Friday, March 27, 2009

ഇസ്രയേല്‍ ഇന്ത്യക്ക് ആരാണ്?


ഇസ്രയേല്‍ ഇന്ത്യക്ക് ആരാണ്?

പിണറായി വിജയന്


‍ലോകത്ത് ഏറ്റവും ക്രൂരമായി പെരുമാറുന്ന രാഷ്ട്രം ഏതെന്നചോദ്യത്തിനുള്ള ഏകഉത്തരം ഇസ്രയേല്‍ എന്നാണ്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനംകൊണ്ടും വംശവെറിയുടെ കാടന്‍ നടപടികള്‍കൊണ്ടും കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കുരുതികള്‍കൊണ്ടും ഇസ്രയേല്‍ അറപ്പുളവാക്കുന്ന സാന്നിധ്യമാണ് ഇന്ന്. ഇസ്രയേലിന്റെ കാടത്തത്തെ അപലപിക്കാതെ, അന്താരാഷ്ട്രവേദികളില്‍ അവര്‍ക്ക് സംരക്ഷകനായി എത്തുന്നത് അമേരിക്കയാണ്. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പ്രമേയം വന്നപ്പോള്‍ അനുകൂലിക്കാതിരുന്ന ഏക രാഷ്ട്രമാണ് അമേരിക്ക. ആ നിലപാടിന് മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു. ഇസ്രയേലിനെ ഒറ്റപ്പെടുത്തുന്നതിനുപകരം നയതന്ത്രബന്ധം തുടരാനും ഇസ്രയേലുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടാനുമുള്ള അത്യുത്സാഹമാണ് കോഗ്രസിന്്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഒരു വാര്‍ത്ത മന്‍മോഹന്‍ സിങ് ഗവമെന്റും ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രിയുമായി ഒപ്പുവച്ച മിസൈല്‍വാങ്ങല്‍ കരാറിന്റേതാണ്. പതിനായിരം കോടിരൂപയുടെ മിസൈല്‍ വാങ്ങാന്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടെന്നും അതില്‍ 600 കോടിരൂപ കമീഷനായി പോയെന്നുമാണ് വാര്‍ത്ത വന്നത്. ഇസ്രയേലിന് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊടുക്കുന്ന ജോലി ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കാന്‍ ആ മേഖലയുടെ രേഖാചിത്രം അയക്കുന്ന ഉപഗ്രഹമായ 'ടെക്സാര്‍ ' വിക്ഷേപിച്ചത് ഇന്ത്യയാണ്. ഒരു ഉപഗ്രഹംകൂടി ഉടനെ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ. ഏഴുവര്‍ഷത്തിനിടയില്‍ യുഎന്‍ കണക്ക് പ്രകാരം അയ്യായിരത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ നിരപരാധികളാണ് പാലസ്തീനില്‍ പിടഞ്ഞുമരിച്ചത്. നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരാണ് അത് തുടങ്ങിവച്ചത്. പാലസ്തീനിലെ അമ്മമാരെയും കുഞ്ഞുങ്ങളെയുംവരെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇന്ത്യ വാശിപിടിക്കുകയാണ്. ഇസ്രയേലിന്റെ കൂട്ടക്കൊലകള്‍ക്ക് നമ്മുടെ രാജ്യത്തെ ഓരോ പൌരനെയും പങ്കാളിയാക്കുക എന്ന ഏറ്റവും നിന്ദ്യമായ നയം തുടരുകതന്നെ ചെയ്യുമെന്നാണ് കോഗ്രസ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രകടനപത്രികയില്‍നിന്ന് വ്യക്തമാകുന്നത്. താരതമ്യമില്ലാത്ത കൂട്ടക്കുരുതിയില്‍ പ്രതികരിച്ചെങ്കിലും ഇസ്രയേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. അത് യുപിഎ സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്്. ഇപ്പോഴും ആ പാര്‍ടിയുടെ പ്രകടനപത്രികയില്‍ സൂചിപ്പിക്കുന്നത് 'ഇസ്രയേലിന്റെ താല്‍പ്പര്യം ഹനിക്കുംവിധം പലസ്തീന്‍രാഷ്ട്രം പാടില്ല' എന്നാണ്. എന്തേ ഇസ്രയേല്‍ താല്‍പ്പര്യങ്ങളോട് കോഗ്രസിന് ഇത്ര പ്രണയം? യുഡിഎഫ് ഭരണകാലത്ത് ഒരു മന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കിയതും ഒന്നിച്ച് വിരുന്നുണ്ടതും സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. അന്നത്തെ ആ മന്ത്രി ഇന്ന് കേരളത്തില്‍ കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇസ്രയേല്‍ ദിനപത്രമായ 'ഹാരെറ്റ്സി'ല്‍ എഴുതിയ ലേഖനത്തില്‍ 'ഹമാസ് അധീനതയിലുള്ള മേഖലയില്‍നിന്ന് തീവ്രവാദികളെ തുരത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ആവേശകരമാണ്' എന്നുപറയുകയും ഇസ്രയേല്‍ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. കോഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ് ഇതെഴുതിയ ശശി തരൂര്‍. ഇത്തരമൊരു മനോഭാവം വച്ചുപുലര്‍ത്തുന്നയാളെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതില്‍നിന്ന് കോഗ്രസ് ഇസ്രയേലിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു; അടിമപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. മറ്റൊരു മുഖം മുസ്ളിം ലീഗിന്റേതാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രസിഡന്റുകൂടിയായ വിദേശ സഹമന്ത്രി ഇന്ത്യയെ ഇസ്രയേലിന്റെ ആലയില്‍ കൊണ്ടുകെട്ടാന്‍ കൂട്ടുനില്‍ക്കുകയാണുണ്ടായത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിദേശനയം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാന്‍ ലീഗിന്റെ വിദേശ സഹമന്ത്രിക്കുപോലും കഴിയുന്നില്ല. അദ്ദേഹവും കേരളത്തില്‍ യുഡിഎഫ് അവതരിപ്പിക്കുന്ന ലോക്സഭാ സ്ഥാനാര്‍ഥിയാണ്്. ഇത്തരക്കാരുടെ സ്ഥാനാര്‍ഥിത്വവും കോഗ്രസ് പ്രകടനപത്രികയിലെ പ്രതിലോമ നിലപാടുകളും ഇസ്രയേലി ഭീകരതയെ തീര്‍ച്ചയായും കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പുവിഷയങ്ങളിലൊന്നാക്കുന്നു. കേരളത്തിലെ സാധാരണക്കാര്‍ ആരോടൊപ്പമാണ്-പലസ്തീനില്‍ ഏതുനിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയോടെ കഴിയുന്ന മനുഷ്യര്‍ക്കൊപ്പമോ, അടങ്ങാത്ത ചോരക്കൊതിയുമായി കഴുകന്‍കണ്ണുകളോടെ പലസ്തീനെ വലംവയ്ക്കുന്ന ഇസ്രയേലിനൊപ്പമോ? ഇസ്രയേലിനെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനൊപ്പമോ ഉശിരന്‍ സാമ്രാജ്യവിരുദ്ധപോരാട്ടം നയിക്കുന്ന ഇടതുപക്ഷത്തിനൊപ്പമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും ഏപ്രില്‍ പതിനാറിന് കേരളം നല്‍കുന്നത്്

