Saturday, May 30, 2009

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന എതാനും മാസ ങ്ങളില്‍ 20,000ലധികം തമിഴര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്.

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന എതാനും മാസ ങ്ങളില്‍ 20,000ലധികം തമിഴര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്.


ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന എതാനും മാസ ങ്ങളില്‍ 20,000ലധികം തമിഴര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ദ ടൈംസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുലികളും സൈന്യവും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഏഴായിരത്തോളം സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം. ഏപ്രില്‍ അവസാനംവരെ യുദ്ധരഹിത മേഖലയില്‍ മാത്രം 7,000പേര്‍ കൊല്ലപ്പെട്ടതിന്‍റെ യുഎന്‍ രഹസ്യരേഖകള്‍ ലഭിച്ചതാ യി ടൈംസ് അവകാശപ്പെട്ടു. തുടര്‍ന്നു യുദ്ധവിജയം പ്രഖ്യാപിച്ച മേയ് 19വരെ പ്രതിദിനം 1,000 പേരെങ്കിലും കൊല്ലപ്പെട്ടു. കൊല്ല പ്പെട്ടവരുടെ എണ്ണം 20,000ലും അധികമാണെന്നു ചില യുഎന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഏപ്രില്‍ അവസാനം വരെയുള്ള മരണം സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ ഉണ്ട്. എന്നാല്‍, അന്തിമപോരാട്ടം രൂക്ഷമായശേഷമുള്ള കൃത്യവിവര ങ്ങള്‍ ലഭ്യമല്ലെന്ന് അദ്ദേഹം പറ ഞ്ഞു. ആ ദിവസങ്ങളില്‍ യുഎന്‍ ഏജന്‍റുമാര്‍ക്കു പുറത്തിറങ്ങാന്‍ പറ്റുന്ന സാഹചര്യമല്ല ഉണ്ടായിരുന്നത്. 1983ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ സര്‍ക്കാര്‍ സൈ ന്യം വിജയിച്ചതായി മേയ് 19നാണു ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപക്സെ പ്രഖ്യാപിച്ചത്. 26 വര്‍ഷം നീണ്ട പോരാട്ടത്തില്‍ 70,000 ലധികം പേര്‍ കൊല്ലപ്പെട്ടു.20,000 പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്നു ലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന എതാനും മാസ ങ്ങളില്‍ 20,000ലധികം തമിഴര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ദ ടൈംസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുലികളും സൈന്യവും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഏഴായിരത്തോളം സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

ഏപ്രില്‍ അവസാനംവരെ യുദ്ധരഹിത മേഖലയില്‍ മാത്രം 7,000പേര്‍ കൊല്ലപ്പെട്ടതിന്‍റെ യുഎന്‍ രഹസ്യരേഖകള്‍ ലഭിച്ചതാ യി ടൈംസ് അവകാശപ്പെട്ടു. തുടര്‍ന്നു യുദ്ധവിജയം പ്രഖ്യാപിച്ച മേയ് 19വരെ പ്രതിദിനം 1,000 പേരെങ്കിലും കൊല്ലപ്പെട്ടു. കൊല്ല പ്പെട്ടവരുടെ എണ്ണം 20,000ലും അധികമാണെന്നു ചില യുഎന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നു.

ഏപ്രില്‍ അവസാനം വരെയുള്ള മരണം സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ ഉണ്ട്. എന്നാല്‍, അന്തിമപോരാട്ടം രൂക്ഷമായശേഷമുള്ള കൃത്യവിവര ങ്ങള്‍ ലഭ്യമല്ലെന്ന് അദ്ദേഹം പറ ഞ്ഞു. ആ ദിവസങ്ങളില്‍ യുഎന്‍ ഏജന്‍റുമാര്‍ക്കു പുറത്തിറങ്ങാന്‍ പറ്റുന്ന സാഹചര്യമല്ല ഉണ്ടായിരുന്നത്.

1983ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ സര്‍ക്കാര്‍ സൈ ന്യം വിജയിച്ചതായി മേയ് 19നാണു ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപക്സെ പ്രഖ്യാപിച്ചത്. 26 വര്‍ഷം നീണ്ട പോരാട്ടത്തില്‍ 70,000 ലധികം പേര്‍ കൊല്ലപ്പെട്ടു.

20,000 പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്നു ലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു.