Sunday, March 01, 2009

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബഷീര്‍ കൃതികള്‍ മരിക്കില്ല _സി. രാധാകൃഷ്ണന്‍

ദുബൈ: നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബഷീര്‍ കൃതികള്‍ മരിക്കില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എം.ഇ.എസ് പൊന്നാനി അലുംനി നടത്തിയ ബഷീര്‍ അനുസ്മരണ കഥാ മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത ഗന്ധിയായ ഭാഷ ഉപയോഗിച്ചു എന്നതാണ് ബഷീറിന്റെ മേന്മ. ഓരോ വാക്കും തേച്ചുമിനുക്കിയാണ് അദ്ദേഹം ഉപയോഗിച്ചത്. ബഷീര്‍ കൃതികള്‍ വായിക്കാത്തവന്‍ കഥയെഴുതാന്‍ പാടില്ലാത്തതാണ്. ആരുടെയെങ്കിലും ഒരുമോശം കഥ കണ്ടാല്‍, ബഷീറിന്റെ ഒരു കഥയും വായിക്കാത്ത ആളാണതെന്ന് തീര്‍ച്ചപ്പെടുത്താം.ഭൂമിയിലെ പക്ഷി മൃഗാദികളെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ബഷീര്‍. സൂഫിസത്തിന്റെ പരമകോടിയായിരുന്നു അത്. ദുഃഖത്തില്‍ പോലും ചിരിക്കാന്‍ കഴിയുന്ന അവസ്ഥയാണത്. ചിലപ്പോള്‍ ചിരിയെ വേദനയാക്കി മാറ്റാനും കഴിയും. ദുഃഖത്തില്‍ ആണ്ടുമുങ്ങുമ്പോഴും ബഷീര്‍ ജീവിതത്തെ സരളസുന്ദരമാക്കി.
സാഹിത്യത്തില്‍ മത്സരത്തിന് ഇടമില്ല. അത് ജീവിതം പോലെ വൈവിധ്യപൂര്‍ണമാണ്. എല്ലാ ജീവിതവും ഓട്ടു കമ്പനിയില്‍ ഓട് വാര്‍ത്തെടുക്കുന്നത് പോലെയല്ല. ഒരു കഥ മറ്റൊരു കഥ പോലെ അല്ലാത്തത് കൊണ്ട് കഥകള്‍ തമ്മില്‍ താരതമ്യവുമില്ല. കഥ എഴുതുക എന്നത് നിസാര കാര്യമല്ല. എന്തെഴുതണം എന്ന നിശ്ചയമില്ലായ്മ വല്ലാതെ വലയ്ക്കും. ആ അനിശ്ചിതാവസ്ഥയെ അതിജയിക്കുന്നയാളാണ് കഥാകൃത്താകുന്നത്. എഴുത്ത് വലിയ ശാന്തി നല്‍കും. അസത്യം പറഞ്ഞിട്ട് സത്യത്തേക്കാല്‍ വലിയ സത്യം സൃഷ്ടിക്കാനും കഥാകാരന് കഴിയും. അതാണ് കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും സംശയമില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇഖ്ബാല്‍ മൂസ അധ്യക്ഷത വഹിച്ചു. എം എച്ച് സഹീര്‍, കെ എം അബ്ബാസ്, സാദിഖ് കാവില്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ജോയ് മാത്യു, നാരായണന്‍ വെളിയങ്കോട്, മസ്ഹര്‍, ബഷീര്‍ തിക്കോടി, മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ സ്വാഗതവും ഷാജി ഹനീഫ് നന്ദിയും പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബഷീര്‍ കൃതികള്‍ മരിക്കില്ല _സി. രാധാകൃഷ്ണന്‍
ദുബൈ: നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബഷീര്‍ കൃതികള്‍ മരിക്കില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എം.ഇ.എസ് പൊന്നാനി അലുംനി നടത്തിയ ബഷീര്‍ അനുസ്മരണ കഥാ മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിത ഗന്ധിയായ ഭാഷ ഉപയോഗിച്ചു എന്നതാണ് ബഷീറിന്റെ മേന്മ. ഓരോ വാക്കും തേച്ചുമിനുക്കിയാണ് അദ്ദേഹം ഉപയോഗിച്ചത്. ബഷീര്‍ കൃതികള്‍ വായിക്കാത്തവന്‍ കഥയെഴുതാന്‍ പാടില്ലാത്തതാണ്. ആരുടെയെങ്കിലും ഒരുമോശം കഥ കണ്ടാല്‍, ബഷീറിന്റെ ഒരു കഥയും വായിക്കാത്ത ആളാണതെന്ന് തീര്‍ച്ചപ്പെടുത്താം.
ഭൂമിയിലെ പക്ഷി മൃഗാദികളെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ബഷീര്‍. സൂഫിസത്തിന്റെ പരമകോടിയായിരുന്നു അത്. ദുഃഖത്തില്‍ പോലും ചിരിക്കാന്‍ കഴിയുന്ന അവസ്ഥയാണത്. ചിലപ്പോള്‍ ചിരിയെ വേദനയാക്കി മാറ്റാനും കഴിയും. ദുഃഖത്തില്‍ ആണ്ടുമുങ്ങുമ്പോഴും ബഷീര്‍ ജീവിതത്തെ സരളസുന്ദരമാക്കി.

സാഹിത്യത്തില്‍ മത്സരത്തിന് ഇടമില്ല. അത് ജീവിതം പോലെ വൈവിധ്യപൂര്‍ണമാണ്. എല്ലാ ജീവിതവും ഓട്ടു കമ്പനിയില്‍ ഓട് വാര്‍ത്തെടുക്കുന്നത് പോലെയല്ല. ഒരു കഥ മറ്റൊരു കഥ പോലെ അല്ലാത്തത് കൊണ്ട് കഥകള്‍ തമ്മില്‍ താരതമ്യവുമില്ല. കഥ എഴുതുക എന്നത് നിസാര കാര്യമല്ല. എന്തെഴുതണം എന്ന നിശ്ചയമില്ലായ്മ വല്ലാതെ വലയ്ക്കും. ആ അനിശ്ചിതാവസ്ഥയെ അതിജയിക്കുന്നയാളാണ് കഥാകൃത്താകുന്നത്. എഴുത്ത് വലിയ ശാന്തി നല്‍കും. അസത്യം പറഞ്ഞിട്ട് സത്യത്തേക്കാല്‍ വലിയ സത്യം സൃഷ്ടിക്കാനും കഥാകാരന് കഴിയും. അതാണ് കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും സംശയമില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഖ്ബാല്‍ മൂസ അധ്യക്ഷത വഹിച്ചു. എം എച്ച് സഹീര്‍, കെ എം അബ്ബാസ്, സാദിഖ് കാവില്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ജോയ് മാത്യു, നാരായണന്‍ വെളിയങ്കോട്, മസ്ഹര്‍, ബഷീര്‍ തിക്കോടി, മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ സ്വാഗതവും ഷാജി ഹനീഫ് നന്ദിയും പറഞ്ഞു.

ജനശക്തി ന്യൂസ്‌ said...

http://janasakthinews.blogspot.com/2009/03/blog-post.html