Sunday, May 31, 2009

മലയാളത്തിന്റെ മാധവിക്കുട്ടി,കമല സുരയ്യ അന്തരിച്ചു.

മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി ൯ മാധവിക്കുട്ടി)കമല സുരയ്യ(75) അന്തരിച്ചു. പുണെയിലെ ജഹാങ്കീര്‍ ആസ്‌പത്രിയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായ കമല ഒരുമാസമായി ആസ്‌പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്നപേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി രണ്ടുഭാഷകളിലും ഏറെ ആരാധകരെ നേടിയ വ്യക്തിത്വമായിരുന്നു കമലയുടേത്‌.
ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്ത കാലം, പക്ഷിയുടെ മണം, യാ അല്ലാഹ്‌ എന്നിവയാണ്‌ പ്രധാനകൃതികള്‍. ധീരമായ തുറന്നുപറച്ചിലുകള്‍ കൊണ്ട്‌ വിവാദം സൃഷ്‌ടിച്ച 'എന്റെ കഥ' എന്ന ആത്മകഥയും കമലയുടേതായി പുറത്തിറങ്ങി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, എഴുത്തച്ഛന്‍ അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍, സംസ്ഥാന ഫോറസ്‌ട്രി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1999ല്‍ ഇസ്ല്‌ളാംമതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ നിന്ന്‌ ഇളയമകന്‍ ജയസൂര്യയുടെ വസതിയിലേക്ക്‌ താമസം മാറ്റുകയായിരുന്നു.
മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി.എം. നായരുടെയും കവയിത്രി ബാലാമണി അമ്മയുടെയും മകളാണ്‌. ഭര്‍ത്താവ്‌ പരേതനായ എം.കെ. ദാസ്‌. മക്കള്‍: മാതൃഭൂമി മുന്‍പത്രാധിപര്‍ എം.ഡി. നാലപ്പാട്‌, ചിന്നന്‍, ജയസൂര്യ.
14 വര്‍ഷത്തെ താമസത്തിനുശേഷം 2007 ജനുവരിയിലായിരുന്നു കമലാ സുരയ്യ കൊച്ചിയോട്‌ വിടപറഞ്ഞത്‌. കടവന്ത്രയിലെ റോയല്‍ സ്‌റേഡിയം മാന്‍ഷന്‍ ഫ്‌ളാറ്റില്‍ നിന്ന്‌ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പൂനയിലെ ഫ്‌ളാറ്റിലേക്കായിരുന്നു കമലാസുരയ്യ പോയത്‌. പുണെയില്‍ മീഡിയ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ജയസൂര്യയുടെ ഫ്‌ലാറ്റിലെ മുകളിലത്തെ നിലയിലെ ഫ്‌ളാറ്റിലായിരുന്നു കമലാ സുരയ്യയുടെ ജീവിതം.
മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്‌മരണകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്ത കാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷക്കടപ്പെട്ട നിലാംഭഭരി, അമാവാസി (കെ. എല്‍. മോഹനവര്‍മ്മയോടൊത്ത്‌), കവാടം (സുലോചനയോടൊത്ത്‌) സമ്മര്‍ ഹൗസ്‌, കലക്‌ടഡ്‌ പോയംസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ കവിതാസമാഹാരങ്ങളുമാണ്‌ പ്രധാന രചനകള്‍. അവയില്‍ ചിലതിന്റെ മലയാള വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു. ഓണ്‍ലി ദി സോള്‍ നോസ്‌ ഹൗ റ്റു സിങ്‌ 1996 ഒക്‌ടോബറില്‍ ഡി.സി. ബുക്‌സ്‌ പ്രസിദ്ധപ്പെടുത്തി. എന്റെ കഥ 15 വിദേശഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു. 99 ല്‍ ഇസ്ല്‌ളാം മതം സ്വീകരിച്ചു.
1964ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്‌ (ദി സൈറന്‍സ്‌), 1965ലെ ഏഷ്യന രാജയങ്ങളിലെ ഇംഗ്ലിഷ്‌ കൃതികള്‍ക്കുളള കെന്റ്‌ അവാര്‍ഡ്‌ (സമ്മര്‍ ഇന്‍ കല്‍ക്കത്ത), ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, അക്കാദമി പുരസ്‌കാരം (കലക്‌ടഡ്‌ പോയംസ്‌) എന്നിവ ലഭിച്ചു.
1969ല്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുളള അവാര്‍ഡ്‌ (തണുപ്പ്‌) നേടി. നഷ്‌ടപ്പെട്ട നിലാംബരിക്ക്‌ 1969ലേ എന്‍.വി. പുരസ്‌കാരം രഭിച്ചു. 1997ല്‍ നിര്‍മാതളം പൂത്ത കാലം എന്ന കൃതിക്ക്‌ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.
ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌, കേരള പോറസ്‌റ്ററി ബോരഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്റ്‌ എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു. ''ബഹുതന്ത്രി''യുടെ സ്‌ഥാപക. ശ്രിലങ്ക, ഓസ്‌ട്രേലിയ, ജര്‍മനി, സിങ്കപ്പൂര്‍, മസ്‌കറ്റ്‌, അമേരിക്ക, വെസ്‌റ്റിന്‍ഡീസ്‌ എന്നീ വിദേശ രാജയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.
മാധവിക്കുട്ടിയുടെ മറ്റു രചനകള്‍
മാധവിക്കുട്ടിയുടെ ഹംസധ്വനി, സനേഹത്തിന്റെ സ്വര്‍ഗവാതിലുകള്‍, മാധവിക്കുട്ടിയുടെ പ്രണയനോവലുകള്‍ , വക്കീലമ്മാവന്‍ , പാരിതോഷികം, എന്റെ പാതകള്‍, ഈ ജീവിതം കൊണ്ട്‌ ഇത്രമാത്രം, വണ്ടിക്കാളകള്‍, മലയാളത്തിന്റെ സുവര്‍ണ കഥകള്‍- മാധവിക്കുട്ടി, വിഷാദം പൂക്കുന്ന മരങ്ങള്‍, മാനസി, മനോമി, പക്ഷിയുടെ മണം, മാധവിക്കുട്ടിയുടെ നോവെല്ലകള്‍, ചന്ദനമരങ്ങള്‍, മാധവിക്കുട്ടിയുടെ സ്‌ത്രീകള്‍, മധുവിധുവിനുശേഷം, ഭയം എന്റെ നിശാവസ്‌ത്രം, മാധവിക്കുട്ടിയുടെ കഥകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, നരിച്ചീറുകള്‍ പറക്കുമ്പോള്‍, മാധവിക്കുട്ടിയുടെ കഥകള്‍ -സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, എന്റെ ചെറിയ കഥകള്‍, ജാനുവമ്മ പറഞ്ഞ കഥ, മാധവിക്കുട്ടിയുടെ മൂന്ന്‌ നോവലുകള്‍, ഡയറിക്കുറിപ്പുകള്‍, വീണ്ടും ചില കഥകള്‍, ബാല്യകാല സ്‌മരണകള്‍, മാധവിക്കുട്ടിയുടെ പ്രണയകാലത്തിന്റെ ആല്‍ബം, കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍, ഒറ്റയടിപ്പാത, നീര്‍മാതളം പൂത്തകാലം, കവാടം, എന്റെ ചെറുകഥകള്‍, ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലാംബരി,,എന്റെ കഥ, അമാവാസി, കടല്‍മയൂരം.
ഇംഗ്ലിഷ്‌ കവിതകള്‍- സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്‌റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌.
പുരസ്‌കാരങ്ങള്‍: ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്റ്‌ അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌.

6 comments:

ജനശക്തി ന്യൂസ്‌ said...