10 comments:

ജനശക്തി ന്യൂസ്‌ said...

ഇസ്രയേല്‍ ഇന്ത്യക്ക് ആരാണ്?
പിണറായി വിജയന്‍
ലോകത്ത് ഏറ്റവും ക്രൂരമായി പെരുമാറുന്ന രാഷ്ട്രം ഏതെന്നചോദ്യത്തിനുള്ള ഏകഉത്തരം ഇസ്രയേല്‍ എന്നാണ്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനംകൊണ്ടും വംശവെറിയുടെ കാടന്‍ നടപടികള്‍കൊണ്ടും കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കുരുതികള്‍കൊണ്ടും ഇസ്രയേല്‍ അറപ്പുളവാക്കുന്ന സാന്നിധ്യമാണ് ഇന്ന്. ഇസ്രയേലിന്റെ കാടത്തത്തെ അപലപിക്കാതെ, അന്താരാഷ്ട്രവേദികളില്‍ അവര്‍ക്ക് സംരക്ഷകനായി എത്തുന്നത് അമേരിക്കയാണ്. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പ്രമേയം വന്നപ്പോള്‍ അനുകൂലിക്കാതിരുന്ന ഏക രാഷ്ട്രമാണ് അമേരിക്ക. ആ നിലപാടിന് മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു. ഇസ്രയേലിനെ ഒറ്റപ്പെടുത്തുന്നതിനുപകരം നയതന്ത്രബന്ധം തുടരാനും ഇസ്രയേലുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടാനുമുള്ള അത്യുത്സാഹമാണ് കോഗ്രസിന്്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഒരു വാര്‍ത്ത മന്‍മോഹന്‍ സിങ് ഗവമെന്റും ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രിയുമായി ഒപ്പുവച്ച മിസൈല്‍വാങ്ങല്‍ കരാറിന്റേതാണ്. പതിനായിരം കോടിരൂപയുടെ മിസൈല്‍ വാങ്ങാന്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടെന്നും അതില്‍ 600 കോടിരൂപ കമീഷനായി പോയെന്നുമാണ് വാര്‍ത്ത വന്നത്. ഇസ്രയേലിന് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊടുക്കുന്ന ജോലി ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കാന്‍ ആ മേഖലയുടെ രേഖാചിത്രം അയക്കുന്ന ഉപഗ്രഹമായ 'ടെക്സാര്‍ ' വിക്ഷേപിച്ചത് ഇന്ത്യയാണ്. ഒരു ഉപഗ്രഹംകൂടി ഉടനെ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ. ഏഴുവര്‍ഷത്തിനിടയില്‍ യുഎന്‍ കണക്ക് പ്രകാരം അയ്യായിരത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ നിരപരാധികളാണ് പാലസ്തീനില്‍ പിടഞ്ഞുമരിച്ചത്. നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരാണ് അത് തുടങ്ങിവച്ചത്. പാലസ്തീനിലെ അമ്മമാരെയും കുഞ്ഞുങ്ങളെയുംവരെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇന്ത്യ വാശിപിടിക്കുകയാണ്. ഇസ്രയേലിന്റെ കൂട്ടക്കൊലകള്‍ക്ക് നമ്മുടെ രാജ്യത്തെ ഓരോ പൌരനെയും പങ്കാളിയാക്കുക എന്ന ഏറ്റവും നിന്ദ്യമായ നയം തുടരുകതന്നെ ചെയ്യുമെന്നാണ് കോഗ്രസ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രകടനപത്രികയില്‍നിന്ന് വ്യക്തമാകുന്നത്. താരതമ്യമില്ലാത്ത കൂട്ടക്കുരുതിയില്‍ പ്രതികരിച്ചെങ്കിലും ഇസ്രയേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. അത് യുപിഎ സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്്. ഇപ്പോഴും ആ പാര്‍ടിയുടെ പ്രകടനപത്രികയില്‍ സൂചിപ്പിക്കുന്നത് 'ഇസ്രയേലിന്റെ താല്‍പ്പര്യം ഹനിക്കുംവിധം പലസ്തീന്‍രാഷ്ട്രം പാടില്ല' എന്നാണ്. എന്തേ ഇസ്രയേല്‍ താല്‍പ്പര്യങ്ങളോട് കോഗ്രസിന് ഇത്ര പ്രണയം? യുഡിഎഫ് ഭരണകാലത്ത് ഒരു മന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കിയതും ഒന്നിച്ച് വിരുന്നുണ്ടതും സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. അന്നത്തെ ആ മന്ത്രി ഇന്ന് കേരളത്തില്‍ കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇസ്രയേല്‍ ദിനപത്രമായ 'ഹാരെറ്റ്സി'ല്‍ എഴുതിയ ലേഖനത്തില്‍ 'ഹമാസ് അധീനതയിലുള്ള മേഖലയില്‍നിന്ന് തീവ്രവാദികളെ തുരത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ആവേശകരമാണ്' എന്നുപറയുകയും ഇസ്രയേല്‍ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. കോഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ് ഇതെഴുതിയ ശശി തരൂര്‍. ഇത്തരമൊരു മനോഭാവം വച്ചുപുലര്‍ത്തുന്നയാളെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതില്‍നിന്ന് കോഗ്രസ് ഇസ്രയേലിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു; അടിമപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. മറ്റൊരു മുഖം മുസ്ളിം ലീഗിന്റേതാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രസിഡന്റുകൂടിയായ വിദേശ സഹമന്ത്രി ഇന്ത്യയെ ഇസ്രയേലിന്റെ ആലയില്‍ കൊണ്ടുകെട്ടാന്‍ കൂട്ടുനില്‍ക്കുകയാണുണ്ടായത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിദേശനയം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാന്‍ ലീഗിന്റെ വിദേശ സഹമന്ത്രിക്കുപോലും കഴിയുന്നില്ല. അദ്ദേഹവും കേരളത്തില്‍ യുഡിഎഫ് അവതരിപ്പിക്കുന്ന ലോക്സഭാ സ്ഥാനാര്‍ഥിയാണ്്. ഇത്തരക്കാരുടെ സ്ഥാനാര്‍ഥിത്വവും കോഗ്രസ് പ്രകടനപത്രികയിലെ പ്രതിലോമ നിലപാടുകളും ഇസ്രയേലി ഭീകരതയെ തീര്‍ച്ചയായും കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പുവിഷയങ്ങളിലൊന്നാക്കുന്നു. കേരളത്തിലെ സാധാരണക്കാര്‍ ആരോടൊപ്പമാണ്-പലസ്തീനില്‍ ഏതുനിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയോടെ കഴിയുന്ന മനുഷ്യര്‍ക്കൊപ്പമോ, അടങ്ങാത്ത ചോരക്കൊതിയുമായി കഴുകന്‍കണ്ണുകളോടെ പലസ്തീനെ വലംവയ്ക്കുന്ന ഇസ്രയേലിനൊപ്പമോ? ഇസ്രയേലിനെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനൊപ്പമോ ഉശിരന്‍ സാമ്രാജ്യവിരുദ്ധപോരാട്ടം നയിക്കുന്ന ഇടതുപക്ഷത്തിനൊപ്പമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും ഏപ്രില്‍ പതിനാറിന് കേരളം നല്‍കുന്നത്്

