Tuesday, September 15, 2009

ഇടതുപക്ഷത്തിനെതിരെ സംഘടിത ആക്രമണം: കാരാട്ട്.

ഇടതുപക്ഷത്തിനെതിരെ സംഘടിത ആക്രമണം: കാരാട്ട്.

കൊല്ലം: പശ്ചിമബംഗാളിലും കേരളത്തിലും പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിനെതിരെ അതിശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. ഇ എം എസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ക്യൂഎസി മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടിക്കും സര്‍ക്കാരുകള്‍ക്കുമെതിരെ എല്ലാത്തരം ക്യാമ്പയിനും സംഘടിപ്പിക്കുന്നു. ബംഗാളില്‍ ഇതിനകം നൂറോളംപേരെ കൊന്നു. ഇപ്പോഴും ആക്രമണം തുടരുന്നു. തൃണമൂല്‍ കോഗ്രസും മാവോയിസ്റുകളും എല്ലാം ചേര്‍ന്നാണ് ബംഗാളില്‍ ആക്രമണം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ യുഡിഎഫും ചില കുത്തക മാധ്യമങ്ങളും സംഘടിതമായി പ്രസ്ഥാനത്തിനെതിരെ പ്രചാരണം അഴിച്ചുവിടുന്നു. എന്ത് നുണ പ്രചരിപ്പിക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിന് പനിയായതിനാല്‍ കഴിഞ്ഞ പിബി യോഗത്തില്‍ പങ്കെടുത്തില്ല. രോഗംബാധിച്ച് ആശുപത്രിയിലായതിനാല്‍ പിണറായി വിജയനും പങ്കെടുത്തില്ല. ആശയപരമായ അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട് പിബി അംഗങ്ങള്‍ യോഗത്തിനെത്തിയില്ലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. പിബി അംഗങ്ങള്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ മാധ്യമങ്ങളുടെ അനുവാദം വാങ്ങണമെന്ന സ്ഥിതിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറെ സീറ്റ് പാര്‍ടിക്ക് നഷ്ടപ്പെട്ടുവെന്നത് ശരിയാണ്. സീറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ പിറകോട്ടുപോകുന്നവരല്ല ഞങ്ങള്‍. ത്യാഗനിര്‍ഭരമായ പോരാട്ടത്തിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനം ഇനിയും ശക്തമായിതന്നെ മുന്നോട്ടുപോകും. ഇവിടെയാണ് നാം ഇ എം എസിന്റെ മഹത്തായ സേവനങ്ങള്‍ ഓര്‍മിക്കേണ്ടത്. തെറ്റു സംഭവിച്ചാല്‍ അത് തിരുത്താന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല. നമ്മളും ആ മാതൃക പിന്തുടരണം. ഉദാരവല്‍ക്കരണവും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധവും തുടരുമെന്ന് യുപിഎ സര്‍ക്കാരിന്റെ നൂറുദിവസത്തെ ഭരണത്തില്‍നിന്ന് വ്യക്തമായി. ജനവിരുദ്ധ ആസിയന്‍ കരാര്‍ ഒപ്പിടുംവരെ ആരും അറിഞ്ഞില്ല. കാര്‍ഷിക-മത്സ്യ-വ്യാവസായിക മേഖലയുള്‍പ്പെടെയുള്ളവയെ ഇത് ദോഷകരമായി ബാധിക്കും. ഏറ്റവുംകൂടുതല്‍ ബുദ്ധിമുട്ട്് കേരളത്തിനായിരിക്കും. കരാര്‍ ഒപ്പിടുമ്പോള്‍ ഇവര്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റിയില്ല. സംസ്ഥാന സര്‍ക്കാരുമായോ പാര്‍ലമെന്റിലോ ചര്‍ച്ച ചെയ്തില്ല. കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടാന്‍ ഫെഡറല്‍ സംവിധാനം വേണമെന്ന ഇ എം എസിന്റെ അഭിപ്രായം ഇവിടെ ശ്രദ്ധേയമാണ്. ജനങ്ങളുടെ മൊത്തത്തിലുള്ള താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആസിയന്‍ കരാറിനെ എതിര്‍ക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നഷ്ടത്തിലായിരുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലേക്ക് ഉയര്‍ത്തുന്നു. പക്ഷേ, ദേശീയതലത്തില്‍ എല്ലാം വിറ്റുതുലയ്ക്കാനുള്ള പുറപ്പാടിലാണ് യുപിഎ സര്‍ക്കാര്‍. ഇതിനെതിരെ ഇടതുപക്ഷം അതിശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാണ്. ഇതിന് പ്രധാനകാരണം ഊഹക്കച്ചവടമാണ്. ഊഹക്കച്ചവടസംവിധാനം നിര്‍ത്താതെ വിലക്കയറ്റം നിയന്ത്രിക്കാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങാന്‍ കാരാട്ട് ആഹ്വാനംചെയ്തു. ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ അധ്യക്ഷനായി. മേയര്‍ എന്‍ പത്മലോചനന്‍ സ്വാഗതം പറഞ്ഞു. മന്ത്രി പി കെ ഗുരുദാസന്‍ സംസാരിച്ചു. കെ വരദരാജന്‍ നന്ദി പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

