Tuesday, September 15, 2009

സാമ്രാജ്യത്വവും യന്ത്രമനുഷ്യരും


സാമ്രാജ്യത്വവും യന്ത്രമനുഷ്യരും. ഫിദല്‍ കാസ്ട്രോ.ലോകമെമ്പാടും ആധിപത്യം സ്ഥാപിക്കാനായി അമേരിക്ക അവരുടെ വ്യോമസേനയുടെ മേധാവിത്വം ഉറപ്പാക്കാന്‍ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് ഈയിടെ ഞാന്‍ വിശദീകരിക്കുകയുണ്ടായി. ഈ പദ്ധതിയുടെ ഫലമായി രണ്ടായിരത്തിഇരുപതോടെ അമേരിക്കയുടെ ഏകദേശം 2500 സൈനികവിമാനങ്ങളുടെ നിരയില്‍ ആയിരത്തില്‍പ്പരം പുതുതലമുറ ബോംബര്‍വിമാനങ്ങളും എഫ്-22, എഫ്-35 പോര്‍വിമാനങ്ങളും ഉണ്ടായിരിക്കുമെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. വീണ്ടും 20 വര്‍ഷം കഴിയുമ്പോള്‍ അവരുടെ ഓരോ യുദ്ധവിമാനവും യന്ത്രമനുഷ്യന്‍ നിയന്ത്രിക്കുന്നതായി മാറും. സൈനികബജറ്റുകള്‍ക്ക് അമേരിക്കന്‍ ജനപ്രതിനിധികളുടെ വന്‍തോതിലുള്ള പിന്തുണ ലഭിക്കുന്നു. തൊഴില്‍ലഭ്യത പ്രതിരോധവ്യവസായങ്ങളെ ആശ്രയിച്ചല്ലാതെയുള്ള ഒറ്റ അമേരിക്കന്‍ സംസ്ഥാനംപോലുമില്ല. ഇപ്പോള്‍ ഏതെങ്കിലും പ്രതിസന്ധി കാരണമുള്ള അപകടഭീഷണിയൊന്നും നേരിടുന്നില്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ സൈനികച്ചെലവുകള്‍ ഇരട്ടിയായി. ഇന്ന് ലോകത്ത് ഏറ്റവും വികസിച്ചുവരുന്ന വ്യവസായമാണിത്. രണ്ടായിരത്തിഎട്ടോടെ 1.5 ലക്ഷം കോടി ഡോളറാണ് പ്രതിരോധബജറ്റുകള്‍ക്കുവേണ്ടി നീക്കിവച്ചത്. ലോകമാകെയുള്ള ചെലവിന്റെ 42 ശതമാനവും അമേരിക്കയുടേതാണ്-60700 കോടി ഡോളര്‍-യുദ്ധച്ചെലവുകള്‍ ഇതില്‍ വരുന്നില്ല, അതേസമയം ലോകമെമ്പാടുമുള്ള പട്ടിണിക്കാരുടെ എണ്ണം 100 കോടിയായി ഉയരുകയുംചെയ്തു. കഴിഞ്ഞ ആഗസ്തില്‍ അമേരിക്കന്‍സേന യന്ത്രമനുഷ്യര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും വിദൂര-നിയന്ത്രിത സംവിധാനമുള്ളതുമായ ഹെലികോപ്റ്റര്‍ പ്രദര്‍ശിപ്പിച്ചതായി പാശ്ചാത്യ മാധ്യമറിപ്പോര്‍ട്ട് വന്നിരുന്നു. ഇത്തരം 2500 ഹെലികോപ്റ്ററുകള്‍ സൈനികമുന്നണികളിലേക്ക് അയച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. യുദ്ധം നിയന്ത്രിക്കുന്ന രീതികളെ പുതിയ സാങ്കേതികവിദ്യകള്‍ മാറ്റിമറിക്കുമെന്ന് യന്ത്രമനുഷ്യരുടെ വിപണനം നടത്തുന്ന ഒരു കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയ്ക്ക് അവരുടെ ആയുധശേഖരത്തില്‍ മതിയായ എണ്ണം യന്ത്രമനുഷ്യരുണ്ടെന്ന റിപ്പോര്‍ട്ട് 2003ല്‍ തന്നെ പുറത്തുവന്നിരുന്നു, എഎഫ്പി റിപ്പോര്‍ട്ടുപ്രകാരം " അമേരിക്കയുടെ കൈവശം യന്ത്രമനുഷ്യന്‍ നിയന്ത്രിക്കുന്ന പതിനായിരം കരവാഹനങ്ങളും 7000 വ്യോമയാനങ്ങളുമുണ്ട്, 13 മീറ്റര്‍ നീളമുള്ള ചാരവിമാനം മുതല്‍ 35 മണിക്കൂര്‍ തുടര്‍ച്ചയായി വന്‍ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള 35 മീറ്റര്‍ വീതിയുള്ള വിമാനംവരെയുണ്ട്''. ഈ റിപ്പോര്‍ട്ടില്‍ മറ്റു ആയുധങ്ങളെക്കുറിച്ചും വിവരിച്ചിരുന്നു. മരണസാങ്കേതിക വിദ്യക്കുവേണ്ടി അവര്‍ ഇത്രത്തോളം സമ്പത്ത് വിനിയോഗിക്കുമ്പോള്‍ത്തന്നെ ആരോഗ്യപരിരക്ഷാസംവിധാനത്തിന്റെ പരിധിയില്‍ വരാത്ത അഞ്ചുകോടി അമേരിക്കക്കാര്‍ക്ക് ഇത് ലഭ്യമാക്കാന്‍ രാജ്യത്തിന്റെ പ്രസിഡന്റ് ബക്കറ്റുകണക്കിന് വിയര്‍പ്പ് ചിന്തുന്നു. ആരോഗ്യപരിരക്ഷാസംവിധാനം പരിഷ്കരിക്കുന്നതിലേക്ക് മുമ്പെന്നത്തേക്കാളും അടുത്തതായും പക്ഷേ, പോരാട്ടം തീക്ഷ്ണമായി മാറുകയാണെന്ന് തനിക്ക് അനുഭവപ്പെടുന്നതായും പുതിയ പ്രസിഡന്റ് പറയുന്നിടത്തോളം ആശയക്കുഴപ്പം വളര്‍ന്നിരിക്കുന്നു. ഒരോ തവണയും ആരോഗ്യപരിരക്ഷാ സംവിധാന പരിഷ്കരണംയാഥാര്‍ഥ്യമായി മാറുന്ന ഘട്ടത്തിലേക്ക് വരുമ്പോള്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ കുപ്രചാരണം നടത്തുകയും അവരുടെ രാഷ്ട്രീയമിത്രങ്ങളെ ഉപയോഗിച്ച് അമേരിക്കന്‍ ജനതയെ കബളിപ്പിക്കുകയുംചെയ്യുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്നാംലോക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൌജന്യവൈദ്യസഹായം നല്‍കുന്ന സഞ്ചരിക്കുന്ന ക്ളിനിക്കില്‍നിന്ന് ചികിത്സ തേടാന്‍ ലോസ് ആഞ്ചലസിലെ ഒരു സ്റേഡിയത്തില്‍ 8000 പേരാണ് തടിച്ചുകൂടിയത്; ഇവരില്‍ ഭൂരിപക്ഷവും തൊഴില്‍രഹിതര്‍ ആയിരുന്നെന്നാണ് പത്രവാര്‍ത്ത. ജനക്കൂട്ടം രാത്രി മുഴുവന്‍ അവിടെ ചെലവഴിച്ചു. ഇവരില്‍ ചിലര്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിച്ചാണ് ആ സ്റേഡിയത്തില്‍ എത്തിയത്. " ഇത് സോഷ്യലിസ്റ് പരിപാടിയാണോ അല്ലയോ എന്ന് ഞാന്‍ നോക്കേണ്ടതില്ല. ഏറ്റവും ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് ഒന്നും നല്‍കാത്ത ലോകത്തെ ഏകരാജ്യമാണിത്''-അയല്‍പക്കത്തുള്ള കറുത്തവരുടെ ഒരു രാജ്യത്തുനിന്നുള്ള വിദ്യാസമ്പന്നയായ സ്ത്രീ പറഞ്ഞു. റിപ്പോര്‍ട്ടുപ്രകാരം" ഒരു രക്തപരിശോധനയ്ക്ക് 500 ഡോളറും പതിവ് ദന്തചികിത്സയ്ക്ക് ആയിരത്തില്‍പ്പരം ഡോളറും ചെലവു വരും.'' ഇത്തരമൊരു സമൂഹത്തിന് എന്തുതരം പ്രതീക്ഷയാണ് ലോകത്തിന് നല്‍കാന്‍ കഴിയുക? ദശലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക്-ഇവരില്‍ ബഹുഭൂരിപക്ഷവും ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ വംശജരാണ്-ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണം തടയുന്നതിലൂടെ കോഗ്രസിലെ സമ്മര്‍ദഗ്രൂപ്പുകള്‍ അവരുടെ ലാഭം നേടുകയാണ്. ഉപരോധം നേരിടുന്ന ക്യൂബയെപ്പോലുള്ള രാജ്യത്തിനുപോലും ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും ഡസന്‍കണക്കിന്മൂന്നാംലോക രാജ്യങ്ങളുമായി സഹകരിച്ചുനീങ്ങാനും കഴിയുന്നു. ബഹുരാഷ്ട്രകമ്പനികളുടെ യന്ത്രമനുഷ്യര്‍ക്ക് അധിനിവേശ യുദ്ധങ്ങളില്‍ സാധാരണ സൈനികരുടെ സ്ഥാനം ഏറ്റെടുക്കാമെങ്കില്‍ കൃത്രിമമനുഷ്യരെക്കൊണ്ട് കമ്പോളം നിറയ്ക്കാനുള്ള അവരുടെ നീക്കം ആര്‍ക്ക് തടയാന്‍ കഴിയും? ഇപ്പോള്‍ ലോകമാകെ വാഹനങ്ങള്‍കൊണ്ട് നിറച്ച്, നാശോന്മുഖമായ ഊര്‍ജസ്രോതസ്സുകള്‍ വിനിയോഗിച്ചും ഭക്ഷ്യധാന്യങ്ങള്‍പോലും ഇന്ധനമാക്കി മാറ്റിയും മാനവരാശിയെ വെല്ലുവിളിക്കുന്ന ഇവര്‍ക്ക് യന്ത്രമനുഷ്യരെ നിയോഗിച്ച് കോടിക്കണക്കിനു തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളില്‍നിന്ന് പറിച്ചെറിയാന്‍ കഴിയും. ഭരിക്കാന്‍ കഴിവുള്ള യന്ത്രമനുഷ്യരെ വികസിപ്പിച്ചെടുക്കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിയും; അതുവഴി അവര്‍ക്ക് യുഎസ് ഗവമെന്റിനും കോഗ്രസിനുംവേണ്ടി ഭീകരവും വൈരുധ്യം നിറഞ്ഞതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ അധികജോലി ചെയ്യാനും കഴിയും. അവര്‍ അത് മെച്ചപ്പെട്ട രീതിയിലും ചെലവു കുറച്ചും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

2 comments:

ജനശക്തി ന്യൂസ്‌ said...

സാമ്രാജ്യത്വവും യന്ത്രമനുഷ്യരും
ഫിദല്‍ കാസ്ട്രോ
ലോകമെമ്പാടും ആധിപത്യം സ്ഥാപിക്കാനായി അമേരിക്ക അവരുടെ വ്യോമസേനയുടെ മേധാവിത്വം ഉറപ്പാക്കാന്‍ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് ഈയിടെ ഞാന്‍ വിശദീകരിക്കുകയുണ്ടായി. ഈ പദ്ധതിയുടെ ഫലമായി രണ്ടായിരത്തിഇരുപതോടെ അമേരിക്കയുടെ ഏകദേശം 2500 സൈനികവിമാനങ്ങളുടെ നിരയില്‍ ആയിരത്തില്‍പ്പരം പുതുതലമുറ ബോംബര്‍വിമാനങ്ങളും എഫ്-22, എഫ്-35 പോര്‍വിമാനങ്ങളും ഉണ്ടായിരിക്കുമെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. വീണ്ടും 20 വര്‍ഷം കഴിയുമ്പോള്‍ അവരുടെ ഓരോ യുദ്ധവിമാനവും യന്ത്രമനുഷ്യന്‍ നിയന്ത്രിക്കുന്നതായി മാറും. സൈനികബജറ്റുകള്‍ക്ക് അമേരിക്കന്‍ ജനപ്രതിനിധികളുടെ വന്‍തോതിലുള്ള പിന്തുണ ലഭിക്കുന്നു. തൊഴില്‍ലഭ്യത പ്രതിരോധവ്യവസായങ്ങളെ ആശ്രയിച്ചല്ലാതെയുള്ള ഒറ്റ അമേരിക്കന്‍ സംസ്ഥാനംപോലുമില്ല. ഇപ്പോള്‍ ഏതെങ്കിലും പ്രതിസന്ധി കാരണമുള്ള അപകടഭീഷണിയൊന്നും നേരിടുന്നില്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ സൈനികച്ചെലവുകള്‍ ഇരട്ടിയായി. ഇന്ന് ലോകത്ത് ഏറ്റവും വികസിച്ചുവരുന്ന വ്യവസായമാണിത്. രണ്ടായിരത്തിഎട്ടോടെ 1.5 ലക്ഷം കോടി ഡോളറാണ് പ്രതിരോധബജറ്റുകള്‍ക്കുവേണ്ടി നീക്കിവച്ചത്. ലോകമാകെയുള്ള ചെലവിന്റെ 42 ശതമാനവും അമേരിക്കയുടേതാണ്-60700 കോടി ഡോളര്‍-യുദ്ധച്ചെലവുകള്‍ ഇതില്‍ വരുന്നില്ല, അതേസമയം ലോകമെമ്പാടുമുള്ള പട്ടിണിക്കാരുടെ എണ്ണം 100 കോടിയായി ഉയരുകയുംചെയ്തു. കഴിഞ്ഞ ആഗസ്തില്‍ അമേരിക്കന്‍സേന യന്ത്രമനുഷ്യര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും വിദൂര-നിയന്ത്രിത സംവിധാനമുള്ളതുമായ ഹെലികോപ്റ്റര്‍ പ്രദര്‍ശിപ്പിച്ചതായി പാശ്ചാത്യ മാധ്യമറിപ്പോര്‍ട്ട് വന്നിരുന്നു. ഇത്തരം 2500 ഹെലികോപ്റ്ററുകള്‍ സൈനികമുന്നണികളിലേക്ക് അയച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. യുദ്ധം നിയന്ത്രിക്കുന്ന രീതികളെ പുതിയ സാങ്കേതികവിദ്യകള്‍ മാറ്റിമറിക്കുമെന്ന് യന്ത്രമനുഷ്യരുടെ വിപണനം നടത്തുന്ന ഒരു കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയ്ക്ക് അവരുടെ ആയുധശേഖരത്തില്‍ മതിയായ എണ്ണം യന്ത്രമനുഷ്യരുണ്ടെന്ന റിപ്പോര്‍ട്ട് 2003ല്‍ തന്നെ പുറത്തുവന്നിരുന്നു, എഎഫ്പി റിപ്പോര്‍ട്ടുപ്രകാരം " അമേരിക്കയുടെ കൈവശം യന്ത്രമനുഷ്യന്‍ നിയന്ത്രിക്കുന്ന പതിനായിരം കരവാഹനങ്ങളും 7000 വ്യോമയാനങ്ങളുമുണ്ട്, 13 മീറ്റര്‍ നീളമുള്ള ചാരവിമാനം മുതല്‍ 35 മണിക്കൂര്‍ തുടര്‍ച്ചയായി വന്‍ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള 35 മീറ്റര്‍ വീതിയുള്ള വിമാനംവരെയുണ്ട്''. ഈ റിപ്പോര്‍ട്ടില്‍ മറ്റു ആയുധങ്ങളെക്കുറിച്ചും വിവരിച്ചിരുന്നു. മരണസാങ്കേതിക വിദ്യക്കുവേണ്ടി അവര്‍ ഇത്രത്തോളം സമ്പത്ത് വിനിയോഗിക്കുമ്പോള്‍ത്തന്നെ ആരോഗ്യപരിരക്ഷാസംവിധാനത്തിന്റെ പരിധിയില്‍ വരാത്ത അഞ്ചുകോടി അമേരിക്കക്കാര്‍ക്ക് ഇത് ലഭ്യമാക്കാന്‍ രാജ്യത്തിന്റെ പ്രസിഡന്റ് ബക്കറ്റുകണക്കിന് വിയര്‍പ്പ് ചിന്തുന്നു. ആരോഗ്യപരിരക്ഷാസംവിധാനം പരിഷ്കരിക്കുന്നതിലേക്ക് മുമ്പെന്നത്തേക്കാളും അടുത്തതായും പക്ഷേ, പോരാട്ടം തീക്ഷ്ണമായി മാറുകയാണെന്ന് തനിക്ക് അനുഭവപ്പെടുന്നതായും പുതിയ പ്രസിഡന്റ് പറയുന്നിടത്തോളം ആശയക്കുഴപ്പം വളര്‍ന്നിരിക്കുന്നു. ഒരോ തവണയും ആരോഗ്യപരിരക്ഷാ സംവിധാന പരിഷ്കരണംയാഥാര്‍ഥ്യമായി മാറുന്ന ഘട്ടത്തിലേക്ക് വരുമ്പോള്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ കുപ്രചാരണം നടത്തുകയും അവരുടെ രാഷ്ട്രീയമിത്രങ്ങളെ ഉപയോഗിച്ച് അമേരിക്കന്‍ ജനതയെ കബളിപ്പിക്കുകയുംചെയ്യുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്നാംലോക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൌജന്യവൈദ്യസഹായം നല്‍കുന്ന സഞ്ചരിക്കുന്ന ക്ളിനിക്കില്‍നിന്ന് ചികിത്സ തേടാന്‍ ലോസ് ആഞ്ചലസിലെ ഒരു സ്റേഡിയത്തില്‍ 8000 പേരാണ് തടിച്ചുകൂടിയത്; ഇവരില്‍ ഭൂരിപക്ഷവും തൊഴില്‍രഹിതര്‍ ആയിരുന്നെന്നാണ് പത്രവാര്‍ത്ത. ജനക്കൂട്ടം രാത്രി മുഴുവന്‍ അവിടെ ചെലവഴിച്ചു. ഇവരില്‍ ചിലര്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിച്ചാണ് ആ സ്റേഡിയത്തില്‍ എത്തിയത്. " ഇത് സോഷ്യലിസ്റ് പരിപാടിയാണോ അല്ലയോ എന്ന് ഞാന്‍ നോക്കേണ്ടതില്ല.

Zebu Bull::മാണിക്കന്‍ said...

അമേരിക്ക ഒരു സ്വര്‍‌ഗ്ഗമല്ല; പക്ഷേ അവിടത്തെ "സാമ്രാജ്യത്വ ഭരണകൂടം" അവിടത്തെ ജനങ്ങളാല്‍ത്തന്നെ തെരഞ്ഞെടുക്കപ്പെട്ട ഒന്നാണ്‌. ഈ മഹാന്‍ ഭരിക്കുന്ന ക്യൂബയിലോ?