Monday, January 18, 2010

വിടവാങ്ങിയ ജ്യോതിബാസു

വിടവാങ്ങിയ ജ്യോതിബാസു


ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ജനകീയമായ മുഖങ്ങളിലൊന്നാണ് ജ്യോതിബാസു എന്ന കുലപതിയുടെ വിടവാങ്ങലിലൂടെ ഭൂതകാലത്തേക്കു മറയുന്നത്. സിപിഎമ്മിന്റെ ആരംഭം മുതല്‍ തന്റെ മരണം വരെ അതിന്റെ പരമോന്നതസമിതിയായ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന ജ്യോതിബാസുവിന്റെ നിര്യാണം ഒരു കാലഘട്ടത്തിന്റെ വിടപറയലായി മാറുന്നു. തുടര്‍ച്ചയായി 23 വര്‍ഷം ബംഗാള്‍ ഭരിച്ച ജ്യോതിബാസു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ആളെന്ന നിലയിലും ഓര്‍മിക്കപ്പെടും. ചരിത്രപരമായ മണ്ടത്തരം എന്ന് അദ്ദേഹം തന്നെ പിന്നീടു വിശേഷിപ്പിച്ച തീരുമാനത്തിലൂടെ പാര്‍ട്ടി തടയിട്ടെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിനടുത്തുവരെയെത്തിയ കമ്യൂണിസ്റ് നേതാവ് എന്ന വിശേഷണവും ബാസുവിന് അവകാശപ്പെട്ടതാണ്. തീര്‍ച്ചയായും ഒരു യുഗാന്ത്യമാണ് വയോധികനായ ഈ നേതാവിന്റെ വിയോഗത്തിലൂടെ സംഭവിക്കുന്നത്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെങ്കിലും.
പ്രത്യയശാസ്ത്രത്തിന്റെ അളവുകോലുകള്‍ കൊണ്ടളന്നാല്‍ പിടികിട്ടുന്ന വ്യക്തിത്വമായിരുന്നില്ല ബംഗാളികള്‍ ആദരപൂര്‍വം ജ്യോതിദാ എന്നു വിളിച്ചിരുന്ന ജ്യോതിബാസുവിന്റേത്. ഒരു അഭിജാത കുടുംബത്തില്‍ പിറന്ന അദ്ദേഹം കോല്‍ക്കത്തയിലെ ലൊറേറ്റോ കിന്‍ഡര്‍ ഗാര്‍ട്ടനിലും സെന്റ് സേവ്യേഴ്സ് സ്കൂളിലും വിദ്യാഭ്യാസം നിര്‍വഹിച്ചു. ലണ്ടനിലെ മിഡില്‍ ടെംപിളില്‍ നിയമപഠനം പൂര്‍ത്തിയാക്കി ബാരിസ്ററായി. ഇന്ത്യയില്‍ തിരിച്ചെത്തി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജ്യോതിബാസു പിന്നീട് ബംഗാളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകവാഹകനായി മാറിയതില്‍ വൈരുധ്യങ്ങള്‍ കണ്ടവരുണ്ട്. ദേശീയ രാഷ്ട്രീയത്തിന് ഇടതുപക്ഷം സംഭാവന ചെയ്ത ഏറ്റവും അതികായനായ ബാസുവിന്റെ വ്യക്തിത്വം കമ്യൂണിസത്തിന്റെ പരിമിതികളെ മറികടന്ന സന്ദര്‍ഭങ്ങളുമുണ്ടായി. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ വന്ന സന്ദര്‍ഭത്തില്‍ കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെപ്പറ്റി ആലോചന മുറുകിയപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിക്കപ്പെട്ട പേരുകളിലൊന്ന് ജ്യോതിബാസുവിന്റേതായിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച ബാസുവിനെ പിന്താങ്ങാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിപോലും അന്നു സന്നദ്ധത സൂചിപ്പിച്ചതാണ്. എന്നാല്‍ മറ്റുള്ളവര്‍ക്കു പിടികിട്ടാത്ത പ്രത്യയശാസ്ത്ര ന്യായങ്ങള്‍ നിരത്തി സിപിഎം തന്നെ അതിനു തടയിട്ടപ്പോള്‍ തന്റെ അതൃപ്തി തുറന്നുപറയാന്‍ പാര്‍ട്ടി അച്ചടക്കം അദ്ദേഹത്തിനു തടസമായില്ല. ചരിത്രപരമായ മണ്ടത്തരമെന്ന് പാര്‍ട്ടി തീരുമാനത്തെ ബാസു വിശേഷിപ്പിച്ചെങ്കിലും ആ തീരുമാനം രാജ്യത്തിന് അത്ര മണ്ടത്തരമായി അനുഭവപ്പെട്ടില്ല എന്നതു മറ്റൊരു കാര്യം. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയ ഇടതുപക്ഷം ആണവക്കരാറിന്റെ പേരിലും മറ്റും കേന്ദ്ര സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്നത് രാജ്യം കണ്ടതാണ്. അപ്പോള്‍ ഒരു സിപിഎം പ്രധാനമന്ത്രി തന്നെ രാജ്യം ഭരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നത് ആലോചനാമൃതം തന്നെ!
പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ പുറമേ ഭാവിക്കാത്ത സൌമ്യഭാവമായിരുന്നു ബാസുവിന്റെ മുഖമുദ്ര. രണ്ടര ദശാബ്ദത്തോളം ദീര്‍ഘിച്ച മുഖ്യമന്ത്രി പദവി ബംഗാള്‍ ഭരണകൂടത്തിന്റെ പ്രതീകമായി അദ്ദേഹത്തെ മാറ്റുകയും ചെയ്തു. ദുരിതക്കടലായ ബംഗാളില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ ദീര്‍ഘകാലത്തെ ഭരണം കൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സാമാന്യജനങ്ങളുടെ വലിയ പ്രതീക്ഷകളോടു പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്േടാ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ചരിത്രമാണ്. ബംഗാളില്‍നിന്നു തൊഴില്‍തേടി കേരളത്തിലേക്കു കൂട്ടമായെത്തുന്ന പാവങ്ങളുടെ ചിത്രം സുവര്‍ണബംഗാളിനെപ്പറ്റി അത്ര സുന്ദരമായ ചിത്രമൊന്നുമല്ല നമുക്കു നല്‍കുന്നത്. രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനമായി ബംഗാള്‍ തുടരുമ്പോള്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പരാജയമാണ് അവിടെ തെളിയുന്നതെന്നു പറയുന്നതല്ലേ കൂടുതല്‍ ശരി? ബാസുവിനെപ്പോലെ ഉന്നത കുടുംബങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് മികച്ച സ്കൂളുകളില്‍ പഠിക്കാന്‍ കഴിയുമെങ്കിലും ബംഗാളിലെ സാധാരണക്കാരും ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരും വിദ്യാഭ്യാസപരമായി ഇപ്പോഴും വളരെ പിന്നോക്കാവസ്ഥയില്‍ തന്നെയാണ്. ഉന്തുവണ്ടിക്കാരുടെയും തോട്ടിപ്പണിക്കാരുടേയും ഭിക്ഷക്കാരുടേയും നഗരമായ കോല്‍ക്കത്തയുടെ മുഖം വളരെയൊന്നും സുന്ദരമാക്കാന്‍ തുടര്‍ച്ചയായ ഇടതുപക്ഷ ഭരണത്തിനു കഴിഞ്ഞിട്ടില്ല. ഇതൊക്കെയാണെങ്കിലും ബംഗാളി വികാരം പ്രോജ്വലിപ്പിച്ചു ജനങ്ങളെ കൂടെനിര്‍ത്താന്‍ ബാസുവിന്റെ സാന്നിധ്യം ധാരാളമായിരുന്നു. മനുഷ്യരിലെ നന്മ തിരിച്ചറിഞ്ഞ് അംഗീകരിക്കാനുള്ള സന്നദ്ധത മറ്റു പല മാര്‍ക്സിസ്റ് നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ നന്മകള്‍ അംഗീകരിക്കാന്‍ പല മാര്‍ക്സിസ്റ് നേതാക്കളും മടിക്കുമ്പോള്‍, കോല്‍ക്കത്ത പ്രവര്‍ത്തനരംഗമാക്കിയ അഗതികളുടെ അമ്മ മദര്‍ തെരേസയുടെ മഹത്വം തിരിച്ചറിഞ്ഞ് ആദരിക്കാന്‍ ബംഗാള്‍ മുഖ്യമന്തിയായിരുന്ന ബാസു തയാറായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മദറിന്റെ മരണാനന്തര ചടങ്ങുകള്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്ന രീതിയില്‍ ഭംഗിയായി നടത്തുന്നതില്‍ അദ്ദേഹം നല്‍കിയ സഹകരണവും ശ്ളാഘനീയമാണ്. ഇങ്ങനെ പാര്‍ട്ടിക്കു പുറത്തുള്ള ആളുകളിലും ആദരം ജനിപ്പിച്ച ബാസുവിന്റെ വേര്‍പാട് ഇപ്പോള്‍ത്തന്നെ കുഴപ്പത്തിലായ ബംഗാളിലെ ഇടതുപക്ഷത്തിന് കനത്ത നഷ്ടമാകും എന്നതില്‍ സംശയമൊന്നുമില്ല. ബാസുവിന് പകരം വയ്ക്കാവുന്ന ഒരു നേതാവ് അടുത്തകാലത്തെങ്ങും ബംഗാളില്‍ നിന്ന് ഉയര്‍ന്നുവരുമെന്നും പ്രതീക്ഷിക്കാനാവില്ല. ഒരു അധ്യായം അടയുകയാണ്.
മുഖപ്രസംഗം. ദീപിക