Anonymous said...

ഇന്നത്തെ ചോദ്യം നിങ്ങള്‍ ദേശാഭിമാനിയാണോ?? അതോ ദേശദ്രോഹിയാണോ?? എന്നാണു.
ഇന്‍ഡ്യക്കെതിരെ രാജ്യദ്രോഹവും ഭീകരവാദവും നടത്തിയതായി കരുതുന്ന കുറ്റവാളി ഉള്‍പ്പെടുന്ന ഒരു മുന്നാണിക്കാണോ നിങ്ങള്‍ വോട്ടു നല്‍കേണ്ടത്‌??
അതോ ഭാരതമാതാവിന്‌ പാകിസ്താനിലും അഫ്ഗനിസ്താനിലും ഇപ്പോള്‍ ഉള്ള സ്ഥിതി വരാതെ നോക്കുകയാണൊ വേണ്ടത്‌?? എന്നാണ്‌
കണ്ണില്‍ ചോരയില്ലാതെ കൂട്ടകരുതി നടത്തി കണ്ണൂരില്‍ ഒരു അറപ്പുളവാക്കുന്ന സാന്നിധ്യമായി മാറിയ സി.പി.എം ഇനെ ഒറ്റപെടുത്തുകയാണോ വേണ്ടത്‌ എന്നാ?

prasad from
free greeting cards

പാവപ്പെട്ടവൻ said...

അവസാനം കേട്ട ഒരു വാര്‍ത്ത കേരളത്തില്‍ മല്‍സരിക്കുന്ന UDF സ്ഥാനാര്‍ഥികളില്‍ രണ്ടു പേര്‍ ഇസ്രയേല്‍ ചാരന്‍ മരാണന്നാണു .
ഏറണാകുളം K.V തോമസ്
തിരുവനന്തപുരം ശശി തരു‌ര്‍

Anonymous said...

നാണമില്ലേ ജനശക്തി താങ്കള്‍ക്ക് . ആര്‍ക്കു വേണ്ടിയാണു കുഴലുത് നടത്തുന്നത്. Israel provides military techniacal knowhow and equipments for India. അതുകൊണ്ടാണ് ഇന്ത്യ ശത്രുകക്കള്‍(ചൈന പാക്കിസ്ഥാന്‍) ഇടയില്‍ പിടിച്ചു നില്കുന്നത്. ഇന്ത്യയെ സംരക്ഷിക്കുന്ന പട്ടാളകാരോട് കുറച്ചു സ്നേഹം ഉണ്ടെങ്കില്‍ stop your utter nonsense. Read newspaper otherthan Deshabimani. Read Yesterdays papers China is spying in networks of 103 countries including India. Toget some minority votes, you stand against India and US deal, and now to get few votes you still blabber. The Majority will not forgive you.