പുരസ്‌കാരങ്ങള്‍: ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്റ്‌ അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സ്നേഹത്തെ പറ്റി പറഞ്ഞ മാധവിക്കുട്ടിക്ക് മലയാളി എന്താണ് തിരിച്ചു നല്‍കിയത്? ജീവിച്ചിരിക്കുമ്പോള്‍ നല്ലവാക്ക് പറയാത്തവര്‍ ഇനി ക്യാമറകള്‍ക്ക് മുമ്പില്‍ വിതുമ്പും... മാധവിക്കുട്ടി അതായിരുന്നു.... ഇതായിരുന്നു..... എന്നൊക്കെപ്പറഞ്ഞ്.... തെറിക്കത്തെഴുതിയും അസഭ്യം പറഞ്ഞും അവരെ മലയാള മണ്ണില്‍ നിന്നും ഓടിച്ച് വിട്ടപ്പോള്‍ ഒന്നും പറയാത്ത സാംസ്കാരിക നപുംസകങ്ങള്‍ ഇനി അലക്കി വെളുപ്പിച്ച വസ്ത്രമണിഞ്ഞ് നിറഞ്ഞ സങ്കടത്തോടെ ചാനല്‍ മുറികളില്‍ ക്യാമറക്കു മുമ്പില്‍ ആടിത്തിമിര്‍ക്കുന്നതു കാണാം.

ലജ്ജിക്കുക മലയാളമേ....

പ്രിയ കഥാകാരീ... ആ ആത്മാവ് പോലും തിരികെ ഇങ്ങോട്ട് വരരുത്... മലയാള മണ്ണിലേക്ക്...
നീ പാടിയ സ്നേഹത്തിന്റെ ലോകത്തില്‍ നിനക്കായുള്ള നീര്‍മാതളങ്ങള്‍ പൂത്ത് നില്‍ക്കുന്നുണ്ടാകും...
അവിടെയിരുന്ന് പാടുക സ്നേഹത്തെ പറ്റി... ഇനിയും...

പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍...

Narayanan veliamcode said...

മലയാള ഭാഷയിലും സാഹിത്യത്തിലും പൂത്തു നിന്നിരുന്ന നീര്‍മാതളപ്പൂവ് കൊഴിഞ്ഞു വീണിരിക്കുന്നു .മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരിയുടെ ഓര്‍മ്മ മലയാള ഭാഷ ഉള്ളടത്തൊളം കാലം ഒളിമങാതെ നിലനില്‍ക്കും.മലയാളികള്‍ക്ക് മലയാളഭാഷക്ക് എക്കാലവും ഓര്‍മ്മിക്കാനുള്ള വിഭവങള്‍ നല്‍കിയിട്ടാണ് മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി കടന്ന് പോയിരിക്കുന്നത്.
സാഹിത്യ രംഗത്തെന്ന പോലെ സാമൂഹ്യരംഗത്തും തന്റെ ധീരമായ കാഴ്ചപ്പട് പ്രകടിപ്പിച്ചിട്ടൂള്ള അസാമാന്യ വ്യക്തിത്വത്തിന്ന് ഉടമയായിരുന്നു മലയാളികളുടെ പ്രിയംകരിയായ മാധവിക്കുട്ടി.
സ്ത്രീപുരുഷ സമത്വത്തിന്റെയും സ്തീ സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി എന്നും ഉയര്‍ത്തിക്കാട്ടാവുന്ന ഉത്തമ മാതൃകയുമായിരുന്ന മാധവിക്കുട്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അവരുടെ സ്മരണക്കുമുന്നില്‍ ആദരജ്ഞലികളും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്.ദുബായ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ധീരയായ എഴുത്തുകാരി!

പ്രണാമം

ഹന്‍ല്ലലത്ത് Hanllalath said...

..പ്രിയപ്പെട്ട എഴുത്തുകാരിക്ക് .ആദരാഞ്ജലികള്‍...