4 comments:

ജനശക്തി ന്യൂസ്‌ said...

വിടവാങ്ങിയ ജ്യോതിബാസു
ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ജനകീയമായ മുഖങ്ങളിലൊന്നാണ് ജ്യോതിബാസു എന്ന കുലപതിയുടെ വിടവാങ്ങലിലൂടെ ഭൂതകാലത്തേക്കു മറയുന്നത്. സിപിഎമ്മിന്റെ ആരംഭം മുതല്‍ തന്റെ മരണം വരെ അതിന്റെ പരമോന്നതസമിതിയായ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന ജ്യോതിബാസുവിന്റെ നിര്യാണം ഒരു കാലഘട്ടത്തിന്റെ വിടപറയലായി മാറുന്നു. തുടര്‍ച്ചയായി 23 വര്‍ഷം ബംഗാള്‍ ഭരിച്ച ജ്യോതിബാസു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ആളെന്ന നിലയിലും ഓര്‍മിക്കപ്പെടും. ചരിത്രപരമായ മണ്ടത്തരം എന്ന് അദ്ദേഹം തന്നെ പിന്നീടു വിശേഷിപ്പിച്ച തീരുമാനത്തിലൂടെ പാര്‍ട്ടി തടയിട്ടെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിനടുത്തുവരെയെത്തിയ കമ്യൂണിസ്റ് നേതാവ് എന്ന വിശേഷണവും ബാസുവിന് അവകാശപ്പെട്ടതാണ്. തീര്‍ച്ചയായും ഒരു യുഗാന്ത്യമാണ് വയോധികനായ ഈ നേതാവിന്റെ വിയോഗത്തിലൂടെ സംഭവിക്കുന്നത്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെങ്കിലും.
പ്രത്യയശാസ്ത്രത്തിന്റെ അളവുകോലുകള്‍ കൊണ്ടളന്നാല്‍ പിടികിട്ടുന്ന വ്യക്തിത്വമായിരുന്നില്ല ബംഗാളികള്‍ ആദരപൂര്‍വം ജ്യോതിദാ എന്നു വിളിച്ചിരുന്ന ജ്യോതിബാസുവിന്റേത്.

കേളി കലാസാംസ്കാരിക വേദി said...

ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ജനകീയമായ മുഖങ്ങളിലൊന്നാണ് ജ്യോതിബാസു എന്ന കുലപതിയുടെ വിടവാങ്ങലിലൂടെ ഭൂതകാലത്തേക്കു മറയുന്നത്.

Anonymous said...

Hello everyone!
I would like to burn a theme at here. There is such a nicey, called HYIP, or High Yield Investment Program. It reminds of ponzy-like structure, but in rare cases one may happen to meet a company that really pays up to 2% daily not on invested money, but from real profits.

For several years , I make money with the help of these programs.
I'm with no money problems now, but there are heights that must be conquered . I get now up to 2G a day , and my first investment was 500 dollars only.
Right now, I managed to catch a guaranteed variant to make a sharp rise . Turn to my web site to get additional info.

http://theinvestblog.com [url=http://theinvestblog.com]Online Investment Blog[/url]

Anonymous said...

Chattatu nannayi, aa naari enthu paisa undakki. avante monte car costed around 10 cr.