Thursday, December 10, 2009

പ്രതി ഷെഫീഖ് കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു

കണ്ണൂര്‍: കളമശേരിയില്‍ ബസ് കത്തിച്ച കേസില്‍ പിടികിട്ടാനുള്ള ഷെഫീഖ് മുസ്ളിം ലീഗ് അഖിലേന്ത്യ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ ബന്ധു. അഹമ്മദിന്റെ മരുമകളുടെ ഭര്‍ത്താവ് ഖാലിദിന്റെ അനുജനാണ് ഷെഫീഖ്. 2005 സെപ്തംബറിലുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ഷെഫീഖ് പ്രതിയെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അഹമ്മദിന്റെ ബന്ധുവായതിനാല്‍ ഇയാളെ പിടിക്കാന്‍ യുഡിഎഫ് ഭരണത്തില്‍ ഊര്‍ജിത നീക്കം നടത്തിയില്ല. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ കണ്ണൂര്‍ താവക്കരയിലെ ഇയാളുടെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂരിലെ അന്വേഷണം മരവിപ്പിച്ചു. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞയുടന്‍ ഷെഫീഖ് ഗള്‍ഫിലേക്ക് കടന്നു. ഇപ്പോള്‍ സൌദി അറേബ്യയിലാണ്. ഇയാളുടെ മറ്റൊരു സഹോദരന്‍ റഷീദ് സിമിയുടെ പ്രവര്‍ത്തകനായിരുന്നു. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ പഠിക്കുമ്പോള്‍ സിമിയുടെ നേതാവായിരുന്നു. കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപത്തുണ്ടായിരുന്ന സിമിയുടെ ഓഫീസിന്റെ ചുമതലയും റഷീദിനായിരുന്നു. ഇയാളും വിദേശത്താണ്. തടിയന്റവിട നസീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷെഫീഖ് നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്നാണ് പൊലീസ് നിഗമനം. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിനുവേണ്ടി നസീറും കൂട്ടാളികളും രംഗത്തിറങ്ങിയിരുന്നു. കെ സുധാകരനായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് നേതാക്കളുമായുള്ള അടുത്ത ബന്ധത്തിലൂടെയാണ് കണ്ണൂര്‍ സിറ്റിയില്‍ രഹസ്യ കേന്ദ്രം ഉണ്ടാക്കാനും തീവ്രവാദ ക്ളാസുകള്‍ സംഘടിപ്പിക്കാനും ഇവര്‍ക്കായത്. മുസ്ളിംലീഗിന്റെ തണലും ലഭിച്ചു. ആസാദ് വധം, നായനാര്‍ വധശ്രമ ഗൂഢാലോചന കേസുകളില്‍ പ്രതികളായിരുന്ന ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നായനാര്‍ വധശ്രമ ഗൂഢാലോചനകേസും യുഡിഎഫ് പ്രചാരണ ആയുധമാക്കിയിരുന്നു. നിരപരാധികളെ രാജ്യദ്രോഹ കേസുകളില്‍ കുടുക്കുന്നുവെന്നായിരുന്നു പ്രചാരണം.

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

stupid. First arrest sufia ma-adani

Anonymous said...

നീ ചിരിപ്പിച്ച് കൊല്ലും..

Anonymous said...

ചങ്കപരിവാറീസിനും കോണ്‍ഗ്രാസിനും ലീഗീസിനും സഹിക്കുന്നില്ല സത്യങ്ങള്‍.