ഇടതുപക്ഷത്തിനെതിരെ സംഘടിത ആക്രമണം: കാരാട്ട്.
കൊല്ലം: പശ്ചിമബംഗാളിലും കേരളത്തിലും പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിനെതിരെ അതിശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. ഇ എം എസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ക്യൂഎസി മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടിക്കും സര്‍ക്കാരുകള്‍ക്കുമെതിരെ എല്ലാത്തരം ക്യാമ്പയിനും സംഘടിപ്പിക്കുന്നു. ബംഗാളില്‍ ഇതിനകം നൂറോളംപേരെ കൊന്നു. ഇപ്പോഴും ആക്രമണം തുടരുന്നു. തൃണമൂല്‍ കോഗ്രസും മാവോയിസ്റുകളും എല്ലാം ചേര്‍ന്നാണ് ബംഗാളില്‍ ആക്രമണം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ യുഡിഎഫും ചില കുത്തക മാധ്യമങ്ങളും സംഘടിതമായി പ്രസ്ഥാനത്തിനെതിരെ പ്രചാരണം അഴിച്ചുവിടുന്നു. എന്ത് നുണ പ്രചരിപ്പിക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിന് പനിയായതിനാല്‍ കഴിഞ്ഞ പിബി യോഗത്തില്‍ പങ്കെടുത്തില്ല. രോഗംബാധിച്ച് ആശുപത്രിയിലായതിനാല്‍ പിണറായി വിജയനും പങ്കെടുത്തില്ല. ആശയപരമായ അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട് പിബി അംഗങ്ങള്‍ യോഗത്തിനെത്തിയില്ലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. പിബി അംഗങ്ങള്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ മാധ്യമങ്ങളുടെ അനുവാദം വാങ്ങണമെന്ന സ്ഥിതിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറെ സീറ്റ് പാര്‍ടിക്ക് നഷ്ടപ്പെട്ടുവെന്നത് ശരിയാണ്. സീറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ പിറകോട്ടുപോകുന്നവരല്ല ഞങ്ങള്‍. ത്യാഗനിര്‍ഭരമായ പോരാട്ടത്തിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനം ഇനിയും ശക്തമായിതന്നെ മുന്നോട്ടുപോകും. ഇവിടെയാണ് നാം ഇ എം എസിന്റെ മഹത്തായ സേവനങ്ങള്‍ ഓര്‍മിക്കേണ്ടത്. തെറ്റു സംഭവിച്ചാല്‍ അത് തിരുത്താന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല. നമ്മളും ആ മാതൃക പിന്തുടരണം.

അതെ നാമവശേഷമാകേണ്ടിയിരിക്കുന്നു ഇടതുപക്ഷം, അത്രക്ക് ജനങ്ങളെ ദുരിതത്തിലാകിയീ പാര്‍ട്ടി. തൊഴിലാളി വഞ്ചകര്‍ക്ക് ജനം കൊടുക്കുന്ന ശിക്ഷ. said...

അതെ നാമവശേഷമാകേണ്ടിയിരിക്കുന്നു ഇടതുപക്ഷം, അത്രക്ക് ജനങ്ങളെ ദുരിതത്തിലാകിയീ പാര്‍ട്ടി. തൊഴിലാളി വഞ്ചകര്‍ക്ക് ജനം കൊടുക്കുന്ന ശിക്ഷ.