസില്‍ സഞ്ചരിക്കവെ കൊലപ്പെടുത്തി. 2006 മെയ് ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ സുനില്‍കുമാറിനെ ബസില്‍ സഞ്ചരിക്കവെ കൊലപ്പെടുത്തി. 2006 ഡിസംബര്‍ അഞ്ചിന് കണ്ണൂര്‍ സിറ്റിയില്‍ വിനോദിനെ കൊലപ്പെടുത്തി. 2007 ജനുവരി 26ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ രവീന്ദ്രനെ വെട്ടിക്കൊന്നു. 2007 മാര്‍ച്ച് 16ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ലക്ഷ്മണനെ കൊലപ്പെടുത്തി. 2007 ഡിസംബര്‍ 23ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് വിനോദിനെ വെട്ടിക്കൊന്നു. 2008 ഏപ്രില്‍ 14ന് കാസര്‍കോട്ട് വച്ച് സന്ദീപിനെ കൊലപ്പെടുത്തി. 2008 ഏപ്രില്‍ 17ന് കാസര്‍കോട്ട് വച്ച് അഡ്വ. സുഹാസിനെ വെട്ടിക്കാന്നു. 2008ല്‍ കണ്ണൂര്‍ മാഹിയിലെ യു കെ സലീമിനെ കൊലപ്പെടുത്തി. 2008 ഡിസംബര്‍ 17ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ സജീവനെ വെട്ടിക്കൊന്നു. 2008 ആഗസ്ത് 21ന് തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ ബൈജുവിനെ കൊലപ്പെടുത്തി. 2008 ആഗസ്ത് 24ന് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നിലെ ചാക്കാട് ദിലീപനെ വെട്ടിക്കൊന്നു. 2009 മെയ് 13ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ സ്വദേശി വിനീഷിനെ വെട്ടിക്കൊന്നു. 2009 ഒക്ടോബര്‍ 23ന് തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് ബിജേഷിനെ വെട്ടിക്കൊന്നു. പതിനാലു വര്‍ഷത്തിനിടയില്‍ എന്‍ഡിഎഫ് മതതീവ്രവാദിസംഘം കൊലപ്പെടുത്തിയവരുടെ പേരുകളാണ് മുകളില്‍. അതില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയമില്ലാത്തവരുണ്ട്. ഹിന്ദുവും മുസല്‍മാനുമുണ്ട്. താലിബാന്‍ വധശിക്ഷാ കോടതിയുടെ വിധിക്ക് വിധേയരായവരാണ് ഇവരെല്ലാം. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം ആര്‍എസ്എസിന്റെ മറുപതിപ്പായി പിറന്നുവീണ സംഘടനയാണ് ഇത്. 1993ലാണ് ജനനം. ആര്‍എസ്എസിനെ അനുകരിക്കാനാണ് സംഘടന ശ്രമിച്ചത്. ആര്‍എസ്എസ് റൂട്ടുമാര്‍ച്ചും കൊലനടത്തുന്ന രീതിയും രഹസ്യസ്വഭാവവും ശാഖകളിലെ വ്യായാമമുറകളും എല്ലാം അനുകരിക്കുന്ന സംഘടനാശൈലിയാണ് ഇവര്‍ സ്വീകരിച്ചത്.

No comments: