Wednesday, September 23, 2009

മനുഷ്യച്ചങ്ങല രാജ്യരക്ഷയ്ക്കുള്ള പോരാട്ടത്തില്‍ പ്രവാസികള്‍ മാനസ്സികമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക.

ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും സാമ്രാജിത്വ ശക്തികള്‍ക്ക് അടിയറവെയ്ക്കാനും കാര്‍ഷികമേഖലയെ പരിപൂര്‍ണ തകര്‍‍ച്ചയിലേക്ക് നയിക്കാനും മാത്രം ഉതകുന്ന ആസിയാന്‍ സ്വാതന്ത്ര വ്യാപരക്കരാറിന്നെതിരെ ഒക്ടൊബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ നടത്തുന്ന മനുഷ്യച്ചങല വമ്പിച്ച വിജയമാക്കേണ്ടത് രാജ്യസ്നേഹികളുടെ കടമയും കര്‍ത്തവ്യവുമാണ്.
നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ത്ത് വിദേശ ശക്തികല്‍ക്ക് കടന്ന് കയറാനുള്ള അവസരമൊരുക്കുകയും കര്‍‍ഷകരെ പട്ടിണിയിലേക്കും തീരാദുരിതങളിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാന്‍ മാത്രം ഉതകുന്ന ഈ കാരാറിന്നെതിരെ ജനങള്‍ ഉണരേണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ സാമ്രാജ്യത്വനയങ്ങളിലൂടെ ഇന്ത്യയുടെ വിവിധ മേഖലകളെ തകര്‍ക്കുന്ന നയത്തിനെതിരായിട്ടായിരുന്നു ഇന്ത്യന്‍ സ്വാതന്ത്രപോരാട്ടം. രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങളെയും സമ്പ്രദായങ്ങളെയും സംരക്ഷിക്കാനുള്ള സമരം കൂടിയായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. രാജ്യത്തിന്റെ പുരോഗതിക്ക് സാമ്രാജ്യത്വത്തെ തകര്‍ക്കണമെന്ന് ഉറച്ച വിശ്വാസിക്കുകയും അതിന്നുവേണ്ടി നിരന്തര പോരാടുകയും ചെയ്തിട്ടുള്ള ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആസിയാന്‍ കരാറിനെതിരായും കേരളത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരായും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യചങ്ങല തീര്‍ക്കുന്നതിന് സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇത് വമ്പിച്ച വിജയമാക്കുന്നതിനു കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല രാജ്യത്തെങ്ങുമുള്ള സാമ്രാജ്യത്വവിരോധികളും കൃഷിക്കാരടക്കമുള്ള അധ്വാനിക്കുന്ന ജനങ്ങളാകെയും അണിനിരക്കേണ്ടതുണ്ട്.രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഈ മരുഭൂമിയില്‍ ചോരനീരാക്കി കഠിനാധ്വാനം ചെയ്യുന്ന ഗല്‍ഫ് മലയാളികളും മാനസ്സികമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു

3 comments:

ജനശക്തി ന്യൂസ്‌ said...

Manoj മനോജ് said...

ഇന്ത്യയുടെ തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയെ രക്ഷിക്കുവാനുള്ള ഈ ശ്രമം വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു....

Rajan.Dudai said...