*free* views said...

Anonymous, at least have courage to come openly and talk.

Israel definitely is a rogue state and America supports it. In the same vein I oppose militant Islamic movements in Palestine and other parts of the world.

As there is repeated comments about China to communist parties, I would like to know what is official stand of party on China. Does the party really think China is communist other than the color of their flag and similarity in name they use? I am ignorant about this and no knowledge, I would like to see how party think China is communist in some post. A policy statement of party about China.

Anonymous said...

SInce America supporting Israel. is that is measurement to talk against a country. Why you forget Hamas which creates all sorts of problem. Are arab countries are friends to India? They funds for every terrorist attack in India. Being anonymous and talk does not matter. I remeber one comment from a intellectual about CPIM. 85% of the workers are from Majority religion in that Party , but putting slogans for SADAM, YASER Arafath, MADANI etc for CHEAT vote bank. That is the reason talking against Israel who gives technical support for our military. CPIM you are betraying country

Anonymous said...

പിണറായി ചര്‍ദിക്കുന്നതു വെള്ളം കൂട്ടാതെ വിഴുങ്ങുന്ന ജനശക്തി എഡിറ്റര്‍ക്കു നാണം പോയിട്ടു ബുദ്ധിയും ഇല്ല എന്നു ഇതു വരെ മനസിലായില്ലേ അനോണിമസേ... ഇവരെ പോലുള്ളവര്‍ ലോകത്തു ഉള്ളടത്തോളം പിണറായിമാര്‍ മക്കളെ ലണ്ടനില്‍ അയച്ചു പഠിപ്പിക്കും.
ഇവര്‍ കുറ്റം പറയുന്ന അമേരിക്കയില്‍ തെരഞ്ഞടുപ്പില്‍ ഒരു ചെറിയ ആരോപണം വന്നാല്‍ അവര്‍ക്കു പിന്മാറാതെ രക്ഷയില്ല. ഇവിടെ ഇവര്‍ സ്വയം ചീറ്റി പോയെന്നു പറഞ്ഞു നടക്കും

N.B:- സ്വയം ശ്രി ചേര്‍ത്ത എഡിറ്ററാണു നാരായണന്‍ വെളിയംകോട്‌
അതേയ്‌ ശ്രീ.നാരായണന്‍ വെളിയംകോട്‌

Regards

ഗള്‍ഫ് വോയ്‌സ് said...

ഇസ്രേയല്‍ ഇന്ത്യയിലെ മുസ്ലിംങളെ ലക്ഷ്യം വെക്കുന്നു.
ഇന്ത്യയിലെ മുസ്ളിങ്ങള്‍ മിസൈല്‍ കരാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ഇസ്രയേല്‍ ആരോപിക്കുന്നു.

ന്യൂഡല്‍ഹി: പതിനായിരം കോടിയുടെ മിസൈല്‍ കരാര്‍ അട്ടിമറിക്കാന്‍ ഇന്ത്യയിലെ മുസ്ളിങ്ങളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ടികളും ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍. ഇറാനും റഷ്യയുമായി ചേര്‍ന്നാണ് കരാറിനെതിരെ ഇന്ത്യന്‍ മുസ്ളിങ്ങളും ചില രാഷ്ട്രീയപാര്‍ടികളും അട്ടിമറിനീക്കം നടത്തുന്നതെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ ജിഹ്വയായ 'ജറുസലേം പോസ്റ്' ദിനപത്രം ആരോപിച്ചു. ഇസ്രയേലി പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പത്രറിപ്പോര്‍ട്ട്. ഫെബ്രുവരി 27നാണ് ഇസ്രയേല്‍ സര്‍ക്കാരിനു കീഴിലുള്ള ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി 10,000 കോടിയുടെ മിസൈല്‍ കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. കരാറില്‍ ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. അഴിമതി നടന്നെന്ന ആരോപണം ഇന്ത്യയിലെ മുസ്ളിങ്ങളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ടികളും കെട്ടിച്ചമച്ച കഥയാണെന്നും കരാര്‍ അട്ടിമറിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. മുസ്ളിം സംഘടനകളും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് പത്രം പറയുന്നു. മുസ്ളിങ്ങളുടെ നീക്കത്തിന് ഇറാന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നാണ് ഇസ്രയേലിന്റെ കണ്ടെത്തല്‍. ഇസ്രയേലിന്റെ ചാര ഉപഗ്രഹമായ ടെക്സര്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ വിക്ഷേപിച്ച ഘട്ടത്തിലും ഈ സംഘടനകള്‍ എതിര്‍ത്ത കാര്യം പത്രം ഓര്‍മിപ്പിക്കുന്നു. ഇറാനെ നിരീക്ഷിക്കാന്‍ വിക്ഷേപിച്ചതായിരുന്നു ഈ ചാര ഉപഗ്രഹങ്ങള്‍. കുപ്രസിദ്ധ തെമ്മാടിസേനയായ ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അടുത്തിടെ ഗാസയ്ക്കുനേരെ നടത്തിയ കിരാത ആക്രമണം കരാറിനെതിരെ രംഗത്തുവരാന്‍ മുസ്ളിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന് പത്രം കുറ്റസമ്മതം നടത്തുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവുംവലിയ ആയുധവ്യാപാര പങ്കാളി എന്ന സ്ഥാനം നഷ്ടപ്പെട്ടതും ഇസ്രയേലിനത് ലഭിക്കുകയും ചെയ്തതാണ് റഷ്യയുടെ എതിര്‍പ്പിന് പിന്നിലത്രേ. 40 വര്‍ഷമായി ഇന്ത്യയുടെ പ്രധാന ആയുധവ്യാപാര പങ്കാളിയായിരുന്നു റഷ്യ. ഏതാനും വര്‍ഷമായി ശരാശരി 875 ദശലക്ഷം ഡോളറിന്റെ വ്യാപാരം റഷ്യയും ഇന്ത്യയും തമ്മില്‍ നടന്നിട്ടുണ്ട്. 2008ല്‍ 100 കോടി ഡോളറിന്റെ വ്യാപാരം തരപ്പെടുത്തി ഇസ്രയേല്‍ റഷ്യയെ കടത്തിവെട്ടി.

Anonymous said...

കാര്‍ള്‍ മാക്സ്‌ ജനിക്കുന്നതിനു മുന്‍പേ ഇസ്ലാം മതം ഉണ്ടു. അതിനാല്‍ തന്നെ കേരളത്തിലെ C.P.M പിന്തുണ ഇല്ലാതെ തന്നെ ഇസ്ലാം നില നില്ക്കും. പിന്നെ എന്തിനാണാവോ ഇവന്മാര്‍ ഞങ്ങളില്ലെങ്ങില്‍ ഇസ്ലാം രക്ഷപെടില്ല എന്നു വിചാരിക്കുന്നത്‌???

Cheers
prasad
free greeting cards

പാര്‍ത്ഥന്‍ said...

വോട്ട്--അധികാരം--പദവി--പണം.
ഇതിൽ ഇടതും വലതും കിഴക്കും പടിഞ്ഞാറും ഒരു വ്യത്യാസവും കാണുന്നില്ല.

കമ്മിഷൻ ഇല്ലാത്ത ഏതു കച്ചവടമാണ് ലോകത്ത് ഇന്ന്‌ നിലനിൽക്കുന്നത്.
നമ്മുടെ നാട്ടിൽ ബാങ്കിൽ പണം നിക്ഷേപിച്ചാൽ പോലും അത് ചെയ്തു കൊടുത്തവർക്ക് കമ്മിഷൻ ഉണ്ട്. അത് കൈപറ്റുന്നത് അതാത് സമയത്ത് ആ സ്ഥാപനം/ദേവസം/ട്രസ്റ്റ്/ തുടങ്ങിയവയുടെ തലപ്പത്തിരിക്കുന്നവരും ആണ്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് ഇനിയെങ്കിലും ഒന്നു നിറുത്തിക്കൂടെ ഈ രാഷ്ട്രീയകോമരങ്ങൾക്ക്.